അവന്‍ പോക്കാന്നേ... 24 മണിക്കൂറും സിനിമാ കൊട്ടക നെരങ്ങി നടക്കുകയാ.....

തിരുവനന്തപുരം: തന്റെ കുട്ടിക്കാലത്ത്, അന്നത്തെ രക്ഷിതാക്കളുടെ തെറ്റായ മനോഭാവം കാരണം സമൂഹത്തിന് ഒരുപാട് നല്ല കലാകാരന്‍മാരെ നഷ്ടമായ കഥ നടനും എം.എല്‍.എയുമായ മുകേഷ് ബാലചലച്ചിത്രമേളയുടെ ഉദ്ഘാടനച്ചടങ്ങില്‍ കുട്ടികളുമായി പങ്കുവെച്ചു. ' എന്റെ കുട്ടിക്കാലത്ത് സിനിമ കാണാന്‍ പോയതിനാണ് കുട്ടികള്‍ ഏറ്റവും കൂടുതല്‍ ശിക്ഷവാങ്ങിയിട്ടുള്ളത്. അന്നൊക്കെ തിയേറ്ററില്‍ പോയാല്‍ വീട്ടുകാരേക്കാള്‍ കുറ്റംപറയുന്നത് നാട്ടുകാരായിരുന്നു. അവന്‍ പോക്കാന്നേ... 24 മണിക്കൂറും സിനിമാ കൊട്ടക നെരങ്ങി നടക്കുകയാ. അങ്ങനെയുള്ള കാലത്ത് നിന്ന് ഇന്ന് സിനിമ കാണാന്‍ പറ്റുന്ന തരത്തിലേക്ക് ലോകം മാറി. അതിനൊപ്പം രക്ഷിതാക്കളും. അതുകൊണ്ടാണ് കുട്ടികളെയും കൊണ്ടവര്‍ ചലച്ചിത്രമേള കാണാന്‍ വന്നിരിക്കുന്നത്'
' ഞാനൊക്കെ പഠിച്ചിരുന്ന കാലത്ത് ആരാകാണ് ആഗ്രഹമെന്ന് ചോദിച്ചാല്‍, ഡോക്ടര്‍ അല്ലെങ്കില്‍ എഞ്ചിനിയര്‍ അതിനപ്പുറം മറ്റ് ചോയ്‌സ് ഇല്ലായിരുന്നു. കലാകാരനാകണമെന്നോ സിനിമാക്കാരനാകണമെന്നോ ആരും പറഞ്ഞിരുന്നില്ല. അന്ന് ധാരാളം കലാകാരന്‍മാരും കലാകാരികളും ഉണ്ടായിരുന്നു. പക്ഷെ, അവരൊക്കെ എട്ട്, ഒന്‍പത് കഴിഞ്ഞാല്‍ ഈ കലാപ്രതിഭകളെല്ലാം അപ്രത്യക്ഷമാകും. ഇനി എല്ലാം പത്താംക്ലാസ് കഴിഞ്ഞ് മതി എന്ന് രക്ഷിതാക്കള്‍ വാശിപിടിക്കും. എന്നാല്‍ എസ്.എസ്.എല്‍.സി കഴിഞ്ഞ് ഇവരില്‍ ഭൂരിപക്ഷം പേരും കലാജീവിതത്തിലേക്ക് മടങ്ങിവന്നിട്ടില്ല. അങ്ങനെ നമുക്ക് ഒരുപാട് കലാകാരന്‍മാരെ നഷ്ടപ്പെട്ടു. ഇന്ന് കുട്ടികളെ മാസ്‌ക്കമ്മ്യൂണിക്കേഷന്‍ അടക്കമുള്ള കോഴ്‌സുകള്‍ക്ക് ഇന്ന് രക്ഷിതാക്കള്‍ വിടുന്നുണ്ട്. കണ്ഠം തെളിഞ്ഞാല്‍ കുടുംബം രക്ഷപെട്ടു എന്ന സ്ഥിതിയിലായി കാര്യങ്ങള്‍. കലാകാരനായ ആരും മോശക്കാരാകില്ല. ബാലതാരമായി വന്ന കമലാഹാസന്‍ തന്നെ ഉദാഹരണം. അദ്ദേഹം എത്ര ഭാഷകള്‍ സംസാരിക്കുന്നു, എഴുതുന്നു. സിനിമയുടെ ഏതെല്ലാം മേഖലയില്‍ ജോയി ചെയ്യുന്നു' മുകേഷ് പറഞ്ഞ് നിര്‍ത്തിയതും നിലയ്ക്കാത്ത കയ്യടിയായിരുന്നു തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍.
https://www.facebook.com/Malayalivartha



























