യുവതികൾ മല കയറി ആചാര ലംഘനം നടത്തിയതിന് പിന്നാലെ ദേവസ്വം ബോര്‍ഡില്‍ കടുത്ത ഭിന്നത; ശബരിമലയിലെ താന്ത്രിക ചുമതല താഴ്‌മണ്‍ കുടുംബം സ്വയം ഒഴിയുകയാണെന്ന് റിപ്പോർട്ടുകൾ...

ശബരിമലയിലെ യുവതീപ്രവേശനത്തിന് ശേഷം നടക്കുന്ന പൊല്ലാപ്പുകൾ ചെറുതൊന്നുമല്ല. കനകദുർഗയും ബിന്ദുവും മല കയറി ആചാര ലംഘനം നടത്തിയത് ഭക്തരുടെ ഉള്ളിൽ തീആളികത്തുകയായിരുന്നു. യുവതികൾ മല കയറി ആചാര ലംഘനം നടത്തിയതിന് പിന്നാലെ ശബരിമലയിലെ താന്ത്രിക ചുമതല താഴ്‌മണ്‍ കുടുംബം സ്വയം ഒഴിയുകയാണെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. താന്ത്രിക ചുമതല നിര്‍വഹിക്കാന്‍ കഴിയാത്ത സ്‌ഥിതിയുണ്ടായാല്‍ സ്‌ഥാനമൊഴിഞ്ഞു കുടുംബത്തിലേക്കു മടങ്ങുമെന്നു രാജീവര് നേരത്തെ വ്യക്‌തമാക്കിയിരുന്നു. വിധിയെ എതിര്‍ക്കുന്ന തന്ത്രി രാജിവയ്‌ക്കട്ടെയെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം തന്ത്രിക്കെതിരായ നീക്കത്തിന്റെ ഭാഗമാണെന്നാണു വിലയിരുത്തല്‍. പന്തളം രാജാവാണ് തന്ത്രിയുടെ നിയമനാധികാരി. അതിനാല്‍, ഇവരുടെ താവഴി അവകാശം ഇല്ലാതാക്കാന്‍ സര്‍ക്കാരിനും നിയമപരമായ തടസമുണ്ട്. ക്ഷേത്ര മാന്വല്‍ അനുസരിച്ച് അവിടുത്തെ ആചാരങ്ങള്‍ തീരുമാനിക്കാന്‍ തന്ത്രിക്ക് അവകാശമുണ്ടെങ്കിലും അക്കാര്യം ബോര്‍ഡുമായി ആലോചിച്ച് വേണമെന്നാണു ചട്ടം.
നടയടക്കുന്ന വിവരം തന്ത്രി ഫോണില്‍ ബോര്‍ഡ് പ്രസിഡന്റിനെ അറിയിച്ചതല്ലാതെ കൂടിയാലോചന നടന്നിട്ടില്ല. അതേസമയം, ശബരിമല കേസുകള്‍ പരിഗണിക്കുന്നതു ഹൈക്കോടതി എട്ടിലേക്കു മാറ്റി. പ്രത്യേക സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേല്‍ അന്നു മറുപടി നല്‍കണമെന്നു സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. യുവതികള്‍ പ്രവേശിച്ചുതുടങ്ങിയാല്‍ ശബരിമലയിലെ താന്ത്രിക ചുമതല താഴ്‌മണ്‍ കുടുംബം സ്വയം ഒഴിയുമെന്നും കണക്കുകൂട്ടുന്നവരുണ്ട്. അതേസമയം, തന്ത്രിയെ നിയമിച്ചതു ബോര്‍ഡ് അല്ലാത്തതിനാല്‍ മറുപടി നല്‍കേണ്ട ബാധ്യത തന്ത്രിക്കില്ലെന്നു വാദിക്കുന്നവരുമുണ്ട്.
വിശദീകരണം ആവശ്യപ്പെടുന്നതിനോടു ദേവസ്വം പ്രസിഡന്റ് എ. പദ്‌മകുമാര്‍ അടക്കമുള്ളവര്‍ക്ക് അനുകൂല നിലപാടല്ല. എന്നാല്‍, ബോര്‍ഡംഗം കെ.പി. ശങ്കര്‍ദാസ് അതിനെ ശക്‌തമായി എതിര്‍ക്കുന്നു. ബോര്‍ഡുമായി ആലോചിച്ചല്ല തന്ത്രി നടയടച്ചതെന്നും വിശദീകരണം ആവശ്യമാണെന്നുമാണു ദേവസ്വം കമ്മിഷണര്‍ എന്‍. വാസുവിന്റെ നിലപാട്.
തന്ത്രിയുടെ നടപടി പ്രഥമദൃഷ്‌ട്യാ കോടതിയലക്ഷ്യമാണ്. വസ്‌തുതാപരമായ കാര്യങ്ങള്‍ താന്‍ ബോര്‍ഡിനെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. നടയടച്ചതിന്റെ പേരില്‍ തന്ത്രിക്കെതിരേ നടപടി ആലോചിക്കാന്‍ ദേവസ്വം ബോര്‍ഡ് യോഗം ചേരുന്നത് ആദ്യമായാണ്. മുമ്പ് ആരോപണ വിധേയനായ കണ്‌ഠര് മോഹനരെ താന്ത്രിക ചുമതലയില്‍ നിന്ന് ഒഴിവാക്കിയതു ബോര്‍ഡ് യോഗം ചേര്‍ന്നായിരുന്നു. കണ്‌ഠര് രാജീവരോടു താല്‍ക്കാലികമായി മാറിനില്‍ക്കാന്‍ നിര്‍ദേശിച്ചാല്‍ പോലും താഴ്‌മണ്‍ കുടുംബാംഗം തന്നെയാവും പകരമെത്തുക.
https://www.facebook.com/Malayalivartha























