ശബരിമലയിലെ സ്വര്ണം കാണാതായ സംഭവത്തില് ദേവസ്വം ബോര്ഡിനോട് വിശദീകരണം ആവശ്യപ്പെട്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്

ശബരിമലയിലെ സ്വര്ണം കാണാതായ സംഭവത്തില് ദേവസ്വം ബോര്ഡ് പ്രസിഡന്റ് എ. പത്മകുമാറിനോട് വിശദീകരണം തേടിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. ദേവസ്വം ബോര്ഡിന്റെ വിശദീകരണം കിട്ടിയശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്ത്തു.
ശബരിമലയില് വഴിപാടായി കിട്ടിയ സ്വര്ണത്തിലാണ് കുറവ്. 40 കിലോ സ്വര്ണവും 100 കിലോ വെള്ളിയുടേയും കുറവാണ് കണ്ടെത്തിയത്. സ്വര്ണവും വെള്ളിയും സ്ട്രോംഗ് റൂമിലേക്കു മാറ്റിയതിലും രേഖകളില്ല. ഇതേതുടര്ന്നു തിങ്കളാഴ്ച ശബരിമല സ്ട്രോംഗ് റൂം തുറന്ന് പരിശോധിക്കും. ഹൈക്കോടതി നിയോഗിച്ച ദേവസ്വം ഓഡിറ്റ് വിഭാഗമാണ് പരിശോധന നടത്തുക.
https://www.facebook.com/Malayalivartha


























