സകലമാന മലയാളികള്‍ ഒത്തുപിടിച്ചാല്‍ എയര്‍ ഇന്ത്യ എയര്‍ കേരള എന്ന രൂപത്തില്‍ നമ്മുടെ കയ്യിലിരിക്കും; മുണ്ടും സാരിയും ഉടുത്തവര്‍ നമ്മെ സ്വീകരിക്കാന്‍ വിമാനത്തിനകത്ത്; സ്വാമി സന്ദീപാനന്ദ ഗിരി

കടക്കെണിയിലായിരിക്കുന്നു എയർ ഇന്ത്യയും ഭാരത് പെട്രോളിയവും മാർച്ചിൽ വിൽക്കാനായി കേന്ദ്ര സര്‍ക്കാര്‍ ഒരുക്കം നടത്തുമ്പോള്‍ വേറിട്ട ഒരു നിര്‍ദേശവുമായി മുന്നോട്ട് വന്നിരിക്കുകയാണ് സ്വാമി സന്ദീപാനന്ദ ഗിരി. പ്രവാസികള്‍ ഉള്‍പ്പെടെ ലോകത്തെ സകലമാന മലയാളികളും ഒത്തുപിടിച്ചാല്‍ എയര്‍ ഇന്ത്യ, എയര്‍ കേരള എന്ന രൂപത്തില്‍ നമ്മുടെ കൈയിലിരിക്കുമെന്ന് സന്ദീപാനന്ദ ഗിരി പറയുന്നു. നേരത്തെ എയര്‍ കേരള എന്ന പേരില്‍ വിമാന സര്‍വീസ് തുടങ്ങുന്ന കാര്യം കേരള സര്‍ക്കാര്‍ ആലോചിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് സന്ദീപാനന്ദഗിരിയുടെ നിര്‍ദേശം. ഫേസ്ബുക്‌പോസ്റ്റിലൂടെയാണ് സന്ദീപാനന്ദ ഗിരിയുടെ പ്രതികരണം.
സന്ദീപാനന്ദ ഗിരിയുടെ ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;
കേരളത്തെ സ്‌നേഹിക്കുന്ന ലോകത്തിലെ സകലമാന മലയാളികള്‍ ഒത്തുപിടിച്ചാല്‍ എയര്‍ ഇന്ത്യ എയര്‍ കേരള എന്ന രൂപത്തില്‍ നമ്മുടെ കയ്യിലിരിക്കും. ഹോ ആലോചിക്കുമ്ബോള്‍. ഡല്‍ഹി,മുംബൈ,ഗുജറാത്ത് എയര്‍പോര്‍ട്ടില്‍ എയര്‍ കേരള ലാന്റ് & ടൈക്കോഫ് ചെയ്യുന്നത് ഒന്നു സങ്കല്പിച്ചു നോക്കൂ. മുണ്ടും സാരിയും ഉടുത്തവര്‍ നമ്മെ സ്വീകരിക്കാന്‍ വിമാനത്തിനകത്ത്!!!! വെല്‍ക്കം ഡ്രിംങ്ക് ഇളനീരും കോഴിക്കോടന്‍ ഹലുവയും!!! ലഞ്ച് പാരഗണ്‍ ബിരിയാണി& ബീ.ടി.എച്ച് സദ്യ!!!! ഡിന്നര്‍ കോട്ടയം കപ്പ& ഇന്ത്യന്‍ കോഫി ഹൌസ് മാതൃകയില്‍ #വിജയിപ്പിക്കാം. മതി മതി ആലോചിക്കാന്‍ വയ്യ..... എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
58000 കോടി രൂപയുടെ സാമ്ബത്തിക ബാധ്യതയാണ് എയര്‍ ഇന്ത്യക്കുളളത്. എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വില്‍ക്കുമെന്ന്കേന്ദ്രസര്‍ക്കാര്‍ നേരത്തെ അറിയിച്ചിട്ടുണ്ട്. ഇത് മാര്‍ച്ച് മാസത്തോടെ പൂര്‍ത്തിയാകുമെന്നാണ് നിര്‍മ്മല സീതാരാമന്‍ ഇന്നലെ വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha