'നിങ്ങളുടെ 20 വർഷം മുൻപ് നഷ്ടപ്പെട്ട സ്വർണം എനിക്ക് കിട്ടിയിരുന്നു. അത് ആ സമയം തരാൻ എനിക്ക് സാധിച്ചില്ല'; 20 വർഷങ്ങൾക്ക് ശേഷം നഷ്ടപെട്ട സ്വർണം ഭക്ഷണപ്പൊതിക്കുള്ളിൽ! നെയ്ച്ചോറും കറിയും രണ്ട് സ്വർണ നാണയങ്ങളും പിന്നെ കുറിപ്പും, വിശ്വസിക്കാനാകാതെ പ്രവാസി മലയാളി

20 വർഷം മുൻപ് നഷ്ടപ്പെട്ട സ്വർണം വീട്ടിൽ ഭക്ഷണപ്പൊതിയുടെ രൂപത്തിൽ തിരിച്ചെത്തുമെന്ന ചിന്തകൾക്ക് അതീതമാണ്. എന്നാൽ ആ അനുഭവമാണ് പ്രവാസിയായ കാസർകോട് നെല്ലിക്കുന്നിലെ ഇബ്രാഹിം തൈവളപ്പിലിന് കഴിഞ്ഞ ദിവസമുണ്ടായത്. കഴിഞ്ഞ ദിവസം വൈകിട്ട് നോമ്പ് തുറക്കാൻ ഒരുക്കം നടക്കുമ്പോഴാണ് ഇബ്രാഹിമിന്റെ വീട്ടിൽ ഹെൽമറ്റ് ധരിച്ച യുവാവ് എത്തി ഭക്ഷണപ്പൊതി കൈമാറിയത് തന്നെ.
സംഭവം ഇങ്ങനെയാണ്; കഴിഞ്ഞ ദിവസം വൈകിട്ട് നോമ്പുതുറക്കാൻ സമയമാകുമ്പോൾ ഒരു കാളിംഗ് ബെൽ കേട്ടു. വാതിൽ തുറന്നത് ഇബ്രാഹിമിന്റെ ഭാര്യ വാതിൽ തുറക്കുമ്പോൾ, മുന്നിൽ ഹെൽമെറ്റ് ധാരിയായ ഒരു പയ്യൻ. 'നെയ്ച്ചോറും കറിയുമാണ്, ഇത് വാങ്ങണം'- എന്ന് പറഞ്ഞുകൊണ്ട് നിർബന്ധിച്ച് നൽകുകയായിരുന്നു. പയ്യനോട് കാര്യം അന്വേഷിച്ചപ്പോൾ എവിടെ നല്കാൻ ഒരാൾ തന്നയച്ചതാണെന്ന് പറഞ്ഞ് ഉടൻ തന്നെ സ്ഥലം വിട്ടു. അങ്ങനെ പള്ളിയിൽ നിന്ന് ബാങ്കിന്റെ ശബ്ദം കേട്ട് വീട്ടുകാർ നോമ്പ് തുറക്കാനിരുന്നു. യുവാവ് മടങ്ങുകയും ചെയ്തു. നോമ്പ് തുറക്കുന്നതിനിടെ ഭക്ഷണപ്പൊതി തുറന്നപ്പോൾ അതിൽ നെയ്ച്ചോറും കറിയുമായിരുന്നു. അതിനുള്ളിൽ മറ്റൊരു ചെറിയ പൊതിയും. ഒരു പവൻ വീതമുള്ള 2 സ്വർണനാണയങ്ങളും ഒരു തുണ്ട് കടലാസുമായിരുന്നു അത്.
കുറപ്പിൽ ഇങ്ങനെ എഴുതിയിരുന്നു. ‘‘ അസലാമു അലൈക്കും, നിങ്ങളുടെ 20 വർഷം മുൻപ് നഷ്ടപ്പെട്ട സ്വർണം എനിക്ക് കിട്ടിയിരുന്നു. അത് ആ സമയം തരാൻ എനിക്ക് സാധിച്ചില്ല. അതുകൊണ്ട് അതിനു പകരമായി ഈ പവൻ സ്വീകരിച്ച് എനിക്ക് പൊറുത്ത് തരണം.’ വീട്ടുകാർ ഉടനെ തന്നെ ഗൾഫിലുള്ള ഇബ്രാഹിമിനെ വിവരമറിയിക്കുകയും ചെയ്തു. 20 വർഷങ്ങൾക്കു മുൻപ് ഒരു വിവാഹ വീട്ടിൽ വച്ചാണ് സ്വർണം നഷ്ടപ്പെട്ടത്. അന്ന് ഇബ്രാഹിമിന്റെ ഭാര്യ അണിഞ്ഞിരുന്ന മൂന്നര പവൻ സ്വർണാഭരണങ്ങളാണ് കാണാതായത്. തിരച്ചിലിൽ ഒന്നര പവൻ കമ്മൽ തിരികെ കിട്ടിയിരുന്നു. പക്ഷെ രണ്ട് പവന്റെ മാല ലഭിച്ചിരുന്നില്ല.
എന്നാൽ വർഷങ്ങൾക്ക് മുൻപ് നടന്ന ആ സംഭവം വീട്ടുകാർ മറന്നിരിക്കവെയാണ് വീണ്ടും ഓര്മപ്പെടുത്തിക്കൊണ്ട് ആ പയ്യൻ എത്തിയത്. ഇത് തിരികെ എത്തിച്ച ആ പയ്യനെ പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് ഇബ്രാഹിമിന്റെ കുടുംബം.
https://www.facebook.com/Malayalivartha