Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശശികലയും ഭര്‍ത്താവും മകനും സംസ്ഥാനം വിട്ട ശേഷമാണ് പതിനെട്ടാംപടി കയറി ദര്‍ശനം നടത്തിയെന്ന വാര്‍ത്ത പൊലീസും മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചത്, സുരക്ഷാഭീഷണിയെ തുടര്‍ന്ന് പൊലീസ് മെനഞ്ഞ തിരക്കഥയില്‍ ശശികലയും കുടുംബവും നന്നായി അഭിനയിച്ചു

04 JANUARY 2019 03:28 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

കനകദുര്‍ഗയും ബിന്ദുവും ശബരിമല ദര്‍ശനം നടത്തിയതിന് പിന്നാലെ ശ്രീലങ്കന്‍ യുവതി ദര്‍ശനം നടത്തിയതും അതിന് പിന്നാലെ അവരും പൊലീസും നടത്തിയ നാടകം മാധ്യമങ്ങളെ പോലും ഞെട്ടിച്ചു. ഭര്‍ത്താവ് ശരവണമാരനും മകനും ഒപ്പം എത്തിയ ശശികലയേയും കൊണ്ട് പൊലീസ് മലകയറി. മാധ്യമങ്ങള്‍ പിന്നാലെയുണ്ടായിരുന്നു. എന്നാല്‍ മരക്കൂട്ടത്ത് വെച്ച് ഭര്‍ത്താവിനെയും മകനെയും വഴി മാറ്റിവിട്ടു. ദര്‍ശനം നടത്തിയ ശേഷം താന്‍ കയറിയില്ലെന്നും പതിനെട്ടാംപടിക്കല്‍ വെച്ച് പൊലീസ് പറഞ്ഞയച്ചെന്നും ശശികല മാധ്യമങ്ങളോട് ക്ഷുഭിതയായി. അത് പൊലീസ് എഴുതിയ തിരക്കഥയിലെ പ്രധാന ഭാഗമായിരുന്നു. ശശികല അത് ഭംഗിയായി അഭിനയിക്കുകയും ചെയ്തു.

ശശികലയും ഭര്‍ത്താവും പമ്പ പൊലീസ് കണ്‍ട്രോള്‍റൂമില്‍ എത്തിയപ്പോഴേ പൊലീസ് എല്ലാ സുരക്ഷയും ഒരുക്കാമെന്നും തങ്ങള്‍ പറയുന്നത് അനുസരിക്കണമെന്നും നിര്‍ദ്ദേശിച്ചു. അതിന് അനുസരിച്ചാണ് ദര്‍ശനം നടത്തിയ ശേഷം പതിനെട്ടാംപടി കയറിയില്ലെന്നും പൊലീസ് തിരിച്ചയച്ചെന്നും ശശികല മാധ്യമങ്ങളോട് ക്ഷുഭിതയായത്. യുവതി ദര്‍ശനം നടത്തിയെന്ന വാര്‍ത്ത പരന്നെങ്കിലും സ്ഥിരീകരിക്കാന്‍ പൊലീസോ, മുഖ്യമന്ത്രിയുടെ ഓഫീസോ, മറ്റ് ഔദ്യോഗിക വൃത്തങ്ങളോ തയ്യാറായില്ല. അതിന് കാരണം ശശികലയ്ക്കും കുടുംബത്തിനും സുരക്ഷാഭീഷണി ഉണ്ടാകുമെന്ന് അറിയാമായിരുന്നത് കൊണ്ടാണ്.

ശശികലയും ഭര്‍ത്താവും മകനും സംസ്ഥാനം വിട്ട ശേഷമാണ് പതിനെട്ടാംപടി കയറി ദര്‍ശനം നടത്തിയെന്ന വാര്‍ത്ത പൊലീസും മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചത്. ഇന്നലെ മുതല്‍ പല വാര്‍ത്താ ചാനലുകളും യുവതി മലകയറിയെന്ന് പറഞ്ഞെങ്കിലും പൊലീസ് അത് സ്ഥിരീകരിച്ചില്ല. വാര്‍ത്തകള്‍ പരന്നിട്ടും സന്നിധാനത്തും പമ്പയിലും പ്രതിഷേധം ഉണ്ടായില്ല. ഇപ്പോള്‍ പമ്പയില്‍ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം പറയുന്നു. പൊലീസിനെയും സര്‍ക്കാരിനേയും വെല്ലുവിളിച്ച കര്‍മസമിതിയും ബി.ജെ.പിയും ശശികലയുടെ ദര്‍ശനത്തെ കുറിച്ച് ഉച്ചവരെ പ്രതികരിക്കുകയോ, പ്രതിഷേധിക്കുകയോ ചെയ്തില്ല. 

അതേസമയം യുവതി ദര്‍ശനം നടത്തിയതായി ദ ഹിന്ദു പത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ കമന്റോടെയാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ദര്‍ശനം നടത്തിയ യുവതി സുരക്ഷിതയായി മടങ്ങിയെന്നും അതില്‍ പറയുന്നു. എന്നാല്‍ മലയാള പത്രങ്ങളിലൊന്നും ഈ വാര്‍ത്ത വന്നിട്ടില്ല എന്നത് ശ്രദ്ധേയമായി. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (3 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (3 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (6 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (6 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (6 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (6 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (6 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (6 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends