നിയമസഭ തിരഞ്ഞെടുപ്പിന് ജില്ലയിൽ ഒരുക്കങ്ങൾ പൂർത്തിയായി... 1207 പോളിംഗ് സ്റ്റേഷനുകൾ, പോളിംഗ് ഡ്യൂട്ടികൾക്കായി നിയോഗിച്ചിരിക്കുന്നത് ആറായിരത്തോളം ഉദ്യോഗസ്ഥരെ...

നിയമസഭ തിരഞ്ഞെടുപ്പിന് ജില്ലയിൽ ഒരുക്കങ്ങളെല്ലാം പൂർത്തിയായി. 1207 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. ഇതിൽ 25 സ്ത്രീ സൗഹൃദ ബൂത്തുകളുമുണ്ട്. ആറായിരത്തോളം ഉദ്യോഗസ്ഥരെയാണ് പോളിംഗ് ഡ്യൂട്ടികൾക്കായി നിയോഗിച്ചിട്ടുള്ളത്. ജില്ലയിൽ 25 പ്രശ്നബാധിത പോളിംഗ് ബൂത്തുകളുണ്ട്. ഇവിടെ സായുധ പൊലീസ് ഉൾപ്പെടെ സുരക്ഷാ സേനയെ വിന്യസിക്കുകയും ചെയ്യും.
പോളിംഗ് കേന്ദ്രങ്ങളിൽ മൊബൈൽ ഫോൺ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. പോളിംഗ് ബൂത്തിലെ പ്രവേശന കവാടത്തിനു പുറത്തുള്ള മൊബൈൽ ഡിപ്പോസിറ്ററിയിൽ സമ്മതിദായകർക്ക് ഫോൺ സൂക്ഷിക്കാവുന്നതാണ്. എല്ലാ ബൂത്തുകളിലും 100 ശതമാനം വെബ്കാസ്റ്റിംഗ് സംവിധാനം ക്രമീകരിച്ചിട്ടുണ്ട്.
ബൂത്തിന് അകത്തും പുറത്തും വെബ് ക്യാമറ സജ്ജമാക്കും. പ്രിസൈഡിംഗ് ഓഫീസർമാർ ഓരോ രണ്ട് മണിക്കൂർ ഇടവിട്ട് പോളിംഗ് വിവരങ്ങൾ പ്രൊആപ്പിലൂടെ അപ്‌ഡേറ്റ് ചെയ്യുന്നതാണ്.
"
https://www.facebook.com/Malayalivartha
























