സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 240 രൂപയുടെ കുറവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവുണ്ടായി. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 14460 രൂപയും പവന് 1,15,680 രൂപയുമായി.
ഇന്നലെ വിപണിയിൽ രണ്ടുതവണയാണ് മാറ്റമുണ്ടായത്. രാവിലെ പവന് 880 രൂപ കൂടി 1,16,320 രൂപയായെങ്കിലും ഉച്ചക്ക് ശേഷം പവന് 400 രൂപ കുറഞ്ഞ് 1,15,920 രൂപയിലേക്ക് താഴ്ന്നു.
തിങ്കളാഴ്ച ഗ്രാമിന് 205 രൂപയും പവന് 1640 രൂപയും കുറഞ്ഞിട്ടുണ്ടായിരുന്നു . ഗ്രാമിന് 14,430 രൂപയും പവന് 1,15,440 രൂപയുമായിരുന്നു വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായിരുന്നു അന്ന് രേഖപ്പെടുത്തിയത്.
ജനുവരി 29നാണ് സംസ്ഥാനത്ത് സ്വർണത്തിന് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. ഗ്രാമിന് 16395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു അന്ന്. പിന്നീട് കുറഞ്ഞും ഏറിയും വിപണിയിൽ ചാഞ്ചാട്ടം തുടരുകയായിരുന്നു.
"https://www.facebook.com/Malayalivartha
























