Widgets Magazine
06
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവകേരളബസിന്റെ ആദ്യ സര്‍വീസില്‍ തന്നെ കല്ലുകടി... ബസിന്റെ വാതില്‍ കേടായി.... ഇതോടെ ചരടുകൊണ്ട് വാതില്‍ കെട്ടിവച്ചായിരുന്നു യാത്ര തുടര്‍ന്നത്...


മേയർ-കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കം പുതിയ വഴിത്തിരിവിലേക്ക്...കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദുവിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ സാധ്യത...കളികൾ മുറുക്കി മേയറും സംഘവും...


മുഖത്ത് പലതും കൊണ്ട് അടിച്ച് മുഖം വികൃതമായ നിലയിൽ:- വീട്ടിൽ നിന്നും ഇട്ട വസ്ത്രം വേറെ; രക്തത്തിൽ കുളിച്ച് മൃദദേഹം:- അനിലയെ സുദര്‍ശന്‍ കൊലപ്പെടുത്തിയെന്ന് സഹോദരൻ...


റഫയിൽ അധിനിവേശം നടത്തുന്നതിനേക്കാൾ ഹമാസുമായി വെടിനിർത്തൽ കരാറാണ് വേണ്ടതെന്ന് സർവ്വേ:- നെതന്യാഹുവിനെ ഞെട്ടിച്ച് ഇസ്രായേലികൾ...


കൈറോയില്‍ മധ്യസ്ഥ രാജ്യങ്ങളുമായി വെടിനിര്‍ത്തല്‍ കരാര്‍ നിര്‍ദേശത്തില്‍ ചർച്ച തുടരുന്നതായി അറിയിച്ച് ഹമാസ്...

തിരുവനന്തപുരത്ത് വന്‍ വ്യാജമദ്യ വേട്ട... നെയ്യാറ്റിന്‍കരയില്‍ നിന്ന് 400 ലിറ്റര്‍ കോടയും പാങ്ങോട് 1010 ലിറ്റര്‍ കോടയും എക്‌സൈസ് പിടിച്ചെടുത്തു, നെയ്യാറ്റിന്‍കരയിലെ ചാരായ വാറ്റ് കേന്ദ്രത്തില്‍ നിന്നും പിടിയിലായത് സീരിയല്‍ നടി സിനിയും, കൊലകേസ് പ്രതിയും

15 MAY 2020 08:33 AM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരത്ത് വന്‍ വ്യാജമദ്യ വേട്ട. നെയ്യാറ്റിന്‍കരയില്‍ നിന്ന് 400 ലിറ്റര്‍ കോടയും പാങ്ങോട് 1010 ലിറ്റര്‍ കോടയും എക്‌സൈസ് പിടിച്ചെടുത്തു. നെയ്യാറ്റിന്‍കരയിലെ ചാരായ വാറ്റ് കേന്ദ്രത്തില്‍ നിന്നും കൊലകേസിലെ പ്രതിയും സീരിയല്‍ നടിയുമാണ് പിടിയിലായത്. 400 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളുമാണ് നെയ്യാറ്റിന്‍കര ആര്യന്‍കോട് നിന്ന് പിടിച്ചെടുത്തത്.

വെള്ളറട സ്വദേശി വിശാഖിനേയും ചെമ്പൂര് സ്വദേശി സിനിയെയും ആണ് വ്യാജവാറ്റ് നടത്തിയതിനെ തുടര്‍ന്ന് എക്‌സൈസ് പിടികൂടിയത്. രണ്ട് വര്‍ഷം മുന്‍പ് ഒറ്റശേഖരമംഗലം സ്വദേശിയായ അരുണിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് വിശാഖ്. സീരിയല്‍ ജുനിയര്‍ ആര്‍ട്ടിസ്റ്റും നാടകനടിയുമാണ് പിടിയിലായ സിനി. ലോക് ഡൗണ്‍ തുടങ്ങിയതു മുതല്‍ ചെമ്പൂര്‍, ഒറ്റശേഖരമംഗലം തുടങ്ങിയ പ്രദേശങ്ങളില്‍ ഇവര്‍ ചാരായം വാറ്റിയിരുന്നു എന്ന് പൊലീസ് കണ്ടെത്തിയിരുന്നു

പാങ്ങോട് കാഞ്ചിനടയില്‍ വാമനപുരം എക്‌സൈസ് സംഘം നടത്തിയ തെരച്ചിലിലാണ് 15 ലിറ്റര്‍ ചാരായവും 1100 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്. ഇവിടെ വ്യാജവാറ്റ് സജീവമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വനത്തോട് ചേര്‍ന്ന് വാറ്റു കേന്ദ്രം കണ്ടെത്തിയത്.
ലോക്ക് ഡൗണിനെ തുടര്‍ന്ന് മദ്യം ലഭിക്കാതായപ്പോള്‍ വ്യാജവാറ്റും വര്‍ധിച്ചിരിക്കുകയാണ് . മദ്യശാലകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യം മുതലെടുത്ത് വന്‍ ലാഭം മുന്നില്‍ക്കണ്ടു നടത്തിവന്ന വ്യാജമദ്യ നിര്‍മാണ യൂണിറ്റാണ് എക്സൈസ് സംഘം തകര്‍ത്തത്പാങ്ങോട്, പാലോട് മേഖലയില്‍ വ്യാജവാറ്റ് സജീവമാകുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പാങ്ങോട് കാഞ്ചിനട തോട്ടുംപുറം വനമേഖലയോടു ചേര്‍ന്നുള്ള വാറ്റു കേന്ദ്രം കണ്ടെത്തിയത്.

ലോക്ക് ഡൗണ്‍ കാലയളവില്‍ തിരുവനന്തപുരം ജില്ലയില്‍ നടന്ന ഏറ്റവും വലിയ ചാരായ വേട്ടയാണിത്. വാണിജ്യാടിസ്ഥാനത്തില്‍ ചാരായ വാറ്റു കേന്ദ്രം നടത്തിവന്ന പാങ്ങോട് കൊച്ചാലുംമൂട് ഇര്‍ഫാന്‍ മന്‍സിലില്‍ ഇര്‍ഷാദ്, കാഞ്ചിനട മൊട്ടോട്ടുകാല വടക്കുംകര പുത്തന്‍ വീട്ടില്‍ എക്കല്‍ ശശി എന്നു വിളിക്കുന്ന ശശി എന്നിവരെ പ്രതിയാക്കി അബ്കാരി കേസെടുത്തു. എക്സൈസ് സംഘത്തെ കണ്ട് വനത്തിനുള്ളിലേക്ക് കടന്ന പ്രതികള്‍ക്കു വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാട്ടാക്കട നാരുവാമൂടില്‍ വന്‍ തീപിടിത്തം... അമ്മാനൂര്‍കോണത്ത് റിട്ട എസ്‌ഐ നടത്തുന്ന ഫര്‍ണിച്ചര്‍ ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു  (1 hour ago)

കേരളത്തില്‍ മൂന്നാം വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നു... അടുത്ത മാസം മുതല്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് സൂചന  (1 hour ago)

ബെറ്റിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു...  (1 hour ago)

വിദേശ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു  (1 hour ago)

നേതൃത്വമാറ്റമെങ്കില്‍ വിഡി.സതീശനും പദവി ഒഴിയണം... തന്നെ മാറ്റാന്‍ ബോധപൂര്‍വ്വമുള്ള ശ്രമമാണെന്ന് സുധാകരന്‍  (2 hours ago)

ഐസിഎസ്ഇ 10, ഐഎസ്‌സി 12 ക്ലാസുകളിലെ പരീക്ഷാ ഫലങ്ങള്‍ നാളെ പ്രഖ്യാപിക്കും  (2 hours ago)

ആദ്യ സര്‍വീസില്‍ തന്നെ കല്ലുകടി  (8 hours ago)

യദുവിനെ പൂട്ടികെട്ടാൻ പതിനെട്ടാമത്തെ അടവ്  (8 hours ago)

സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്; മറ്റന്നാൾ വരെ 12 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്; സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത  (8 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും; അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്  (8 hours ago)

ഇന്ത്യന്‍ ഭൂപ്രദേശങ്ങളുടെ ചിത്രം ഉള്‍പ്പെടുത്തി 100 രൂപാ നോട്ട് പുറത്തിറക്കാൻ നേപ്പാൾ; ഈ നീക്കത്തിൽ പ്രതികരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍  (8 hours ago)

ഇറിഡിയം മെറ്റൽ ബിസിനസിൽ പങ്കാളിയാക്കാമെന്നുപറഞ്ഞ് മധ്യവയസ്കനിൽ നിന്നും 21 ലക്ഷം രൂപ തട്ടിയെടുത്തു ; കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു  (8 hours ago)

വടകരയില്‍ കെ.കെ ശൈലയ്‌ക്കെതിരെ വ്യാജ വീഡിയോയും ചിത്രങ്ങളും യുഡി.എഫ് പ്രചരിപ്പിച്ചെന്ന സി.പി.എം ആരോപണം തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള കുതന്ത്രമായിരുന്നെന്ന് ആരോപണം; കെകെ ശൈലജ പരാതി നല്‍കിയിട്ടും തെളിവ  (8 hours ago)

ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തിൽ ഭീകരർക്കായുള്ള തിരച്ചിൽ തുടർന്ന് സൈന്യം. അതിനിടെ പ്രദേശവാസികളായ 6 പേരെ സൈന്യം കസ്റ്റഡിയിൽ എടുത്തു....  (8 hours ago)

എസ്എന്‍സി ലാവ്‌ലിന്‍ കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള സിബിഐയുടെ ഹർജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും....  (8 hours ago)

Malayali Vartha Recommends