ശാന്തന്‍പാറ കൊലക്കേസ്... മുഖ്യപ്രതി വസീമിന്റെ സഹോദരന്‍ ഫഹദ് അറസ്റ്റില്‍; യുവാവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ശാന്തന്‍പാറ കൊലക്കേസില്‍ മുഖ്യപ്രതി വസീമിന്റെ സഹോദരന്‍ ഫഹദ് അറസ്റ്റില്‍. റിജോഷിനെ കൊന്ന ശേഷം തെളിവ് നശിപ്പിക്കാനും അന്വേഷണം വഴി തെറ്റിക്കാനും ഇയാള്‍ സഹായിച്ചെന്ന് പൊലീസ് പറയുന്നു. റിജോഷിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
കൊലനടക്കുന്ന സമയം റിജോഷ് അര്‍ധബോധാവസ്ഥയില്‍ ആയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ പ്രതികളെന്ന് സംശയിക്കുന്ന റിജോഷിന്റെ ഭാര്യ ലിജി, കാമുകന്‍ വസീം എന്നിവര്‍ക്കായുള്ള തെരച്ചില്‍ പൊലീസ് തുടരുകയാണ്.
https://www.facebook.com/Malayalivartha