Widgets Magazine
26
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പത്മവിഭൂഷണ്‍ പുരസ്‌കാരത്തെ പൂര്‍ണ്ണമനസ്സോടെ സ്വാഗതം ചെയ്തുകൊണ്ട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.. പാര്‍ട്ടിക്ക് ഇതില്‍ വിയോജിപ്പില്ലെന്നും ഗോവിന്ദന്‍..


കാലാവസ്ഥ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്..അടുത്ത മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ..


സ്വർണം ലക്ഷത്തിലേക്ക് കുതിക്കുമ്പോൾ താനും ഒട്ടുംപിന്നിലല്ലെന്ന്, തെളിയിക്കുകയാണ് വെള്ളിയും...ഒരു കിലോ വെള്ളി നാല് ലക്ഷത്തിലേക്ക് കടക്കുകയാണ്..


16 വയസ്സുകാരനെ സഹപാഠികളായ രണ്ടുപേർ ചേർന്ന് ക്രൂരമായി മർദിച്ച സംഭവം..ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൂരമായി തല്ലുകയും ചവിട്ടുകയും ചെയ്തു..കാലുപിടിച്ച് മാപ്പ് പറയിക്കുകയും ചെയ്തു..


ശബരിമലയിലെ സ്വർണപ്പാളികളുടെ പൂജയുമായി ബന്ധപ്പെട്ട് നടൻ ജയറാം നൽകിയ വിശദീകരണത്തിൽ ആശയകുഴപ്പം: അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കിയ ജയറാമിനെ കാത്തിരിക്കുന്നത്...

പൊട്ടിച്ചിതറി കിടന്നിടത്തു നിന്നും പൊട്ടി മുളച്ച്‌ വന്‍ വൃക്ഷമായി മാറിയ മനുഷ്യാ; ഷാങ്ഹായ് ഫിലിം ഫെസ്റ്റിവെല്ലില്‍ പുരസ്കാരം നേടിയ ചലച്ചിത്ര താരം ഇന്ദ്രന്‍സിനെ അഭിനന്ദിച്ച്‌ ബിനീഷ് കോടിയേരി

25 JUNE 2019 04:05 PM IST
മലയാളി വാര്‍ത്ത

ഷാങ്ഹായ് ഫിലിം ഫെസ്റ്റിവെല്ലില്‍ പുരസ്കാരം നേടിയ ചലച്ചിത്ര താരം ഇന്ദ്രന്‍സിനെ അഭിനന്ദിച്ച്‌ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനും നടനുമായ ബിനീഷ് കോടിയേരി. പൊട്ടിച്ചിതറി കിടന്നിടത്തു നിന്നും പൊട്ടി മുളച്ച്‌ വന്‍ വൃക്ഷമായി മാറിയ മനുഷ്യാ,നെഞ്ചോട് ചേ‌ര്‍ത്ത് അഭിനന്ദിക്കുന്നുവെന്ന് ബിനീഷ് കോടിയേരി ഫേസ്ബുക്കില്‍ കുറിച്ചു.

ആരാലും ശ്രദ്ധിക്കപെടാത്തവര്‍ക്കും ഇവിടെ ഒരുനാള്‍ വരുമെന്നും അന്ന് എല്ലാവരരും മനസില്‍ ഒരു സ്ഥാനം നല്‍കി നമ്മെ ചേര്‍ക്കുമെന്നും ജീവിതം കൊണ്ട് കാണിച്ചു തന്ന തരുന്ന പ്രിയപ്പെട്ട ഇന്ദ്രന്‍സേട്ട , നിങ്ങള്‍ ഒരു ഊര്‍ജമാണ് .. പൊട്ടിച്ചിതറി കിടന്നിടത്തു നിന്നും പൊട്ടി മുളച്ച്‌ വന്‍ വൃക്ഷമായി മാറിയ മനുഷ്യാ... പ്രിയ Indrans ഏട്ടാ... നെഞ്ചോടു ചേര്‍ത്ത്‌ നിര്‍ത്തി ആസ്ലേഷിക്കുന്നു.. അഭിനന്ദിക്കുന്നു എന്ന് ബിനീഷ് കോടിയേരി ഫേസ്ബുക്കിൽ കുറിച്ചു.

ഇരുപത്തിരണ്ടാമത് ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലിൽ മലയാള സിനിമയ്ക്ക് അംഗീകാരം ലഭിച്ചു. ഇന്ദ്രൻസിനെ നായകനാക്കി ഡോ.ബിജു സംവിധാനം ചെയ്ത വെയിൽമരങ്ങൾ ആണ് ഔട്ട്സ്റ്റാന്റിങ് ആർട്ടിസ്റ്റിക് അച്ചീവ്മെന്റ് പുരസ്കാരം നേടിയത്. ഇതാദ്യമായാണ് ഷാങ്ഹായ് മേളയിൽ ഒരു മലയാള സിനിമയ്ക്ക് പുരസ്കാരം ലഭിക്കുന്നത്. ഗോൾഡൻ ഗോബ്ലെറ്റ് വിഭാഗത്തിലാണ് ചിത്രം മത്സരത്തിനുണ്ടായത്. തുർക്കി സംവിധായകനായ നൂറി ബിൽഗേ സെയ്ലാൻ ആയിരുന്നു ഗോൾഡൻ ഗോബ്ലറ്റ് മത്സര വിഭാഗം ജൂറി ചെയർമാൻ .

112 രാജ്യങ്ങളില്‍ നിന്നായി 3964 ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ മത്സരിക്കാന്‍ എന്‍ട്രികളായി എത്തിയതില്‍ 14 ചിത്രങ്ങളാണ് അവസാന പട്ടികയില്‍ ഇടം നേടിയത്. ടര്‍ക്കിഷ് സംവിധായകനായ നൂറി ബില്‍ഗേ സെയ്ലാന്‍ ആണ് ഇത്തവണ ഷാങ്ഹായി ചലച്ചിത്ര മേളയുടെ ഗോള്‍ഡന്‍ ഗോബ്ലറ്റ് മത്സര വിഭാഗം ജൂറി ചെയര്‍മാന്‍ .

ഡോ ബിജു രണ്ടാം തവണയാണ് ഷാങ്ഹായ് ഇന്റര്‍നാഷനല്‍ ഫെസ്റ്റിവലില്‍ മത്സരവിഭാഗത്തില്‍ സിനിമയുമായി എത്തുന്നത്. 2012 ല്‍ ആകാശത്തിന്റെ നിറത്തിനു ശേഷം 2019 ല്‍ ആണ് മറ്റൊരു ഇന്ത്യന്‍ ചിത്രം ഷാങ്ഹായിയില്‍ പ്രധാന മത്സരത്തിനെത്തുന്നത്.

ഇന്ദ്രന്‍സിനെക്കുറിച്ച് ഫെയ്‌സ്ബുക്കില്‍ ഷിബു ഗോപാലകൃഷ്ണന്‍ എഴുതിയ കുറിപ്പും വൈറൽ ആയിരുന്നു. സിനിമയില്‍ താരങ്ങളുടെ അഴകളവുകള്‍ അണുവിട തെറ്റാതെ തുന്നുന്ന വലിയ വസ്ത്രാലങ്കാരവിദഗ്ധന്‍ ആയി തീര്‍ന്ന ഇന്ദ്രന്‍സിന് നാലാം ക്ലാസില്‍ പഠനം അവസാനിപ്പിക്കേണ്ടി വന്നത് സ്‌കൂള്‍ യൂണിഫോം ഇല്ലാത്തതു കൊണ്ടായിരുന്നുവെന്നും സിനിമാ നടനായതിനു ശേഷവും പഠിപ്പുള്ള താരസദസ്സുകളില്‍ സംസാരിക്കാനാവാതെ അദ്ദേഹം അപകര്‍ഷതകളില്‍ ആണ്ടുപോകുമായിരുന്നുവെന്നും ഷിബു കുറിക്കുന്നു. തയ്യല്‍ക്കടയില്‍ നിന്ന് തുടങ്ങി ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലില്‍ റെഡ്‌ കാര്‍പെറ്റ് വരെയെത്തി നില്‍ക്കുന്ന ഇന്ദ്രന്‍സിന്റെ ജീവിതത്തെക്കുറിച്ചാണ് ഷിബു ഗോപാലകൃഷ്ണന്‍ എഴുതിയിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ;

അമ്മാവന്റെ തയ്യല്‍ മെഷീന്റെ ചക്രങ്ങളുടെയും തടിയറപ്പുകാരനായ അച്ഛന്റെ ഈര്‍ച്ചവാളിന്റെയും ശബ്ദമായിരുന്നു എന്റെ താരാട്ട് എന്നാണ് ആത്മകഥയില്‍ ഇന്ദ്രന്‍സ് എഴുതുന്നത്. സിനിമയില്‍ താരങ്ങളുടെ അഴകളവുകള്‍ അണുവിട തെറ്റാതെ തുന്നുന്ന വലിയ വസ്ത്രാലങ്കാരവിദഗ്ധന്‍ ഒക്കെ ആയെങ്കിലും ഇന്ദ്രന്‍സിനു നാലാം ക്ലാസില്‍ പഠനം അവസാനിപ്പിക്കേണ്ടി വന്നത് സ്‌കൂള്‍ യൂണിഫോം ഇല്ലാത്തതുകൊണ്ടായിരുന്നു. സിനിമാ നടനായതിനു ശേഷവും പഠിപ്പുള്ള താരസദസ്സുകളില്‍ സംസാരിക്കാനാവാതെ അദ്ദേഹം അപകര്‍ഷതകളില്‍ ആണ്ടുപോകുമായിരുന്നു.

ശാരീരികമായ പരിമിതികള്‍ നാടകങ്ങളില്‍ പോലും ഇഷ്ടപ്പെട്ട വേഷങ്ങള്‍ അഭിനയിക്കുന്നതിനു തടസമായപ്പോള്‍ അദ്ദേഹം ജിമ്മില്‍ പോയി. ഒടുവില്‍ ആശാന്‍ തോറ്റു പിന്മാറി ജിമ്മില്‍ നിന്നും പറഞ്ഞു വിട്ടു. അഭിനയിക്കണമെന്നുള്ള ആഗ്രഹം നല്ലതുപോലെ പുഷ്ടിപ്പെട്ടെങ്കിലും ശരീരം മാത്രം പുഷ്ടിപ്പെട്ടില്ല. ആകാരസൗകുമാര്യമുള്ള നടീനടന്മാരുടെ കൂടെ അഭിനയിക്കുമ്പോള്‍ സീനിന്റെ ഗൗരവം ചോര്‍ന്നുപോകാതിരിക്കാന്‍ ഇന്ദ്രന്‍സ് പലപ്പോഴും മാറ്റിനിര്‍ത്തപ്പെടുമായിരുന്നു.

തേടിവന്ന കഥാപാത്രങ്ങള്‍ മുഴുവന്‍ ബോഡി ഷേമിങിന്റെ സര്‍വ്വസാധ്യതകളും ഉള്ള വളിപ്പന്‍ കോമഡികളായിരുന്നു. കൊടക്കമ്പി എന്നുള്ളത് സ്‌ക്രീനിനു പുറത്തും വിളിപ്പേരായി. എന്നിട്ടും പരിഭവങ്ങളൊന്നുമില്ലാതെ ഈ ചെറിയ മനുഷ്യന്‍ അഭിനയിച്ചുകൊണ്ടേയിരുന്നു. തലയെടുപ്പുകളില്ലാത്ത, അവകാശവാദങ്ങളില്ലാത്ത, ആഡംബരങ്ങളില്ലാത്ത, അതിമോഹങ്ങളില്ലാത്ത ചെറിയ ജീവിതവുമായി അയാള്‍ ചില വേഷങ്ങള്‍ക്ക് പകരക്കാരന്‍ ഇല്ലാത്ത സൗമ്യതയായി, സാന്ദ്രതയായി.

ആളൊരുക്കത്തിന് അവാര്‍ഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നോ എന്നു ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് അദ്ദേഹം മറുപടി പറയുന്നത് സാറേ എന്നുവിളിച്ചു കൊണ്ടാണ്. എന്റെ ചെറിയ മുഖം ആയതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നതൊക്കെ എന്റെ മുഖത്ത് വരുമോ എന്ന ഭയമുണ്ടായിരുന്നു എന്നു പറയുമ്പോള്‍ ഇന്ദ്രന്‍സ് മികച്ച നടന്‍ മാത്രമല്ല, മികച്ച മനുഷ്യന്‍ കൂടിയാവുന്നു. എല്ലാ സംസാരങ്ങളിലും ഞാന്‍ ആരുമല്ല എന്നുമാത്രം ആദ്ദേഹം ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു.

ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലില്‍ കാര്‍പെറ്റ് വെല്‍ക്കം കിട്ടിയ ഈ മനുഷ്യന്‍ ഒരു വലിയ വാര്‍ത്ത അല്ലായിരിക്കാം. ചെറിയ മനുഷ്യരുടെ വലിയ വിജയങ്ങള്‍ക്ക് മുന്നില്‍ വേണം എഴുന്നേറ്റു നിന്നു നിലയ്ക്കാതെ കൈയടിക്കാന്‍. അവര്‍ നടന്നു തീര്‍ത്ത പെരുവഴികള്‍ ഒടുവില്‍ അവര്‍ക്കു മുന്നില്‍ ചുവപ്പന്‍ പരവതാനി വിരിക്കുമ്പോള്‍, ആകാശത്തോളം മുഴക്കമുള്ള ആരവങ്ങള്‍ കൊണ്ട് വേണം നമ്മള്‍ അതിനെ അഭിനന്ദിക്കാന്‍.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശുപത്രി പൂട്ടി ഡോക്ടറും ജീവനക്കാരും വിവാഹത്തിന് പോയ സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കി ജില്ലാ കളക്ടര്‍  (9 minutes ago)

വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസില്‍ പാക്ക് ഇതിഹാസ താരത്തിന്റെ മകന്‍ പിടിയില്‍  (45 minutes ago)

അമ്മയുടെ വാരിയെല്ല് ഒടിക്കാന്‍ കാരണം ഫെയ്‌സ്‌ക്രീം മാത്രമല്ലെന്ന് പൊലീസ്  (56 minutes ago)

കല്‍പറ്റയില്‍ പതിനാറുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഒരാള്‍കൂടി പിടിയില്‍  (1 hour ago)

ആണുങ്ങള്‍ക്കൊപ്പം യാത്ര പോകാനും സമയം പങ്കിടാനും ആണ് ഉണ്ണിക്കൃഷ്ണന് താല്‍പര്യം  (1 hour ago)

ഇസ്‌ലാമാബാദ് വിമാനത്താവളം ഏറ്റെടുക്കാനുള്ള കരാറില്‍നിന്ന് യുഎഇ പിന്‍മാറി  (1 hour ago)

എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യനീക്കം തകര്‍ന്നതില്‍ യുഡിഎഫിന് പങ്കില്ലെന്ന് വി.ഡി. സതീശന്‍  (2 hours ago)

വര്‍ഷങ്ങള്‍ക്കുശേഷം അടൂര്‍ ഗോപാലകൃഷ്ണനും മമ്മൂട്ടിയും ഒന്നിക്കുന്നു  (2 hours ago)

പദ്മഭൂഷണ്‍ പുരസ്‌കാര നേട്ടത്തില്‍ നന്ദിയറിയിച്ച് നടന്‍ മമ്മൂട്ടി  (2 hours ago)

ചികിത്സ കിട്ടാതെ യുവാവ് മരിച്ചെന്ന ആരോപണം സത്യമാക്കുന്ന സി.സി ടിവി ദൃശ്യങ്ങള്‍ പുറത്ത്  (2 hours ago)

അമേരിക്കയിലെ ശക്തമായ മഞ്ഞുവീഴ്ചയില്‍ മൂന്ന് മരണം  (3 hours ago)

സ്വര്‍ണവിലയില്‍ നേരിയ കുറവ്; സ്വര്‍ണവില പവന് 560 രൂപ കുറഞ്ഞു  (3 hours ago)

ദിവസവും മാറുന്ന കലാപ്രതിഷ്ഠ ; മാറ്റങ്ങൾ മാത്രമാണ് ശാശ്വതം എന്ന സന്ദേശവുമായി കലാകാരി ആന്യ ഈബ്ഷ്  (4 hours ago)

Govindan വിവാദത്തിന് സിപിഎമ്മില്ല  (4 hours ago)

ഉണ്ണിയുടെ കുഞ്ഞിന്റെ അമ്മയാകണം, മരിക്കും മുമ്പ് ഗ്രീമ പറഞ്ഞ ആ​ഗ്രഹം!  (4 hours ago)

Malayali Vartha Recommends