ആരുമില്ലാത്ത തക്കം നോക്കി ജ്യേഷ്ഠന്റെ സുഹൃത്തെന്ന് പറഞ്ഞ് വീട്ടിൽ കയറിക്കൂടിയ അപ്പു കാഞ്ഞിരപ്പള്ളി പീഡനം മുന്‍കൂട്ടി ആസൂത്രണം ചെയ്തത്; ഒന്നരവർഷം മുമ്പ് വിവാഹിതനായിട്ടും പീഡനത്തിലേക്ക് നയിച്ചത് ക്രൂരമായ കാമഭ്രാന്ത്: വഴിയിൽ വച്ച് കണ്ട് നോട്ടമിട്ട പെൺകുട്ടിയുടെ സഹോദരനുമായി കാരണങ്ങളുണ്ടാക്കി സൗഹൃദം സ്ഥാപിച്ചു: ചുരുളുകൾ അഴിയുമ്പോൾ

കുടിക്കാൻ വെള്ളം ചോദിച്ചു വീട്ടിലെത്തിയ യുവാവ് എട്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ പ്രതി അപ്പു എന്ന അരുണ്‍ സുരേഷിനെ പീഡനത്തിലേക്ക് നയിച്ചത് ക്രൂരമായ കാമഭ്രാന്ത്. കാഞ്ഞിരപ്പള്ളിക്ക് സമീപമുള്ള പ്രദേശത്തെ വീട്ടില്‍ വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെയാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി സ്‌കൂള്‍വിട്ടെത്തിയപ്പോള്‍ വീട്ടിലാരുമുണ്ടായിരുന്നില്ല. അമ്മ ജോലിക്കും രണ്ടു സഹോദരങ്ങളില്‍ ഒരാള്‍ സ്‌കൂളിലും മറ്റൊരാള്‍ ജോലിക്കും പോയിരുന്നു. ഈ സമയത്ത് വീട്ടിലെത്തിയ ഇയാള്‍ കുടിക്കാന്‍ വെള്ളം വേണമെന്ന് ആവശ്യപ്പെട്ട് വീടിന് അകത്തു കയറി. തുടര്‍ന്ന് ഇയാള്‍ ബലമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി പോലീസിനു നല്‍കിയ മൊഴി.
പെണ്‍കുട്ടി ഒറ്റയ്ക്കുള്ള സമയം കൃത്യമായി മനസ്സിലാക്കിയാണ് അരുണ്‍ ലൈംഗിക ആക്രമണം ആസൂത്രണം ചെയ്തത്. ഇക്കാര്യം അന്വേഷണത്തില്‍ വ്യക്തമായതായി കാഞ്ഞിരപ്പള്ളി സിഐ സോള്‍ജിമോന്‍ പറഞ്ഞു. കുട്ടിയെ മുന്‍പ് വഴിയില്‍ വച്ച് പ്രതി കണ്ടിരുന്നു. കുട്ടിയുടെ മൂത്ത സഹോദരനുമായി പരിചയം സമ്പാദിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം കൃത്യം നടത്തുന്നതിന് വേണ്ടിയാണ് പ്രതി ചെയ്തതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
2017 ല്‍ കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ മോഷണ കേസിലെ പ്രതിയാണ് അരുണ്‍ സുരേഷ്. പിന്നീട് പലതവണ മദ്യപിച്ച് വാഹനമോടിച്ച കേസുകളിലും പ്രതി ഉള്‍പ്പെട്ടിട്ടുണ്ട്. സ്ഥിരം മദ്യത്തിന് അടിമയായിരുന്നു പ്രതിയെന്ന് പൊലീസ് പറയുന്നു. കെട്ടിട നിര്‍മ്മാണതൊഴിലാളിയായും മൈക്ക് സെറ്റ് ഓപ്പറേറ്ററായും തൊഴില്‍ ചെയ്തു വരുന്നു. ഒന്നര വര്‍ഷം മുമ്പ് വിവാഹിതനായി. ഭാര്യ ഇപ്പോള്‍ ഗര്‍ഭിണിയാണെന്നും പൊലീസ് പറയുന്നു.
വ്യാഴാഴ്ച രാത്രി ഒന്‍പതുമണിയോടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്നാണ് അന്വേഷണം തുടങ്ങിയത്. ഇയാള്‍ പലപ്പോഴും പെണ്‍കുട്ടിയുടെ വീടിന്റെ പരിസരത്തുകൂടി ബൈക്കില്‍ പോകുന്നത് കണ്ടിട്ടുണ്ടെന്ന് പെണ്‍കുട്ടിയും വീട്ടുകാരും പോലീസിന് മൊഴി നല്‍കി. ബലാത്സംഗത്തിന് 376-ാം വകുപ്പ് പ്രകാരവും പോക്സോ നിയമപ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. പോലീസ് കാണിച്ച ഫോട്ടോകളില്‍നിന്നാണ് പെണ്‍കുട്ടി ഇയാളെ തിരിച്ചറിഞ്ഞത്. ശനിയാഴ്ച ഉച്ചയോടെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കും.
https://www.facebook.com/Malayalivartha