പേട്ട തുള്ളലില്‍ പങ്കെടുക്കുന്നവരുടെ തിരിച്ചറിയല്‍ രേഖ പരിശോധിച്ച് പോലീസ് പ്രത്യേക തിരിച്ചറില്‍ രേഖ തയ്യാറാക്കി നല്‍കണമെന്ന് കോടതി; പേട്ട തുള്ളലിന് യാതൊരു വിധ തടസവും ഉണ്ടാകരുതെന്നും ഇടക്കാല ഉത്തരവ്

മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് സുരക്ഷയൊരുക്കാനുള്ള പോലീസ് സംഘത്തെയും തീരുമാനിച്ചിട്ടുണ്ട്. സന്നിധാനത്ത് കൊല്ലം കമ്മിഷണര്‍ പി.കെ മധു, നെടുമങ്ങാട് എ.എസ്.പി സുജിത്ത് ദാസ്, പമ്ബയില്‍ തിരുവന്തപുരം ഡിസിപി ആര്‍ ആദിത്യ , ക്രൈംബ്രാഞ്ച് എസ് പി ബി കെ പ്രകാശ് എന്നിവരും നിലയ്ക്കലില്‍ കാസര്‍ഗോഡ് എസ് പി ഡോ ശ്രീനിവാസ്, വി ജി വിനോദ്കുമാര്‍ എന്നിവരുമാണ് കണ്‍ട്രോളര്‍മാര്‍. എരുമേലിയില്‍ ചുമതല ചൈത്ര തെരേസ ജോണിനാണ്.
എരുമേലി പേട്ടതുള്ളല്‍ ജനുവരി 12 നാണ്. തിരുവാഭരണ ഘോഷയാത്രയും അന്നേദിവസം തന്നെ പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ നിന്നും പുറപ്പെടും. 14 നാണ് മകരവിളക്കും മകരജ്യോതി ദര്‍ശനവും. അതേസമയം എരുമേലി പേട്ടതുള്ളലില്‍ പങ്കെടുക്കുന്നവരുടെ വിശദാംശങ്ങള്‍ മുന്‍കൂട്ടി അറിയിക്കണമെന്ന് ഹൈക്കോടതി. വിവരങ്ങള്‍ പത്തനംതിട്ട എസ്പിയ്ക്ക് കൈമാറണമെന്നും പേട്ടതുള്ളലിന് തടസം വരാന്‍ പാടില്ലെന്നും കോടതി പറഞ്ഞു.
പേട്ട തുള്ളലില്‍ പങ്കെടുക്കുന്നവരുടെ തിരിച്ചറിയല്‍ രേഖ പരിശോധിച്ച് പോലീസ് പ്രത്യേക തിരിച്ചറില്‍ രേഖ തയ്യാറാക്കി നല്‍കണമെന്നും കോടതി. പേട്ട തുള്ളലിന് യാതൊരു വിധ തടസവും ഉണ്ടാകരുതെന്നും ഇടക്കാല ഉത്തരവില്‍ പറയുന്നു. ശബരിമലയുമായി ബന്ധപ്പെട്ട ക്രമസമാധാന പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് നിര്‍ദേശം.
https://www.facebook.com/Malayalivartha























