കെഎസ്ആര്‍ടിസി ഡ്രൈവറുടെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും മെമ്മറി കാര്‍ഡ് മോഷണത്തിനും ആര്യ രാജേന്ദ്രന് അടക്കമുള്ളവര്‍ക്കെതിരെ യദു കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു ,തിങ്കളാഴ്ച പരിഗണിക്കും
പാളയം പബ്ലിക് റോഡില്‍ സീബ്രാ ലെയിനില്‍ കാര്‍ കുറുകെയിട്ട് കെ എസ് ആര് ടി സി ഡ്രൈവറുടെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും മെമ്മറി കാര്‍ഡ് മോഷണത്തിനും മേയര്‍ ആര്യ രാജേന്ദ്രന് അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡ്രൈവര്‍ യദു ഹര്‍ജി സമര്‍പ്പിച്ചു. ഹര്‍ജി തിങ്കളാഴ്ച കോടതി പരിഗണിക്കും.
തിരുവനന്തപുരം മൂന്നാം ജുഡീഷ്യന്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് ഫയല്‍ ചെയ്തത്. മേയര്‍ ആര്യ രാജേന്ദ്രന്, ഭര്‍ത്താവ് എംഎല്‍എ സച്ചിന് ദേവ്, കാറിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്കെതിരെയും കേസെടുക്കണമെന്നാണ് യദുവിന്റെ ആവശ്യം. പോലീസ് തന്റെ പരാതിയില്‍ കേസ് എടുക്കാത്തതിനാലാണ് കെഎസ്ആര്‍ടിസി ബസ് തടഞ്ഞ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന് ദേവിനുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
മേയര്‍ ആര്യ രാജേന്ദ്രന്, എംഎല്‍എ സച്ചിന് ദേവ്, കാറിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്കെതിരെയും കേസെടുക്കണമെന്നാണ് യദുവിന്റെ ആവശ്യം.
മേയറും സംഘവും ബസ് തടഞ്ഞതില്‍ ഡ്രൈവറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടില്ല. മേയറുടെ പരാതിയില്‍ ഡ്രൈവര്‍ക്കെതിരെ മാത്രമാണ് കേസെടുത്തത്. പൊലീസ് മടിക്കുന്ന സാഹചര്യത്തിലാണ് ഡ്രൈവര്‍ യദു മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. സീബ്രാ ലൈനില്‍ കാറിട്ട് ബസ് തടഞ്ഞ് കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്നാണ് പരാതി.
ഇതിനിടെ, ഡ്രൈവര്‍ മേയറോട് അശ്ലീല ആംഗ്യം കാണിക്കുന്നത് കണ്ടിട്ടില്ലെന്നാണ് ബസ് കണ്ടക്ടര്‍ സുബിന് പൊലീസിന് മൊഴി നല്‍കിയത്. പിന്‍സീറ്റിലായതിനാല്‍ ഒന്നും കണ്ടിട്ടില്ലെന്നാണ് മൊഴി. മേയര്‍ സഞ്ചരിച്ച വാഹനത്തെ ബസ് ഓവര്‍ ടേക് ചെയ്തിട്ടുണ്ടോയെന്നും വ്യക്തമല്ലെന്നാണ് കന്റോണ്‍മെന്റ് പൊലീസിന് നല്കിയ മൊഴി.
https://www.facebook.com/Malayalivartha