Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

നവോത്ഥാന സമിതി ലക്ഷ്യം കണ്ടത് പിണറായി; പിണറായിയുടെ നേതൃത്വത്തിൽ രൂപം കൊടുത്ത നവോത്ഥാന സമിതിയെ പിന്നാക്ക സമുദായക്കാരുടെ കൂട്ടായ്മയാക്കി മാറ്റിയത് മുഖ്യമന്ത്രി എന്ന് ആക്ഷേപം

14 SEPTEMBER 2019 12:38 PM IST
മലയാളി വാര്‍ത്ത

പിണറായിയുടെ നേതൃത്വത്തിൽ രൂപം കൊടുത്ത നവോത്ഥാന സമിതിയെ പിന്നാക്ക സമുദായക്കാരുടെ കൂട്ടായ്മയാക്കി മാറ്റിയത് മുഖ്യമന്ത്രി എന്ന് പൊതുവെ ആക്ഷേപമുണ്ട്. വെള്ളാപ്പള്ളി നടേശനും പുന്നല ശ്രീകുമാറും ഉൾപ്പെടുന്ന ടീം സമിതിയെ നയിക്കട്ടെ എന്ന തീരുമാനവും മുഖ്യമന്ത്രിയുടേത് ആണ്. സമിതിയുമായി തെറ്റിപിരിഞ്ഞ സിപി സുഗതൻ ഉൾപ്പെടെയുള്ളവരെ ഒഴിവാക്കാൻ തീരുമാനിച്ചതും സി പി എം ആണ് .

54 മുന്നാക്ക സംഘടനകളാണ് സമിതി വിടാൻ ഒരുങ്ങുന്നത്. സമിതിയെ വെള്ളാപ്പള്ളിയും പുന്നല ശ്രീകുമാറും ചേർന്ന് ഹൈജാക്ക് ചെയ്തതായി സമ്മതിച്ച സുഗതൻ മുന്നാക്ക ജാതി സംഘടനകൾ സമിതിയോട് ഗുഡ് ബൈ പറഞ്ഞതായും സ്ഥിതീകരിച്ചു

നവോത്ഥാന സമിതി രൂപീകരിക്കുമ്പോൾ പിന്നാക്ക സമുദായക്കാരുടെ യോജിപ്പാണ് മുഖ്യമന്ത്രി ലക്ഷ്യമിട്ടത്. എക്കാലവും സി പി എമ്മിന്റെ വോട്ടുബാങ്കായിരുന്ന പിന്നാക്കക്കാർ സി പി എം വിടുന്നതിലുള്ള അസ്വസ്ഥതയാണ് അന്ന് മുഖ്യമന്ത്രിക്ക് ഉണ്ടായിരുന്നത്. വി എസുമായി കൊമ്പു കോർത്ത വെള്ളാപ്പളളിയാണ് ആദ്യം ഇടതിനോട് അകന്നത്. പുന്നല ശ്രീകുമാർ ഇടതിനൊപ്പം നിന്നെങ്കിലും അദ്ദേഹവും സർക്കാരുമായി ഉടക്കിന്റെ പാതയിലായിരുന്നു. ഇത്തരം വഴക്കുകൾ അവസാനിപ്പിക്കുക എന്നതായിരുന്നു പിണറായിയുടെ ഒരേയൊരു ലക്ഷ്യം.

പിന്നാക്കക്കാർ വിട പറഞ്ഞതിലൂടെ ഇടത് പാർട്ടികളുടെ വോട്ടുബാങ്കിൽ വിള്ളൽ വീണത് പ്രതിരോധിക്കാനാണ് നവോത്ഥാന സമിതിക്ക് രൂപം കൊടുത്തത്. എൻ എസ് എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻനായരെ ഇടതു പക്ഷത്തിനൊപ്പം നിർത്താൻ ആദ്യ ഘട്ടത്തിൽ പിണറായി ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ബിജെപിയോട് അനുഭാവം പുലർത്തുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ശബരിമല വിഷയത്തിൽ നിയമനിർമ്മാണത്തിനൊരുങ്ങാതെ കേന്ദ്ര സർക്കാർ ഒളിച്ചു കളിച്ചപ്പോൾ മാത്രമാണ് എൻ എസ് എസ് ബി ജെ പി വിരുദ്ധ നിലപാട് സ്വീകരിച്ചത്. അതിന്റെ ഫലം പാർലെമെന്റ് തെരഞ്ഞടുപ്പിൽ യു ഡി എഫിന് അനുകൂലമായി മാറി. തുഷാർ വെള്ളാപ്പള്ളി വയനാട്ടിൽ ബിജെപി സ്ഥാനാർത്ഥിയായതോടെ ഈഴവ വോട്ടുകളിൽ ഒരു നല്ല ശതമാനം ബി ജെ പിക്ക് മറിഞ്ഞു. തുഷാറിനെ സ്ഥാനാർത്ഥിയാക്കാതിരിക്കാൻ പിണറായി ശ്രമിച്ചെങ്കിലും നടന്നില്ല

തുഷാറിന്റെ ചെക്ക് കേസ് ഇടതുപക്ഷത്തിന് വീണു കിട്ടിയ ആയുധമായി. എന്തെല്ലാം വിമർശനങ്ങൾ ഉണ്ടായാലും കൃത്യസമയത്തുള്ള പിണറായിയുടെ ഇടപെടൽ സി പി എമ്മിന് ഗുണകരമായി മാറി. തുഷാർ പൂർണമായും ഇപ്പോൾ ഇടതു വശത്ത് നിന്നാണ് ചിന്തിക്കുന്നത്.

പാലാ ഉപതെരഞ്ഞടുപ്പിന് ശേഷം നടക്കുന്ന ഉപ തെരഞ്ഞടുപ്പുകളിൽ പിന്നാക്ക കാർഡ് പിണറായി കളിക്കും. അതിന്റെ റിസൾട്ടിനായാണ് പിണറായി കാത്തിരിക്കുന്നത്. പിന്നാക്ക ഏകീകരണമാണ് പിണറായി ലക്ഷ്യമിടുന്നത്. അതിലൂടെ 2021 ലെ തെരഞ്ഞടുപ്പിൽ അധികാരത്തിൽ തിരികെ എത്താമെന്ന് പിണറായി വിശ്വസിക്കുന്നു. അതു കൊണ്ടു തന്നെ നവോത്ഥാന സമിതിയിലെ എല്ലാ മുന്നാക്കക്കാരെയും സിപിഎം ഓടിക്കും.

നവോത്ഥാന സമിതി പൂർണമായും ഇടത്തേക്ക് ചരിക്കാനുള്ള ശ്രമങ്ങളാണ് വിജയിച്ചിരിക്കുന്നത്. സുഗതന്റേത് ആർ എസ് എസ് രാഷ്ട്രീയമാണെന്ന് വെള്ളാപ്പള്ളി ആരോപിച്ചത് ഇതു കൊണ്ടാണ്. ഒരു സുഗതൻ പോയതു കൊണ്ട് സമിതിക്ക് ഒന്നും സംഭവിക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശബരിമലയിൽ ലിംഗ സമത്വം ഉറപ്പാക്കണമെന്നാണ് തങ്ങളുടെ ലക്ഷ്യമെന്ന് പുന്നല ശ്രീകുമാറും പറഞ്ഞു. ഹിന്ദു സമുദായത്തെ മുന്നാക്കം, പിന്നാക്കം എന്ന് വേർതിരിക്കാനുള്ള ശ്രമങ്ങളാണ് നടന്നതെന്ന് സി പി സുഗതൻ ആരോപിച്ചു. സർക്കാരിന്റെ ലക്ഷ്യവും ഇതു തന്നെയായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വർഷങ്ങളായി ഒമാനിൽ പ്രവാസജീവിതം നയിച്ചു വരുന്ന കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി...  (9 minutes ago)

മക്ക കരാര്‍ പൊളിഞ്ഞു…. ഹൂതികളെ തൊടാൻ ധൈര്യമില്ല മാളത്തിലൊളിച്ച് പാകിസ്ഥാന്‍ അസിമിനെ ചുരുട്ടിക്കൂട്ടി സൽമാൻരാജാവ്  (9 minutes ago)

തൊടുപുഴ കോലാനിയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടിത്തം  (32 minutes ago)

നടുവണ്ണൂരിലെ കുരുടിമുക്കിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ട്രാവലർ ഇടിച്ച് യുവതിക്ക് ഗുരുതര പരിക്ക്...  (45 minutes ago)

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു...  (58 minutes ago)

ഇംഗ്ലീഷ് പ്രീമിയർ ലീ​ഗ്... ചെൽസിക്കും ലിവർപൂളിനും സമനില, ക്രിസ്റ്റൽ പാലസിന് തോൽവി  (1 hour ago)

വനിതാ ഏഷ്യാ കപ്പ് ടി20 ഫൈനലില്‍ ഇന്ന് ഇന്ത്യ- ശ്രീലങ്ക പോരാട്ടം...  (2 hours ago)

ബസ്‌ കാത്തു നിന്നവർക്കിടയിലേക്ക് കാർ പാഞ്ഞുകയറി ഒരു മരണം...  (2 hours ago)

അതിർത്തി വിഷയത്തിൽ പരസ്പരം യോജിക്കുന്ന പരിഹാരം കണ്ടെത്തുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും  (2 hours ago)

വേളാങ്കണ്ണി പ്രധാന ദൈവാലയവും പ്രധാന അൾത്താരയും ഒക്‌ടോബർ 3 മുതൽ വിശ്വാസികൾക്കായി 24 മണിക്കൂറും തുറന്നിടും....  (2 hours ago)

​ഗുരുവായൂരിൽ തിരക്കോട് തിരക്ക്... 430ലേറെ വിവാഹങ്ങൾ, ഭക്തര്‍ക്ക് തടസ്സമില്ലാതെ ക്ഷേത്ര ദര്‍ശനത്തിനും വിവാഹ ചടങ്ങുകള്‍ ഭംഗിയായി നടത്തുന്നതിനും പൊലീസ് സഹകരണത്തോടെ ദേവസ്വം ക്രമീകരണങ്ങള്‍ ഒരുക്കും  (3 hours ago)

തൃശൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച ദമ്പതികളിൽ ഭർത്താവ് മരിച്ചു.... ഭാര്യ ​ഗുരുതരാവസ്ഥയിൽ  (3 hours ago)

സം​സ്ഥാ​ന​ത്ത് പു​തു​താ​യെ​ത്തി​യ 108 ആം​ബു​ല​ൻ​സു​ക​ളു​ടെ പ്രീ​ഡെ​ലി​വ​റി പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്നു...  (3 hours ago)

പുതിയ അവസരങ്ങളും സാമ്പത്തിക ഭദ്രതയും; വാരഫലം മുഴുവനായി അറിയാം.  (3 hours ago)

മലേഷ്യൻ പ്രധാനമന്ത്രിയുടെ മർകസ് സന്ദർശനം ഇന്ന്: ഒരുക്കങ്ങൾ പൂർണം  (3 hours ago)

Malayali Vartha Recommends