Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

വെല്ലുവിളിക്കുക ചത്തൊടുങ്ങുക...ഇറാന്‍ തലവന്മാരുടെ ഗതി ! ചിതറിത്തെറിച്ച ലാരിജാനിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ പെറുക്കി കൂട്ടുകയാണ് ഇറാന്‍ സേന !!!ഇനി പടമാകുന്നത് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി; നിലംതൊടീക്കാതെ മൊസാദിന്റെ അടി പുറംപൊളിഞ്ഞ് ഇറാന്‍

18 MARCH 2026 04:01 PM IST
മലയാളി വാര്‍ത്ത

More Stories...

നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....

അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഔദ്യോഗിക ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ ഇനി മുതൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' (AI) എന്ന പദപ്രയോഗത്തിന് പകരം 'സൂപ്പർ ഇന്റലിജൻസ് എന്ന് ഉപയോഗിക്കാൻ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ്

മുജ്തബ മൂന്നാം ജന്മം തീർക്കാൻ അമേരിക്കൻ പട്ടാളം പുരോഹിതന്റെ വെളിപ്പെടുത്തൽ ഞെട്ടി ഇസ്രായേൽ,ഇനി സംഭവിക്കുന്നത്

2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..

നീ കഴുകനെപ്പോലെ ഉയര്‍ന്ന് പറന്നാലും നക്ഷത്രങ്ങള്‍ക്കിടയില്‍ കൂട് കൂട്ടിയാലും അവിടെ നിന്ന് നിന്നെ ഞാന്‍ താഴെയിറക്കും. ബൈബിളിലെ ഒരു വചനമാണ്. ജൂതരാഷ്ട്രത്തിന് നേരെ കൊലവിളി ഉയര്‍ത്തുന്ന ഇറാന്റെ ഓരോ തലവന്മാരേയും അരിഞ്ഞുവീഴ്ത്തുന്ന ഇസ്രയേല്‍ കുറിക്കുന്നതും ഇതേ വചനം. ജൂതരാഷ്ട്രം കത്തിക്കും ജൂതന്മാരുടെ ഹൃദയത്തില്‍ തീ പടര്‍ത്തുമെന്ന് ഖമനേയിക്ക് ശേഷം പൊതുമധ്യത്തില്‍ വന്ന് ഇസ്രയേലിനെ വെല്ലുവിളിച്ച അലി ലാരിജാനിയും ചിതറി. വെല്ലുവിളിക്കുക അടുത്ത നിമിഷം ചാകുകയെന്ന നിലയിലേക്ക് ഇറാന്റെ തലവന്മാരുടെ ഗതിമാറിയിരിക്കുന്നു. ഇസ്രയേല്‍ ആക്രമണത്തില്‍ ചിതറിത്തെറിച്ച ലാരിജാനിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ പെറുക്കി കൂട്ടുകയാണ് ഇറാന്‍ സേന. ലാരാജാനിയുടെ മകനും കൊല്ലപ്പെട്ടു. പ്രതികാരത്തിന്റെ കുന്തമുനയൊടിഞ്ഞ് ഇറാന്‍. ഇസ്രയേല്‍അമേരിക്ക സഖ്യത്തിനെതിരെ ഇനിയെന്ത് നീക്കം വേണം റെവല്യൂഷ്ണറി ഗാര്‍ഡ് പരിഭ്രാന്തിയില്‍. ഖമനേയിക്ക് ശേഷം ഇറാന്‍ സേനയെ നയിക്കുന്നത് ലാരിജാനി ആയിരുന്നു. ആ തലയും വീണതോടെ വെള്ളിടിയേറ്റ് ഖമനേയി സൈന്യം.

ഇസ്രയേല്‍ അമേരിക്ക വെറിയില്‍ ഗള്‍ഫിലേക്ക് കാടടച്ച് വെടിവെക്കുന്ന ഇറാന്‍ ഏറ്റവും വലിയ മണ്ടത്തരം കാണിച്ചു. അവരുടെ ആയുധപ്പുരയിലെ മിസൈല്‍ ശക്തി ഗള്‍ഫിലേക്ക് പ്രയോഗിക്കുന്നു. ഇസ്രയേലിലേക്ക് കൊടുക്കുന്നത് ആകാശത്ത് തന്നെ ചിതറുന്നു. അയണ്‍ഡോം,ഥാഡ് സംവിധാനങ്ങളെ മറികടന്ന് ഇസ്രയേലിലേക്ക് വീഴുന്നത് ക്ലസ്റ്റര്‍ ബോംബുകളും മറ്റ് മാരക ബോംബുകളും മാത്രമാണ്. ബാക്കിയെല്ലാം ആകാശത്ത് തന്നെ ചിതറിക്കുന്നുണ്ട് ഐഡിഎഫ്. എന്നാല്‍ തൊട്ടിപ്പുറത്ത് ഇസ്രയേലും അമേരിക്കയും ഇറാന്‍ ഭരണകൂടത്തിലെ തലകള്‍ ഒന്നൊന്നായ് അരിഞ്ഞ് വീഴ്ത്തി. ഭരണകൂടത്തിന്റെ ശക്തി ക്ഷയിപ്പിക്കുന്നു ഇറാന്‍ സൈന്യത്തിന്റെ മനോവീര്യം കെടുത്തുന്നു. ഇറാന്റെ ആയുധങ്ങള്‍ തീര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഇറാന്‍ ഇടിച്ചും പൊരുതിയും നില്‍ക്കുന്നുവെന്ന് പറയുമ്പോഴും ഇറാന്റെ സൈനിക ശക്തി കാര്യമായി കുറഞ്ഞിട്ടുണ്ട്. ഇനിയൊരു പത്ത് വര്‍ഷത്തേക്ക് വലിയ പ്രഹരശേഷി ഇറാന് ഉണ്ടാകില്ലെന്നാണ് യുദ്ധവിദഗ്ദര്‍ വ്യക്തമാക്കുന്നത്. ഇറാന്റെ പിടിവള്ളി ഹോര്‍മുസ് കടലിടുക്കും,ചെങ്കടലും,ബാബ് ഏല്‍ മന്ദേബുമാണ്. ഇത് പാരിസ്ഥിതികമായ് ഇറാനുള്ള കരുത്താണ്. അവിടെ അടച്ചുപൂട്ടി അമേരിക്ക ഇസ്രയേല്‍ സഖ്യത്തെ സമ്മര്‍ദ്ദത്തിലാക്കാമെന്നേ ഉള്ളു. ലോകവിപണി നിലംപൊത്തിയാല്‍ അമേരിക്കയ്ക്ക് സമാധാന ചര്‍ച്ചയ്ക്ക് വഴങ്ങേണ്ടി വരും. അതിലാണ് ഇനി ഇറാനുള്ള പ്രതീക്ഷ.

ലാരിജാനി വീണതോടെ മറ്റൊരു പ്രതികാര ശബ്ദം ഇസ്രയേല്‍-അമേരിക്ക സഖ്യത്തിന് നേരെ ചീറി. പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങള്‍ തുടങ്ങിയിട്ടേയുള്ളൂവെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ആഗോള പ്രത്യാഘാതങ്ങളുടെ തരംഗം ആരംഭിച്ചിട്ടേയുള്ളൂ, സമ്പത്ത്, വിശ്വാസം, വംശം എന്നിവ പരിഗണിക്കാതെ എല്ലാവരെയും ഇത് ബാധിക്കും,' ഇറാനിയന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. അരാഗ്ചിയും താമസിയാതെ പടമാകും. കാരണം ലാരിജാനിക്ക് ശേഷം ഇസ്രയേല്‍ സ്‌കെച്ചിട്ടിരിക്കുന്നത് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയെയാണ്. ഇറാനിലെ ആണവ രഹസ്യങ്ങളുടെ സൂത്രധാരനാണ് അബ്ബാസ് അരാഗ്ചി. ഭരണകൂടത്തില്‍ അവശേഷിക്കുന്ന ഖമനേയി ശിങ്കിടികളെ ലക്ഷ്യം വെച്ച് നടത്തിയ അറ്റാക്കിലാണ് ലാരിജാനിയെ തീര്‍ത്തത്. ഇറാനില്‍ നിന്ന് അപ്രത്യാക്ഷമായ സമ്പുഷ്ടീകരിച്ച യുറേനിയം എവിടെയാണ് ഉള്ളത്, ആണവപരീക്ഷണം എവിടെയാണ് നടക്കുന്നത്,ഇറാന്റെ ആണവ പരീക്ഷണത്തിന് റഷ്യന്‍ സഹായം ഉണ്ടോ, ഏത് ഘട്ടം വരെ പരീക്ഷണം എത്തി ഇതിനേക്കുറിച്ചെല്ലാം അരാഗ്ചിക്ക് വ്യക്തമായ അറിവുണ്ട്. നെതന്യാഹു കട്ടായം പറയുന്നത് ഈ വാക്കുകളാണ്. ആണവ കേന്ദ്രങ്ങള്‍ തകര്‍ക്കുന്നതിനോടൊപ്പം ആണവപരീക്ഷണങ്ങളുടെ സൂത്രധാരന്മാരെ ഇല്ലാതാക്കണം. ഇസ്രയേല്‍ ഭരണകൂടത്തിന്റെ ആത്യന്തിക ലക്ഷ്യം തന്നെ ഇതാണ്.

ഇസ്രയേല്‍അമേരിക്കന്‍ സഖ്യത്തിനെതിരെ ഇറാനില്‍ നിന്ന് ഉയരുന്ന ഉറച്ച ശബ്ദമാണ് അരാഗ്ചിയുടേത്. ആണവകരാറില്‍ അമേരിക്കന്‍ ഭീഷണി കൈയ്യില്‍ വെച്ചാല്‍ മതിയെന്ന് പലയാവര്‍ത്തി അരാഗ്ചി തുറന്നടിച്ചിരുന്നു. പ്രകോപനമില്ലാതെ, ന്യായീകരണമില്ലാതെ, നിയമവിരുദ്ധമായി അവര്‍ ഈ യുദ്ധം ആരംഭിച്ചു. ഞങ്ങള്‍ ചെയ്യുന്നത് നിയമാനുസൃതമായ പ്രതിരോധം മാത്രമാണ്. സ്വയം പ്രതിരോധിക്കാന്‍ ഞങ്ങള്‍ക്ക് എല്ലാ അവകാശവുമുണ്ട്. ഞങ്ങളോട് ആക്രമണം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുന്നത് ന്യായമല്ല. യുദ്ധത്തിന് ഒരു സ്ഥിരമായ അന്ത്യമുണ്ടാകണം. അത്തരമൊരു ഘട്ടത്തില്‍ എത്തുന്നതുവരെ ഞങ്ങളുടെ ജനങ്ങളുടെ സുരക്ഷയ്ക്കായി പോരാടുന്നത് തുടരേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നു.' യുഎസും ഇസ്രയേലും ഇറാന്‍ ആക്രമണം തുടങ്ങി ഒമ്പതാം ദിവസം അബ്ബാസ് അരാഗ്ചി പറഞ്ഞത് ഇങ്ങനെയാണ്. ഇതേ ദിവസം തന്നെ ആയിരുന്നു ഇസ്രയേലിന്റെ ഹൃദയത്തില്‍ തീ പടര്‍ത്തുമെന്ന് ലാരിജാനി വെല്ലുവിളിച്ചത.് പതിനെട്ടാം നാള്‍ ലാരിയുടെ തലപിളര്‍ന്നു. അരാഗ്ചിയുടെ കാര്യത്തില്‍ എന്താണ് ഇസ്രയേല്‍ കണക്ക് കൂട്ടിയിരിക്കുന്നത് കണ്ടറിയണം.

ഖമനേയി ഉള്‍പ്പെടെ ഇറാന്‍ ഭരണകൂടത്തിലെ തലകളെല്ലാം വീണിട്ടും തിരിച്ച് കാര്യമായ അടി ഇസ്രയേലിനൊ അമേരിക്കയ്‌ക്കോ കൊടുക്കാന്‍ കഴിയാത്ത മാനക്കേടിലാണ് ഇറാന്‍. ബെഞ്ചമിന്‍ നെതന്യാഹുവിന്റെ തലയെടുക്കുമെന്ന വെല്ലുവിളി ഉണ്ടെങ്കിലും ഇസ്രയേല്‍ ഭരണകൂടത്തിലെ ഒരു തലയെടുക്കാന്‍ ഇറാന് കഴിയുന്നില്ല. ഇറാന്റെ ഇന്റലിജന്റ്‌സ്, രഹസ്യാന്വേഷണ സംഘം തലയുംകുത്തി നിന്നിട്ടും ഇസ്രയേല്‍ ഭരണകൂടത്തിലുള്ളവരെ തൂക്കാനോ തൊടാനോ എന്തിന് ജൂത സൈന്യത്തിലെ ഉന്നതരെപ്പോലും കൈവെക്കാനാകുന്നില്ല. അതിന് കാരണം ഇറാന്റെ ഇന്റലിജന്റ്‌സ് സംവിധാനത്തിന്റെ തന്ത ഇസ്രയേലാണ്.

ലോകം ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത് മിസൈലുകളും വ്യോമാക്രമണങ്ങളും കൊണ്ട് പരസ്പരം നശിപ്പിക്കാന്‍ തുനിയുന്ന ഇസ്രയേലിനെയും ഇറാനെയുമാണ്. എന്നാല്‍ ഇരു രാജ്യങ്ങളും ചങ്ങാത്തത്തില്‍ ഇരുന്നൊരു ചരിത്രമുണ്ട്. ഇസ്രയേല്‍ രൂപീകൃതമായ ശേഷം അതിനെ അംഗീകരിച്ച രണ്ടാമത്തെ മുസ്ലിം ഭൂരിപക്ഷ രാജ്യം ഇറാനായിരുന്നു. മുപ്പത് വര്‍ഷത്തോളം ഇവര്‍ കൈകോര്‍ത്ത് നിന്നു; ഇസ്രയേലിന് ആവശ്യമായ എണ്ണ ഇറാന്‍ നല്‍കി, പകരമായി ഇറാനു വേണ്ട സാങ്കേതിക സഹായങ്ങള്‍ ഇസ്രയേലും. മൊസാദ് മാതൃകയില്‍ തങ്ങള്‍ക്കും ഒരു രഹസ്യാന്വേഷണ സംഘം വേണമെന്ന ആവശ്യം മുന്നോട്ടുവെച്ച ഇറാന് അത് സാധ്യമാക്കി കൊടുത്തത് ഇസ്രയേലാണ്. ഇറാന്റെ രഹസ്യാന്വേഷണ സംഘം എവിടെ വരെ ചിന്തിക്കും ഏതറ്റംവരെ പോകുമെന്ന് മൊസാദിന് കൃത്യമായ് അറിയാം. ലാലേട്ടന്റെ ഒരു ഡയലോഗ് ഉണ്ടല്ലോ നീ ചിന്തിച്ച് നിര്‍ത്തുന്നിടത്ത് ഞാന്‍ ചിന്തിച്ച് തുടങ്ങുമെന്ന്. അക്ഷരാര്‍ത്ഥത്തില്‍ അതാണ് അവസ്ഥ. മൊസാദിനാകട്ടെ ഇറാനിലെ മുക്കും മൂലയും വരച്ച് വെച്ചേക്കുന്നത് പോലെ അറിയാം. 2025ല്‍ 12 ദിവസം ഇസ്രയേല്‍ഇറാന്‍ യുദ്ധം നടന്നപ്പോള്‍ ലോകം കണ്ടതാണ് മൊസാദിന്റെ ചാരവലയം. ഇറാന്റെ ആകാശത്തേക്ക് കടന്നുകയറി ഇസ്രയേല്‍ പോര്‍വിമാനങ്ങള്‍ നിലയുറപ്പിച്ചിട്ടും, ടെഹ്‌റാനിലേക്ക് ടാങ്കറുകളില്‍ സ്‌ഫോടക വസ്തുക്കളുമായ് മൊസാദ് നുഴഞ്ഞുകയറിയിട്ടും ഇറാന്‍ അറിഞ്ഞില്ല. സ്‌ഫോടനം നടന്നതിന് ശേ്ഷമാണ് ഇസ്രയേല്‍ ടെഹ്‌റാന്റെ കരയും ആകാശവും കീഴടക്കിയ സത്യം ഇറാന്‍ രഹസ്യാന്വേഷണ വിഭാഗം അറിഞ്ഞത്. ഇറാനില്‍ നിറയെ മൊസാദ് ചാരന്മാരാണ്. ഇറാന്‍ ഭരണകൂടത്തിലും മൊസാദ് ചാരന്മാര്‍. എന്തിനേറെ ഇറാന്റെ മൊസാദ് വിരുദ്ധ രഹസ്യാന്വേഷണ വിഭാഗം മേധാവി ഇസ്രായേല്‍ ചാരനായിരുന്നു. ഇറാന്‍ മുന്‍ പ്രസിഡന്റ് മഹ്മൂദ് അഹമ്മദി നെജാദ് തന്നെയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

1950കളില്‍ ഇറാന്‍ ഭരിച്ചിരുന്ന ഷാ ഭരണകൂടം അമേരിക്കയുമായും ഇസ്രയേലുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. എന്നാല്‍ 1951ല്‍ മുഹമ്മദ് മുസാദിഖ് പ്രധാനമന്ത്രിയായതോടെ ബന്ധത്തില്‍ വിള്ളല്‍ വീണു. എണ്ണസമ്പത്ത് ദേശസാല്‍ക്കരിക്കാനുള്ള മുസാദിഖിന്റെ തീരുമാനം ബ്രിട്ടനെയും അമേരിക്കയെയും ചൊടിപ്പിച്ചു. തുടര്‍ന്ന് സിഐഎ നടത്തിയ 'ഓപ്പറേഷന്‍ അജാക്‌സ്' എന്ന അട്ടിമറിയിലൂടെ മുസാദിഖ് പുറത്താക്കപ്പെടുകയും ഷാ ഭരണകൂടം പൂര്‍ണ്ണ നിയന്ത്രണം തിരിച്ചുപിടിക്കുകയും ചെയ്തു. ഇതോടെ ഇസ്രയേലിന് ഇറാനില്‍ നിന്ന് സുഗമമായി എണ്ണ ലഭിച്ചു തുടങ്ങി, ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്ര ബന്ധം ശക്തമായി. 1950കളുടെ അവസാനത്തില്‍ ബെന്‍ഗുറിയോണും ഷായും കെട്ടിപ്പെടുത്ത സൈനികരഹസ്യാന്വേഷണ രംഗത്തെ ഇറാന്‍ഇസ്രയേല്‍ സൗഹൃദം 1979ലെ ഇസ്ലാമിക വിപ്ലവം വരെ ദൃഢമായി നീണ്ടു നിന്നു.
പിന്നീട് ഷായെ പുറത്താക്കി ആയത്തുള്ള റൂഹല്ല ഖമേനി അധികാരത്തില്‍ വന്നതോടെയാണ് ഇസ്രയേലുമായ് ബന്ധം വഷളാകുന്നത്. ആയത്തുള്ള ഭരണത്തില്‍ ലോകം വിറയ്ക്കുല്ല ഒരു പ്രഖ്യാപനം വന്നു ജൂതരാഷ്ട്രം കത്തിക്കും. ഇതോടെ ഇസ്രയേല്‍ ഇറാനെ തീര്‍ക്കാനും ഇറാന്‍ ഇസ്രയേലിനെ തീര്‍ക്കാനുമുള്ള ചോര വീഴ്ത്തുന്ന ആക്രമണങ്ങളുടെ ചരിത്രം തുടങ്ങുന്നത്.

നയതന്ത്ര നീക്കങ്ങള്‍ക്കുള്ള സാധ്യതള്‍ തുറന്നിട്ടുകൊണ്ട് എന്നാല്‍ ഇറാന്‍ ഒരുകാരണവശാലും ആണവായുധങ്ങള്‍ ഉല്പാദിപ്പിക്കുന്നില്ലെന്ന് ആണവ ത്രട്ട് ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തിക്കൊണ്ട് ചര്‍ച്ചകളാണ് ആവശ്യം. ഇസ്രയേലിനെ ഇറാന്‍ അംഗീകരിക്കുക, ജൂതരാഷ്ട്രം എന്നത് ഒരു റിയാലിറ്റിയാണ്. അല്ലാതെ ഡെത്ത് ടു ഇസ്രയേലെന്ന വങ്കത്തം പറയാതെ ഇസ്രയേലിനെ അംഗീകരിക്കുക. തിരിച്ച് ഇസ്രയേലും ഇറാന്റെ പരമാധികാരം അംഗീകരിച്ചാല്‍ മാത്രമേ പശ്ചിമേഷ്യ ശാന്തമാകൂ. എന്നാല്‍ ഇവിടെ നടക്കുന്നത് ജൂതരാഷ്ട്രം കത്തിക്കും ജൂതന്റെ ഹൃദയത്തില്‍ തീ പടര്‍ത്തുമെന്ന് നൂറ്റാണ്ടുകളായ് പറഞ്ഞുകൊണ്ട് ചതിയിലൂടെയും പ്രോക്‌സികളെ ഇറക്കി ഭീകരാക്രമണങ്ങള്‍ നടത്തിയും ഇസ്രയേലിനെ ഇല്ലാതാക്കാന്‍ പദ്ധതി നടക്കുന്നത്. ഇന്നിപ്പോള്‍ ഇറാന്‍ മേടിച്ച്കൂട്ടുന്ന അടി 2023 ഒക്ടോബര്‍ ഏഴിന് ഹമാസിനെ ഇറക്കി ഇസ്രയേലില്‍ നടത്തിയ ചോരക്കളിക്കുള്ള മറുപടിയാണ്. പരമോന്നത് നേതാവ് ഖമനേയി ഉള്‍പ്പെടെ പടമായത് കൈയ്യിലിരുപ്പ് കൊണ്ടാണ്. നിലനില്പിന് വേണ്ടി ഞങ്ങള്‍ ആയുധമെടുത്തുവെന്ന് ഇസ്രയേല്‍ പറയുന്നു. ആയുധം താഴെവെച്ചാല്‍ ഇറാന്‍ എന്ന ഭീകര രാഷ്ട്രം ജൂത രാഷ്ട്രം കത്തിക്കും. ഈ പോരാട്ടം നിലനില്പിന്, പിന്നോട്ടില്ലെന്ന് ബെഞ്ചമിന്‍ നെതന്യഹു ആവര്‍ത്തിക്കുന്നു. മധ്യസ്ഥയുടെ വാതിലുകളും അടഞ്ഞിരിക്കുന്നു.

അലി ലാരിജാനിയെ വധിച്ചതിന് പ്രതികാരം ചെയ്യുമെന്ന് ഐആര്‍ജിസി. 'ഇന്ന് രാത്രി ശത്രുവിന്റെ ആകാശം നിങ്ങള്‍ക്ക് കൂടുതല്‍ വര്‍ണ്ണാഭമായിരിക്കും' എന്ന് ഇറാന്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോറിന്റെ എയര്‍ ഫോഴ്‌സ് കമാന്‍ഡര്‍ സര്‍ദാര്‍ മൗസവി പറഞ്ഞു. വേഗത്തിലുള്ള തിരിച്ചടിക്കും അദ്ദേഹം ആഹ്വനം ചെയ്തു. പിന്നാലെ ആക്രമണം ആരംഭിച്ചതായി ഐആര്‍ജിസി അറിയിക്കുകയും ചെയ്തു.
ടെല്‍ അവീവില്‍ ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഇസ്രയേലില്‍ വിവിധയിടങ്ങളില്‍ മിസൈല്‍ പതിച്ചും അവശിഷ്ടങ്ങള്‍ പതിച്ചും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരിഞ്ച് പിന്നോട്ട് ഇല്ലാതെ ഇരു രാജ്യങ്ങളും കൊലവിളിയില്‍. അപ്പോഴും കൊടിയ നഷ്ടം ഇറാന്. അവരുടെ സകല ശക്തിയും ക്ഷയിക്കുന്നു തലകള്‍ ഒന്നൊന്നായ് വീഴുന്നു. കാലം ചരിത്രം മാറ്റിയെഴുതും. പഴയ മുറിവുകളുണക്കും, പുതിയ മുറിവുകള്‍ ഉണ്ടാവുകയും ഉണ്ടാക്കപ്പെടുകയും ചെയ്യും. അത്തരത്തില്‍ കാലാന്തരത്തില്‍ ഉണ്ടായ മുറിവാണ് ഇസ്രയേലും ഇറാനും തമ്മിലുള്ളത്. പശ്ചിമേഷ്യയിലെ രണ്ട് പ്രബല രാജ്യങ്ങളായ ഇസ്രയേലും ഇറാനും ഇന്ന് ഏറ്റവും വലിയ ശത്രുക്കളാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ് ... വിവിധ ജില്ലകളിൽ നാളെമുതൽ യെല്ലോ അലർട്ട്  (10 minutes ago)

വിൻഡിസിനെതിരെ തകർപ്പൻ ജയം നേടി ഇന്ത്യ...  (23 minutes ago)

പണമിടപാടുകളിലും വാഹന ഉപയോഗത്തിലും അതീവ ജാഗ്രത വേണ്ട രാശികൾ? ഇന്നത്തെ രാശിചിന്ത  (42 minutes ago)

യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ പൊലീസ് കയറി വിദ്യാർഥികളെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച സംസ്ഥാനവ്യാപകമായി പഠിപ്പുമുടക്കിന് എസ്എഫ്‌ഐ ആഹ്വാനം  (55 minutes ago)

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ കടന്നുകയറി എസ്എഫ്ഐ വിദ്യാർഥികൾക്ക് നേരെ ഏകപക്ഷീയവും അതിക്രൂരവുമായ ആക്രമണമാണ് ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ..  (1 hour ago)

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (8 hours ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (8 hours ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (8 hours ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (9 hours ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (9 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (9 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (9 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (9 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (9 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (11 hours ago)

Malayali Vartha Recommends