Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചൊവ്വാഴ്ച ഭാഗ്യാനുഭവങ്ങളും അപ്രതീക്ഷിത ധനലാഭവും നേടുന്ന രാശികൾ!


ഇനി നൽകാൻ ബാക്കിയൊന്നുമില്ല.... അര്‍ജന്റീന നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചതോടെ ഫുട്ബോൾ ചരിത്രത്തിലെ ഒരു സുവർണ അധ്യായത്തിനാണ് വിരാമമാകുന്നു....


ഏകപക്ഷീയ നിലപാടുകളും പിടിവാശിയും മുന്നണിയിൽ അനുവദിക്കില്ല"; പിണറായിക്കെതിരെ കടുത്ത ഭാഷയിൽ സി.പി.ഐ എംപി...


കേരളത്തിൽ വീണ്ടും ന്യൂനമർദ്ദം ശക്തമാകുന്നു; വരും മണിക്കൂറുകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത...


ഉയർന്ന കുടുംബ പശ്ചാത്തലമുള്ള എൻജിനീയറിങ് ബിരുദധാരി; നാട്ടിൽ എല്ലാവർക്കും പ്രിയപ്പെട്ടവൾ, എന്നിട്ടും... അമ്മമാരെ നഷ്ടപെട്ട വേദനയിൽ മൂന്ന് കുരുന്നുകൾ ...

7 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് എന്‍.ക്യൂ.എ.എസ്. അംഗീകാരം; കയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രം ഇന്ത്യയിലെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രം

25 APRIL 2019 07:19 PM IST
മലയാളി വാര്‍ത്ത

More Stories...

നെയ്യാറ്റിൻകര ​ഗോപന്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ്....കേസ് അവസാനിപ്പിച്ച് പോലീസ്

ഇഡി നടത്തിയ പരിശോധനയില്‍ വീണ തായ്ക്കണ്ടി 20 കോടി രൂപയുടെ ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തി; മൂന്നാമതും ചോദ്യം ചെയ്യാന്‍ ഇന്നോ നാളെയോ ഇഡി നോട്ടീസ്; അറസ്റ്റുണ്ടാകാൻ സാധ്യത?

ശാസ്ത്രീയ പരിശോധനയിൽ ദ്വാരപാലക ശിൽപത്തിലെ ചെമ്പുപാളിക്ക് ഏഴ് വർഷം മാത്രം കാലപ്പഴക്കമേയുള്ളുവെന്ന് കണ്ടെത്തൽ...

"തിരുവനന്തപുരത്തെ വീട്ടിൽ ആന്റെ വിഡിയോ കോൾ നാലാം മണിക്കൂറിൽ അച്ഛന്റെ സമനില തെറ്റി... നിലവിളിച്ച് അനില!"

താൻ ആരെയാടോ പേടിപ്പിക്കുന്നേ...! തളിപ്പറമ്പിലിട്ട് പിണറായിയുടെ അന്നനാളത്തിൽ അടിച്ച് ഗോവിന്ദൻ... കുടഞ്ഞ് കുഞ്ഞിക്കൃഷ്ണനും

തിരുവനന്തപുരം: കേരളത്തിലെ ഏഴ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക്കൂടി എന്‍.ക്യൂ.എ.എസ്. (National Quality Assurance Standards) അംഗീകാരം ലഭിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കാസര്‍ഗോഡ് ജില്ലയിലെ കയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രം 99 ശതമാനം മാര്‍ക്ക് നേടി ഇന്ത്യയിലെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രമായി മാറി. കണ്ണൂര്‍ ജില്ലയിലെ വളപട്ടണം കുടുംബാരോഗ്യ കേന്ദ്രം, കാസര്‍ഗോഡ് ജില്ലയിലെ വലിയപറമ്പ കുടുംബാരോഗ്യ കേന്ദ്രം എന്നിവ 97 ശതമാനം മാര്‍ക്കോടുകൂടി എന്‍.ക്യൂ.എ.എസ്. അക്രഡിറ്റേഷന്‍ കരസ്ഥമാക്കി. കാസര്‍ഗോഡ് ജില്ലയിലെ കരിന്തളം കുടുംബാരോഗ്യ കേന്ദ്രം (96 ശതമാനം), കണ്ണൂര്‍ ജില്ലയിലെ തേര്‍ത്തലി കുടുംബാരോഗ്യ കേന്ദ്രം (95 ശതമാനം), തിരുവനന്തപുരം ജില്ലയിലെ ചെമ്മരുതി കുടുംബാരോഗ്യ കേന്ദ്രം (88 ശതമാനം), പാലക്കാട് ജില്ലയിലെ പെരുവമ്പ പ്രാഥമികാരോഗ്യ കേന്ദ്രം (81 ശതമാനം) എന്നിവയാണ് എന്‍.ക്യൂ.എ.എസ്. പുരസ്‌കാരം ലഭിച്ച മറ്റ് ആരോഗ്യ സ്ഥാപനങ്ങള്‍.

ആരോഗ്യ രംഗത്ത് ഈ സര്‍ക്കാര്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് രോഗീ സൗഹൃദമാക്കി മികച്ച സൗകര്യങ്ങളൊരുക്കി വരികയാണ്. ആര്‍ദ്രം മിഷന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി പരിവര്‍ത്തനപ്പെടുത്തുക എന്നത്. കഴിഞ്ഞ വര്‍ഷം 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളേയാണ് കുടുംബാരോഗ്യ കേന്ദ്രമാക്കിമാറ്റിയത്. ഈ വര്‍ഷം 504 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കാന്‍ തെരഞ്ഞെടുത്തിട്ടുണ്ട്. ആരോഗ്യത്തിന്റെ വിവിധ തലങ്ങള്‍ പ്രാഥമിക തലത്തില്‍ നിര്‍വഹിക്കാന്‍ ഇത്തരം കുടുംബാരോഗ്യ കേന്ദ്രങ്ങളിലൂടെ സാധിക്കുന്നു. ഈ വര്‍ഷം സംസ്ഥാനത്തെ 140 ആശുപത്രികളാണ് എന്‍.ക്യൂ.എ.എസ്. അംഗീകാരത്തിനായി ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഒ.പി., ലാബ്, ദേശീയ ആരോഗ്യ പരിപാടി, ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ എന്നീ വിഭാഗങ്ങളിലായി അടിസ്ഥാന സൗകര്യങ്ങള്‍, പ്രധാന സേവനങ്ങള്‍, ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍, ശുചിത്വം, സൗകര്യങ്ങള്‍, ഗുണമേന്മ, രോഗീ സൗഹൃദം എന്നിവ അടിസ്ഥാനമാക്കി 3,500 പോയിന്റുകള്‍ വിലയിരുത്തിയാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് ദേശീയ ഗുണമേന്മ അംഗീകാരം നല്‍കുന്നത്.

ഇതോടെ രാജ്യത്തെ ആദ്യ സ്ഥാനങ്ങളിലുള്ള അഞ്ച് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കേരളത്തിന് സ്വന്തമായിരിക്കുകയാണ്. ഇതിനു മുമ്പ് വരെ 98 ശതമാനം മാര്‍ക്കോടുകൂടി വയനാട് ജില്ലയിലെ നൂല്‍പ്പൂഴ കുടുംബാരോഗ്യ കേന്ദ്രം ആയിരുന്നു ഇന്ത്യയിലെ ഏറ്റവും മികച്ച കുടുംബാരോഗ്യ കേന്ദ്രം. ഇതുവരെ കേരളത്തിലെ 23 ആശുപത്രികള്‍ക്ക് എന്‍.ക്യൂ.എ.എസ്. അംഗീകാരം ലഭിച്ചു. മൂന്ന് ആശുപത്രികള്‍ ദേശീയതല പരിശോധന കഴിഞ്ഞ് ഫലം കാത്തിരിക്കുന്നു. സംസ്ഥാനത്തെ 51 ആശുപത്രികള്‍ സംസ്ഥാനതല അംഗീകാര പരിശോധന കഴിഞ്ഞ് ദേശീയ തലത്തിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.

തൃശൂര്‍ ജില്ലയിലെ ചാലക്കുടി താലൂക്ക് ആശുപത്രി ഇതിനുമുമ്പ് 98 ശതമാനം മാര്‍ക്ക് കരസ്ഥമാക്കി ഇന്ത്യയിലെ ഏറ്റവും മികച്ച താലൂക്ക് ആശുപത്രിയായി എന്‍.ക്യൂ.എ.എസ്. അംഗീകാരം കരസ്ഥമാക്കിയിട്ടുണ്ട്.

ജില്ലാതല നിരീക്ഷണത്തിലും സംസ്ഥാനതല നിരീക്ഷണത്തിലും 70 ശതമാനത്തിന് മുകളില്‍ മാര്‍ക്കു നേടുന്ന ആശുപത്രികള്‍ക്കാണ് ദേശീയ തലത്തില്‍ എന്‍.ക്യൂ.എ.എസ്. അംഗീകാരത്തിന് അപേക്ഷിക്കാന്‍ സാധിക്കുക. ദേശീയതല നിരീക്ഷണങ്ങള്‍ക്ക് ശേഷം അംഗീകാരം ലഭിച്ചാല്‍ ഓരോ വര്‍ഷവും സംസ്ഥാനതല നിരീക്ഷണവും 3 വര്‍ഷത്തിലൊരിക്കല്‍ ദേശീയതല നിരീക്ഷണവും ഉണ്ടായിരിക്കുന്നതാണ്. എന്‍.ക്യൂ.എ.എസ്. അംഗീകാരം ലഭിക്കുന്ന ഓരോ ആശുപത്രിയ്ക്കും ഇന്‍സന്റീവ് ലഭിക്കുന്നതാണ്. ഇത് ആ ആശുപത്രിയുടെ കൂടുതല്‍ വികസനങ്ങള്‍ക്ക് വിനിയോഗിക്കുവാന്‍ സാധിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെയ്യാറ്റിൻകര ​ഗോപന്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ്....കേസ് അവസാനിപ്പിച്ച് പോലീസ്  (5 minutes ago)

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ആ​ഴ്സ​ണ​ലി​ന് ആ​വേ​ശ ജ​യം...  (15 minutes ago)

സിപിഎം വിശാലസമിതി നിയന്ത്രിക്കാന്‍ പി.ബി കോഴിക്കോട്ടേക്ക്; പിണറായി വിജയന്റെ ഏകാധിപത്യത്തിന് അന്ത്യം കുറിക്കും; ജനറൽ സെക്രട്ടറി എം.എ.ബേബി ഉൾപ്പെടെ ഒൻപത് പൊളിറ്റ് ബ്യൂറോ അംഗങ്ങൾ വിശാല സംസ്ഥാന സമിതി ന  (18 minutes ago)

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 950 കടന്നു...  (31 minutes ago)

എല്ലാം ഒരു കഥ പോലെ... അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു, ഹൃദയം പറിഞ്ഞുപോരുന്ന വേദനയെന്ന് താരം, മെസ്സി ഒരും തരം​ഗമായിരുന്നു  (45 minutes ago)

ഛത്തീസ്ഗഢിൽ നദിയിൽ മുങ്ങി മരിച്ച മാവേലിക്കര സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ചേക്കും...  (56 minutes ago)

ഇഡി നടത്തിയ പരിശോധനയില്‍ വീണ തായ്ക്കണ്ടി 20 കോടി രൂപയുടെ ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തി; മൂന്നാമതും ചോദ്യം ചെയ്യാന്‍ ഇന്നോ നാളെയോ ഇഡി നോട്ടീസ്; അറസ്റ്റുണ്ടാകാൻ സാധ്യത?  (1 hour ago)

ജനങ്ങൾക്ക് ഇരുട്ടടി.. രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർദ്ധനവ്  (1 hour ago)

ശാസ്ത്രീയ പരിശോധനയിൽ ദ്വാരപാലക ശിൽപത്തിലെ ചെമ്പുപാളിക്ക് ഏഴ് വർഷം മാത്രം കാലപ്പഴക്കമേയുള്ളുവെന്ന് കണ്ടെത്തൽ...  (1 hour ago)

40,000 അടി ഉയരത്തിൽ AIR INDIA വിമാനത്തിൽ പെട്ടെന്ന് നിലവിളിയും കരച്ചിലും..! ആ ടിഷ്യൂ പേപ്പറിൽ..ഫ്ലൈറ്റിൽ അടി  (1 hour ago)

"തിരുവനന്തപുരത്തെ വീട്ടിൽ ആന്റെ വിഡിയോ കോൾ നാലാം മണിക്കൂറിൽ അച്ഛന്റെ സമനില തെറ്റി... നിലവിളിച്ച് അനില!"  (1 hour ago)

താൻ ആരെയാടോ പേടിപ്പിക്കുന്നേ...! തളിപ്പറമ്പിലിട്ട് പിണറായിയുടെ അന്നനാളത്തിൽ അടിച്ച് ഗോവിന്ദൻ... കുടഞ്ഞ് കുഞ്ഞിക്കൃഷ്ണനും  (1 hour ago)

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) മാനേജിങ് ഡയറക്ടറായി എറണാകുളം ജില്ല കലക്ടർ ജി. പ്രിയങ്ക ചുമതലയേറ്റു...  (1 hour ago)

സംസ്ഥാനത്തെ ജനജീവിതത്തെ സംരക്ഷിക്കുന്ന സേനയാണ് കേരള പൊലീസെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

ഇരട്ട​ഗോളുമായി സൂപ്പർതാരം ലമീൻ യമാലും ക്യാപ്റ്റൻ റഫീന്യയും... സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗിൽ വീണ്ടും അഞ്ചു​ഗോൾ പ്രകടനവുമായി ബാഴ്‌സലോണ  (2 hours ago)

Malayali Vartha Recommends