Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...


യദു ഓടിച്ച ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്:- ബസിൻ്റെ വേഗപ്പൂട്ടും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ...


നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട്:- തിങ്കളാഴ്ച വരെ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്:- ഊട്ടിയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കി: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ പതിനേഴുകാരൻ മരിച്ചു...


യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...

റഫയിൽ അധിനിവേശം നടത്തുന്നതിനേക്കാൾ ഹമാസുമായി വെടിനിർത്തൽ കരാറാണ് വേണ്ടതെന്ന് സർവ്വേ:- നെതന്യാഹുവിനെ ഞെട്ടിച്ച് ഇസ്രായേലികൾ...

05 MAY 2024 03:17 PM IST
മലയാളി വാര്‍ത്ത

More Stories...

ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...

ഇസ്രയേലിലേക്ക് ആയുധങ്ങളുമായി പോയ കപ്പലിന് സ്പാനിഷ് തുറമുഖത്ത് നങ്കൂരമിടുന്നതില്‍ അനുമതി നിഷേധിച്ച് സ്‌പെയിൻ...

വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവുമായി ഉത്തരകൊറിയ

തണുത്ത ലാവാ പ്രവാഹത്തിലും, പ്രളയത്തിലും കുട്ടികളടക്കം മരിച്ചത് 67 പേർ:- ഇന്തൊനീഷ്യയിൽ മഴയുടെ ഗതി മാറ്റാൻ ക്ലൗഡ് സീഡിങ്...

ലക്ഷ്യം നേടും വരെ റഫയെ ആക്രമിക്കുന്നതിൽ നിന്ന് പിൻവാങ്ങില്ലെന്ന് നെതന്യാഹു:- വടക്കന്‍ ഇസ്രായേല്‍ അതിര്‍ത്തി കേന്ദ്രങ്ങള്‍ക്ക് നേരെ ഹിസ്ബുല്ലയുടെ ആക്രമണം:- നൂറുകണക്കിന് മിസൈലുകള്‍ അയച്ച് സൈനിക കേന്ദ്രങ്ങള്‍ക്ക് വന്‍തോതില്‍ നാശം വരുത്തി: നിരവധി സൈനികർക്ക് പരിക്ക്...

1.4 മില്യണ്‍ ഫലസ്തീനികൾ തിങ്ങിത്താമസിക്കുന്ന ഗസ്സയുടെ തെക്കേ അറ്റത്തുള്ള നഗരമായ റഫയിൽ അധിനിവേശം നടത്തുന്നതിനേക്കാൾ ഹമാസുമായി വെടിനിർത്തൽ കരാറാണ് വേണ്ടതെന്ന് ഭൂരിഭാഗം ഇസ്രായേലികളും വിശ്വസിക്കുന്നതായി സർവേ റിപ്പോർട്ട്. ഇസ്രായേലി പത്രമായ മാരിവ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ലാസർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റഡീസ് നടത്തിയ സർവേയിൽ പങ്കെടുത്ത 54 ശതമാനം പേരും ബന്ദികളുടെ മോചനവുമായി ബന്ധപ്പെട്ട് ഹമാസുമായി കരാറിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നതായി കണ്ടെത്തി. 38 ശതമാനം പേർ കരാറിനേക്കാൾ ഉപരി സൈനിക നടപടിയെ പിന്തുണക്കുന്നു. 8 ശതമാനം പേർക്ക് പ്രത്യേക അഭിപ്രായങ്ങളൊന്നുമില്ല.

വലതുപക്ഷ പാർട്ടികളിലെ 79 ശതമാനം പേരും റഫ അധിനിവേശത്തെ പിന്തുണക്കുന്നു. അതേസമയം, ഇടതുപക്ഷ, മധ്യപക്ഷ പാർട്ടികളിൽ ഉൾപ്പെട്ട 81 ശതമാനം പേരും ബന്ദിമോചന കരാറിലെത്തണമെന്നാണ് ആഗ്രഹിക്കുന്നത്. ഹമാസിന്റെ കൈവശമുള്ള ബന്ദികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് മാസങ്ങളായി ഇസ്രായേലിൽ പ്രതിഷേധം തുടരുകയാണ്. ഹമാസുമായി കരാറിലെത്തി ബന്ദികളെ മോചിപ്പിക്കുക, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രാജിവെക്കുക, വീണ്ടും തെരഞ്ഞെടുപ്പ് നടത്തുക തുടങ്ങിയവയാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യങ്ങൾ.

എന്നാൽ, ഹമാസുമായി കരാറിലെത്തിയാലും ഇല്ലെങ്കിലും റഫയിൽ അധിനിവേശം നടത്തുമെന്നാണ് നെതന്യാഹുവിന്റെ നിലപാട്. യുദ്ധത്തിന്റെ എല്ലാ ലക്ഷ്യങ്ങളും കൈവരിക്കും മുമ്പ് യുദ്ധം അവസാനിപ്പിക്കാൻ സാധ്യമല്ലെന്ന് അദ്ദേഹം ബന്ദികളുടെ ബന്ധുക്കളുമായുള്ള ചർച്ചക്കിടെ പറഞ്ഞിരുന്നു. സമ്പൂർണ വിജയം നേടാനായി റഫയിൽ പ്രവേശിച്ച് അവിടെയുള്ള ഹമാസ് ബറ്റാലിയനുകളെ നശിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, 12 ലക്ഷത്തോളം ജനങ്ങൾ തിങ്ങിത്താമസിക്കുന്ന റഫയെ ആക്രമിക്കാനുള്ള പദ്ധതിയെ എതിർത്ത് കൊണ്ട് അമേരിക്ക വീണ്ടും രംഗത്തു വന്നു.

 

 

റഫയിലെ ജനങ്ങളെ എങ്ങനെ സംരക്ഷിക്കുമെന്ന കാര്യത്തിൽ ഇസ്രായേൽ പദ്ധതി സമർപ്പിച്ചിട്ടില്ലെന്നും അമേരിക്ക കുറ്റപ്പെടുത്തി. അത്തരമൊരു പദ്ധതി ഇല്ലാതെ റഫയിൽ നടത്താനുദ്ദേശിക്കുന്ന ആക്രമണത്തെ പിന്തുണക്കാൻ സാധിക്കില്ല. കാരണം അത് വരുത്തിവെക്കുന്ന നാശനഷ്ടങ്ങൾ അതിഭീകരമായിരിക്കുമെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി വ്യക്തമാക്കി.

ഈജിപ്ത, ഖത്തർ, അമേരിക്ക എന്നിവയുടെ മധ്യസ്ഥതയിൽ കെയ്റോയിൽ വെടിനിർത്തൽ കരാർ സംബന്ധിച്ച് ചർച്ചകൾ നടക്കുകയാണ്. ചർച്ചകൾക്കായി ഹമാസിന്റെ പ്രതിനിധികൾ ശനിയാഴ്ച കെയ്റോയിലെത്തിയിട്ടുണ്ട്. സി.ഐ.എ ഡയറക്ടർ വില്യം ബേൺസും ഈജിപ്തിലെത്തിയിട്ടുണ്ട്.

 

 

വെടിനിർത്തൽ കരാർ അംഗീകരിക്കാൻ ഹമാസിന് ഒരാഴ്ചയ സമയമാണ് ഇസ്രായേൽ നൽകിയിരിക്കുന്നത്. അല്ലാത്ത പക്ഷം റഫയിൽ ആക്രമണം നടത്തുമെന്ന് ഇസ്രായേൽ മുന്നറിയിപ്പ് നൽകിയതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. പുതിയ കരാർ വ്യവസ്ഥകൾ ഹമാസിന് മുന്നിൽ വെച്ചിട്ടുണ്ടെങ്കിലും യഹ്‍യ സിൻവാർ അടക്കമുള്ള നേതാക്കൾ ഇതിനോട് പ്രതികരിച്ചിട്ടില്ല എന്നാണ് വിവരം.

 

 

ഹമാസിന്റെ കൈവശം 130 ബന്ദികളുണ്ടെന്നാണ് വിവരം. ഇതിൽ പലരും കൊല്ലപ്പെട്ടിട്ടുണ്ട്. അതേസമയം, 9100ലധികം ഫലസ്തീനികളെയാണ് ഇസ്രായേൽ അന്യായമായി ജയിലിലടച്ചിട്ടുള്ളത്. 2023 നവംബറിൽ ഇസ്രായേലും ഹമാസും തമ്മിൽ താൽക്കാലിക വെടിനിർത്തൽ കരാറിലെത്തിയിരുന്നു. അന്ന് 81 ഇസ്രായേലികളെയും 24 വിദേശികളെയും ഹമാസ് വിട്ടയച്ചപ്പോൾ പകരം 240 ഫലസ്തീനികളെ ഇസ്രായേലും കൈമാറി.

 

 

ഇസ്രായേൽ ജയിലിൽ കഴിയുന്ന ഫലസ്തീനികളെ വിട്ടയക്കുന്നതിന് പകരം സ്ത്രീകൾ, വനിതാ സൈനികർ, പ്രായമായ വ്യക്തികൾ, പരിക്കേറ്റവർ എന്നിവരുൾപ്പെടെ 33 ബന്ദികളെ കൈമാറണമെന്നാണ് ഇസ്രായേൽ പുതുതായി നിബന്ധന വെച്ചിട്ടുള്ളത്. എന്നാൽ, ഇസ്രായേൽ പൂർണമായും ആക്രമണം നിർത്തുകയും സൈന്യത്തെ പിൻവലിക്കണമെന്നുമാണ് ഹമാസിന്റെ ആവശ്യം. ഗസ്സയിലെ ഇസ്രായേൽ ആക്രമണം 210 ദിവസം പിന്നിടുമ്പോൾ 34,662 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. 77,867 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിനിമാ സെറ്റ് അമ്പലമാണെന്ന് കരുതി പ്രാര്‍ത്ഥിക്കുന്നു...  (31 minutes ago)

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആല  (41 minutes ago)

ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ ദല്ലാള്‍ ടി.ജി. നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്തു  (46 minutes ago)

ആര്യ-യദു തര്‍ക്കത്തില്‍ എംവിഡിയുടെ എന്‍ട്രിയ്ക്ക് പിന്നില്‍ പക്കാ തിരക്കഥ;ആര്യ രാജേന്ദ്രന്റെ ചൊല്‍പ്പടിക്ക് നില്‍ക്കാന്‍ നാണമില്ലേ പോലീസേ,ഗണേഷ് കുമാറിന് നട്ടെല്ല് ഉണ്ടെങ്കില്‍ നടപടി എടുക്കുക,കെഎസ്ആര്‍  (49 minutes ago)

ദല്ലാളുമാര്‍ കാലുവാരി തുടങ്ങി പിണറായിക്ക് അണ്ണാക്കിലെ പിരിവെട്ടുന്നു;ഒന്നൊഴിഞ്ഞ് പ്രശ്‌നങ്ങള്‍ വയസാംകാലത്ത് ചില്ലറ തട്ടുകേടല്ല മുഖ്യന് വന്നിരിക്കുന്നത്,സോളാറില്‍ നടന്ന ഒത്തുതീര്‍പ്പിന്റെ പിന്നാമ്പുറ ക  (57 minutes ago)

പത്തനംതിട്ടയില്‍ വന്‍ നാശംവിതച്ച് മഴ കലിയിളകി പെയ്യുന്നു;രണ്ട് ദിവസത്തേക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു,മലയോര മേഖല കനത്ത ആശങ്കയില്‍ ജനങ്ങള്‍ ഭീതിയില്‍,ജില്ലയിലെ ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല  (1 hour ago)

ജയില്‍ ഭാരോ ആഹ്വാനവുമായ് ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി;ഞങ്ങളുടെ നേതാക്കളെ അഴിക്കുള്ളിലാക്കിയാല്‍ ആപ്പിനെ തകര്‍ക്കാന്‍ നിങ്ങള്‍ക്കാവില്ല,ഇത് ഒരു ആശയമാണ് അമിത് ഷാ വിചാരിച്ചാല്‍ അത് തുടച്ച് നീക്കാനാകില്  (1 hour ago)

വെയിലത്ത് കിടത്തിയ നവജാത ശിശുവിന് ദാരുണാന്ത്യം... അസുഖങ്ങള്‍ മാറാന്‍ നവജാത ശിശുവിനെ വെയിലത്ത് കിടത്തിയത് ഡോക്ടറുടെ നിര്‍ദ്ധേശപ്രകാരമായിരുന്നെന്ന് കുടുംബം  (2 hours ago)

പെരുമ്പാവൂര്‍ ജിഷ വധക്കേസ്... പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയില്‍ തിങ്കളാഴ്ച വിധി  (2 hours ago)

തന്റെ പാര്‍ട്ടി ഹിന്ദു വിരുദ്ധമാണെന്ന ബിജെപിയുടെ ആരോപണങ്ങളെ തള്ളി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി  (2 hours ago)

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്... പ്രതി രാഹുലിന്റെ അമ്മ ഉഷ കുമാരിയും സഹോദരിയും മുന്‍കൂര്‍ ജാമ്യം തേടി  (2 hours ago)

വര്‍ക്കലയില്‍ സ്വകാരൃ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി യാത്രക്കാര്‍ക്ക് പരിക്ക്  (3 hours ago)

കേരളത്തിൽ കാലവർഷം എത്തുന്നു!!! നാളെ ആൻഡമാൻ കടലിലേക്ക് കാലവർഷം എത്തിച്ചേരും; ഈ മാസം 31 ഓടെ കാലവർഷം കേരളതീരം തൊട്ടേക്കും; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത  (4 hours ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്!!! കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്ത്  (4 hours ago)

ബോംബ് നിര്‍മാണം സിപിഎമ്മിന്റെ അംഗീകൃത കുടില്‍ വ്യാവസായവും അതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സഖാക്കള്‍ പോഷകസംഘടനാ നേതാക്കളും ആണോ? കണ്ണൂര്‍ ജില്ലയിലെ പല സംഭവങ്ങളും അതാണ് സൂചിപ്പിക്കുന്നത്!!!  (4 hours ago)

Malayali Vartha Recommends