വടകരയില്‍ കെ.കെ ശൈലയ്‌ക്കെതിരെ വ്യാജ വീഡിയോയും ചിത്രങ്ങളും യുഡി.എഫ് പ്രചരിപ്പിച്ചെന്ന സി.പി.എം ആരോപണം തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള കുതന്ത്രമായിരുന്നെന്ന് ആരോപണം; കെകെ ശൈലജ പരാതി നല്‍കിയിട്ടും തെളിവ് ഹാജരാക്കാത്തതെന്തെന്ന് കോണ്‍ഗ്രസ്

വടകരയില്‍ കെ.കെ ശൈലയ്‌ക്കെതിരെ വ്യാജ വീഡിയോയും ചിത്രങ്ങളും യുഡി.എഫ് പ്രചരിപ്പിച്ചെന്ന സി.പി.എം ആരോപണം തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള കുതന്ത്രമായിരുന്നെന്ന് ആരോപണം. ഇത് സംബന്ധിച്ച് കെകെ ശൈലജ പരാതി നല്‍കിയിട്ടും തെളിവ് ഹാജരാക്കാത്തതെന്തെന്ന് കോണ്‍ഗ്രസ് ചോദിക്കുന്നു. പ്രശ്‌നം സംബന്ധിച്ച് ആദ്യം നടത്തിയ പത്രസമ്മേളനത്തില്‍ വ്യാജ വീഡിയോ ഉണ്ടെന്ന് പറഞ്ഞ കെ.കെ ശൈലജ പിന്നീട് മലക്കംമറിഞ്ഞു. വീഡിയോ ഉണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും ഫോട്ടോയെ കുറിച്ചാണ് പറഞ്ഞതെന്നും അന്നത്തെ വാര്‍ത്താസമ്മേളനത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും പറഞ്ഞാണ് തടിതപ്പിയത്.
ഇതിന് പിന്നാലെ വീഡിയോയുടെ കാര്യം ടീച്ചര്‍ പറയുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. അങ്ങനെ കോണ്‍ഗ്രസല്ല, പോണ്‍ഗ്രസ് ആണെന്ന സി.പി.എം ക്യാപ്‌സ്യൂളും ചീറ്റി. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച ഫോട്ടോയുടെ ഉറവിടം കണ്ടെത്താന്‍ ശ്രമിക്കാതെ പൊലീസ് ഒളിച്ചുകളിക്കുകയാണ്. അന്വേഷണം നടന്നാല്‍ സഖാക്കളെ തന്നെ പിടികൂടേണ്ടി വരുമെന്നാണ് കോണ്‍ഗ്രസ് പരിഹസിക്കുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തെരഞ്ഞെടുപ്പ് വിജയിപ്പിക്കാന്‍ സി.പി.എം എന്ത് നാറിയ കളിയും കളിക്കും എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് വടകരയിലേത്.
ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ കീഴ്‌ക്കോടതി ഒഴിവാക്കിയ സി.പി.എം നേതാക്കളെ ഹൈക്കോടതി ശിക്ഷിക്കുകയും അന്തരിച്ച സി.പി.എം നേതാവ് കുഞ്ഞനന്തന്റെ കുടുംബം കേസില്‍ പിഴ ഒടുക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തത് തിരിച്ചടിയായിരുന്നു. അങ്ങനെ രാഷ്ട്രീയമായി നാണംകെട്ട് നില്‍ക്കുന്ന അവസരത്തിലാണ് കെ.കെ ശൈലജ വടകര തിരിച്ചുപിടിക്കാനായി വണ്ടിയിറങ്ങിയത്. എന്നാല്‍ പ്രതീക്ഷിച്ചതിനും അപ്പുറമായിരുന്നു കാര്യങ്ങള്‍. സി.പി.എമ്മിനെതിരായ ജനവികാരം ശക്തമായതോടെ ടി.പി കേസിനെ കുറിച്ച് പ്രതികരിക്കാനാകാത്ത അവസ്ഥയിലായിരുന്നു ശൈലജ ടീച്ചര്‍. കോണ്‍ഗ്രസ് കെ.കെ രമയെ മുന്‍ നിര്‍ത്തിയാണ് പ്രചരണം നടത്തിയത്. മുസ്ലിംവട്ട് നിര്‍ണായകമായ മണ്ഡലത്തില്‍ ഷാഫിയുടെ സാനിധ്യം യുഡിഎഫിന്, പ്രത്യേകിച്ച് ലീഗുകാര്‍ക്ക് വലിയ ഉത്തേജനമാണ് നല്‍കിയത്.
സിഎഎയ്‌ക്കെതിരെ ഷാഫി ഒന്നും മിണ്ടുന്നില്ലെന്നായിരുന്നു സി.പി.എമ്മിന്റെ പ്രധാന ആരോപണം. പ്രചരണത്തിന്റെ അവസാന നാളുകളില്‍ ഷാഫിയെ സി.പി.എം വര്‍ഗീയമായി ആക്രമിച്ചു എന്നാണ് കെപിസിസി പ്രസിഡന്റ് എം.എം ഹസന്‍ പറയുന്നത്. സിപിഎം പോലൊരു പാര്‍ട്ടി ബിജെപിക്കാരെ പോലെ തരംതാഴുന്നതിനും വടകരയിലെ ജനങ്ങള്‍ സാക്ഷ്യം വഹിച്ചു. ഇതിന്റെയൊക്കെ ഫലമായി ഷാഫി പറമ്പില്‍ 50 ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിക്കുമെന്നാണ് തെരഞ്ഞെടുപ്പ് പ്രവചനം നടത്തുന്ന റാഷിദ് പറയുന്നത്. അങ്ങനെയെങ്കില്‍ സി.പി.എമ്മിന് ഇതിലും വലിയ തിരിച്ചടി സ്വപ്‌നങ്ങളില്‍ മാത്രമാകും.
രാഷ്ട്രീയ ഭേദമന്യേ ജനസമ്മിതിയുള്ള നേതാവാണ് കെ.കെ ശൈലജ എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. ടീച്ചറെ പോലൊരാള്‍ സി.പി.എമ്മിന്റെ തറപ്പരിപാടിക്ക് കൂട്ടുനില്‍ക്കരുതായിരുന്നു. പാര്‍ട്ടി പറഞ്ഞ് പഠിപ്പിച്ച നുണകള്‍ അതുപോലെ ഏറ്റുപാടിയത് കൊണ്ടാണ് ടീച്ചറേയും കോണ്‍ഗ്രസ് ആരോപണങ്ങളുടെ മുള്‍മുനയില്‍ നിര്‍ത്തുന്നത്. ഷാഫി മുസ്ലിം പക്ഷപാതിയാണെന്ന പ്രചരണം സി.പി.എമ്മിന് ചേരുന്നതാണോ എന്ന് നേതാക്കള്‍ ചിന്തിക്കുന്നത് നന്നായിരിക്കും എന്നാണ് ഹസന്‍ പറയുന്നത്. കെകെ രമയുടെ പേരിലും വ്യാജ വീഡിയോ പ്രചരിപ്പിച്ചിരുന്നു.
വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞകാര്യങ്ങള്‍ എഡിറ്റ് ചെയ്തായിരുന്നു പ്രചരണം. ടി.പി വധത്തിന് ശേഷം നിരന്തരമായി സി.പി.എം കെ.കെ രമയെ വേട്ടയാടുകയാണ്. നിയമസഭയില്‍ എംഎം എത്രക്രൂരമായാണ് രമയെ അധിക്ഷേപിച്ചത്. അന്ന് സഭയിലുണ്ടായിരുന്ന ശൈലജ ടീച്ചറുടെ വായില്‍ നാക്കുണ്ടോ എന്ന് തപ്പിനോക്കേണ്ട അവസ്ഥയായിരുന്നു. ടീച്ചര്‍ക്കെതിരെ അധിക്ഷേപം എന്ന ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ കെകെ രമ പിന്തുണയുമായെത്തി. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ടീച്ചറെ പോലൊരാളെ ഈരീതിയില്‍ അപമാനിച്ചെങ്കില്‍ അത് പൊറുക്കാനാകില്ലെന്നും വ്യക്തമാക്കി. ഈ രാഷ്ട്രീയ മര്യാദ സിപിഎമ്മോ, ശൈലജ ടീച്ചറോ തിരിച്ച് കാണിക്കില്ല.
ഷാഫി പറമ്പിലിന്റെ മതേതര നിലപാട് കപടമാണെന്ന തരത്തില്‍ സി.പി.എം നടത്തിയ പ്രചരണം സ്ഥാനാര്‍ത്ഥിയായ ശൈലജ ടീച്ചറും ഏറ്റുപിടിച്ചത് ഞെട്ടലോടെയാണ് കണ്ടതെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് പറയുന്നു. സംഘപരിവാറിനെ നാഴികയ്ക്ക് നാല്‍പ്പത് വട്ടവും എതിര്‍ക്കുന്നത് തങ്ങളാണ്, തങ്ങള്‍ മാത്രമാണ് എന്ന് അവകാശപ്പെടുന്ന സി.പി.എം അവരുടെ ആശയത്തെ കൂട്ടുപിടിച്ചാണ് വടകര കടക്കാന്‍ നോക്കിയതെന്ന് ലജ്ജയോടെയാണ് കേരളം കേള്‍ക്കുന്നത്.
കാഫിറിന് വോട്ട് ചെയ്യരുതെന്ന വ്യാജ സ്‌ക്രീന്‍ഷോട്ടും സി.പി.എം നിര്‍മിച്ചെന്നാണ് ആക്ഷേപം. എഴുപത് ശതമാനം അമുസ്ലിംങള്‍ക്ക് വോട്ടുള്ള മണ്ഡലത്തില്‍ ഇത്തരത്തിലൊരു നീക്കം നടത്തിയതിന്റെ ഉദ്ദേശ്യം എന്താണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. യുഡിഎഫിന് അധികാരം കിട്ടിയാല്‍ കുഞ്ഞാലിക്കുട്ടി, കുഞ്ഞൂഞ്ഞ്, കുഞ്ഞുമാണി എന്നിവരാണ് കേരളം ഭരിക്കുക എന്നായിരുന്നു സി.പി.എം ഒരുകാലത്ത് പ്രചരണം നടത്തിയിരുന്നത്. ഭൂരിപക്ഷം വരുന്ന ഹൈന്ദവ വോട്ടുകള്‍ നേടി അധികാരം നിലനിര്‍ത്തുന്നതിനായിരുന്നു അത്. ആ മാനസികാവസ്ഥയില്‍ നിന്ന് തരിമ്പ് പോലും സി.പി.എം മാറിയിട്ടില്ലെന്നാണ് വടകരയിലെ കുതന്ത്രങ്ങള്‍ വ്യക്തമാക്കുന്നത്.
'പൊതുവെ ശൈലജ ടീച്ചറെ കുറിച്ച് പലരും പറയുന്ന ഒരു കാര്യമുണ്ട്. സി.പി.എമ്മാണെങ്കില്‍ പോലും അവര്‍ മാന്യയാണെന്ന്. ഏത് ടീച്ചറാണെങ്കിലും ഇവരെയെല്ലാം നയിക്കുന്നത് ഒരേ മനോഘടനയാണ്. എതിരാളിയെ ഏത് വിധേനയും നശിപ്പിക്കുക! അതിന്റെ ഒരറ്റത്ത് പിണറായി വിജയനും മറ്റേ അറ്റത്ത് കൊടി സുനിയുമാണ്' പികെ ഫിറോസിന്റെ ഈ വാക്കുകള്‍ വടകരയിലെ സി.പി.എമ്മിന്റെ ചെറ്റത്തരത്തിന്റെ അങ്ങേയറ്റമാണ് വ്യക്തമാക്കുന്നത്. ബിജെപി ആശയങ്ങളോട് മുഖംതിരിഞ്ഞ് നില്‍ക്കുന്നവരാണ് വടകരക്കാര്‍. അതുകൊണ്ട് വര്‍ഗീയത പറഞ്ഞ് വോട്ട് പിടിക്കാനിറങ്ങിയ സി.പി.എമ്മിന്റെ കാര്യം ഇത്തവണ പരിതാപകരമാണ്. പക്ഷെ, അവരത് സമ്മതിക്കില്ല. തോല്‍ക്കുന്ന നിമിഷംവരെ ആത്മവിശ്വാസം പ്രകടിപ്പിക്കും.
https://www.facebook.com/Malayalivartha