അമൃതാനന്ദമയീ മഠത്തിനെതിരെ കേസെടുക്കണം; . കരുനാഗപ്പള്ളി അമൃതപുരി അമൃതാനന്ദമയീ മഠത്തിനെതിരെ ഗുരുതര ആരോപണവുമായി പഞ്ചായത്ത് അധികൃതർ

അമൃതാനന്ദമയീ മഠത്തിനെതിരെ ഗുരുതര ആരോപണവുമായി പഞ്ചായത്ത് അധികൃതർ. കോവിഡ്- 19 മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിന് അമൃതാനന്ദമയീ മഠത്തിനെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി പഞ്ചായത്ത് അധികൃതർ രംഗത്ത്. കരുനാഗപ്പള്ളി അമൃതപുരി അമൃതാനന്ദമയീ മഠത്തിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ആലപ്പാട് ഗ്രാമപഞ്ചായത്ത് അധികൃതരാണ് കരുനാഗപ്പള്ളി എ.സി.പിക്ക് പരാതി നല്‍കിയത്.
കോവിഡ് മുന്‍ കരുതലിെന്റ ഭാഗമായുള്ള സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാതെ, വിദേശ അന്തേവാസികളുടെ വിവരങ്ങള്‍ മറച്ചുവെച്ച അമൃതാനന്ദമയീ മഠത്തിനെതിരെ പരാതി നല്‍കാന്‍ ബുധനാഴ്ച ചേര്‍ന്ന പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിരുന്നു. അതിെന്റ അടിസ്ഥാനത്തിലാണ് നടപടി.
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പിന്‍റെ നിര്‍ദശത്തെ തുടര്‍ന്ന് മാതാ അമൃതാനന്ദമയീ ഭക്തര്‍ക്ക് ദര്‍ശനം നല്‍കുന്നത് അവസാനിപ്പിക്കുന്നതായി അറിയിച്ചിരുന്നു. കൊല്ലം വള്ളിക്കാവിലെ ആശ്രമത്തില്‍ പ്രതിദിനം മൂവായിരത്തോളം പേരെയാണ് അമൃതാനന്ദമായീ കാണാറുള്ളത്. എന്നാല്‍ വിദേശികളടക്കം രാജ്യത്ത് നിരവധിപേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഭക്തരെ ആലിംഗനം ചെയ്തു കൊണ്ടുള്ള ദര്‍ശനം അവസാനിപ്പിക്കാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ അമൃതാനന്ദമയീ മഠത്തോട് ആവശ്യപ്പെടുകയായിരുന്നു.
https://www.facebook.com/Malayalivartha