യുഎപിഎ കേസില്‍ ഇടപെടേണ്ടെന്ന് സിപിഎം; യുഎപിഎ സമിതി ഇക്കാര്യത്തില്‍ തീരുമാനം എടുക്കട്ടെയെന്നും സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു; ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് ഈ തീരുമാനം

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി വിദ്യാര്‍ഥികളെ അറസ്റ്റു ചെയ്ത കേസില്‍ ഇടപെടേണ്ടെന്ന് സിപിഎം. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് ഈ തീരുമാനം. യുഎപിഎ സമിതി ഇക്കാര്യത്തില്‍ തീരുമാനം എടുക്കട്ടെയെന്നും സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. അറസ്റ്റിലായവര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് കോഴിക്കോട് ജില്ലാകമ്മിറ്റി സെക്രട്ടറിയേറ്റിനെ അറിയിച്ചു. സ്ഥിതി ഗുരുതരമെന്നും കോഴിക്കോട് ജില്ലാകമ്മിറ്റി സംസ്ഥാന സെക്രട്ടറിയേറ്റിനെ അറിയിച്ചു.
സിപിഎം പ്രവര്‍ത്തകരായ ഒളവണ്ണ മൂര്‍ക്കനാട് താഹ ഫസല്‍ (24), തിരുവണ്ണൂര്‍ പാലാട്ട് നഗര്‍ അലന് ഷുഹൈബ് (20) എന്നിവരെയാണ് യുഎപിഎ ചുമത്തി അറസ്റ്റു ചെയ്തത്. മാവോയിസ്റ്റ് അനുകൂല നിലപാട് എടുക്കുന്നവരെ ഒരു കാരണവശാലും അനുകൂലിക്കാന്‍ കഴിയില്ല. വിദ്യാര്‍ത്ഥികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതില്‍ എതിര്‍പ്പുണ്ട്. എന്നാല്‍ യു.എ.പി.എ ചുമത്തിയുള്ള അറസ്റ്റില്‍ സി.പി.എം ഇടപെടില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. പ്രതികളുടെ മാവോയിസ്റ്റ് ബന്ധത്തിന് ഗുരുതരമായ തെളിവുകള്‍ അന്വേഷണ സംഘത്തിന്റെ പക്കലുണ്ട്.
അതേസമയം, പ്രതികളായ അലനും താഹയും നല്‍കിയ ജാമ്യഹര്‍ജി പരിഗണിക്കുന്നത്. ഹൈക്കോടതി 14ലേക്ക് മാറ്റി. ഹര്‍ജിയില്‍ വിശദീകരണം തേടി പോലീസിന് കോടതി നോട്ടീസും നല്‍കി.
https://www.facebook.com/Malayalivartha