ആഘോഷിക്കാനായി ആരും ഇറങ്ങിപ്പുറപ്പെടരുത്... ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുവരുത്തിയത് ജീവിതം മുന്നോട്ടു കൊണ്ടു പോകാനാണെന്ന് മുഖ്യമന്ത്രി

ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുവരുത്തിയത് ജീവിതം മുന്നോട്ടുകൊണ്ടുപോകാനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആഘോഷിക്കാനായി ആരും ഇറങ്ങിപ്പുറപ്പെടരുത്. പൊതുഗതാഗതം ഭാഗികമായി ആരംഭിച്ചതോടെ പലഭാഗങ്ങളിലും തിരക്ക് അനുഭവപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളെയും വയോജനങ്ങളെയും കൂട്ടി പുറത്തിറങ്ങുന്നുണ്ട്. റിവേഴ്സ് ക്വാറന്റീന്‍ നിര്‍ദേശിക്കുന്നത് വൃദ്ധജനങ്ങള്‍ക്കും കുട്ടികള്‍ക്കും ഇതര രോഗങ്ങളുള്ളവര്‍ക്കും വൈറസ് ബാധ ഉണ്ടാകാതിരിക്കാനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സുരക്ഷിതത്വത്തിനാവശ്യമായ എല്ലാ കരുതല്‍ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രോഗബാധിതരുടെ എണ്ണം ദിവസേന വര്‍ധിക്കന്നതിനാല്‍ പരിഭ്രമിച്ചു നിസ്സഹായാവസ്ഥ പ്രകടിപ്പിക്കാനും തയ്യാറല്ല. എല്ലാവര്‍ക്കും കൃത്യമായ പരിശോധനയും ചികിത്സയും പരിചരണവും നല്‍കും. കൂടുതല്‍ ആളുകള്‍ ഇനിയും വരും. ഒരു കേരളീയനു മുന്നിലും നമ്മുടെ വാതിലുകള്‍ കൊട്ടിയടയ്ക്കില്ല. ഇങ്ങോട്ടു വരുന്നവരില്‍ അത്യാസന്നനിലയിലുള്ള രോഗികളുമുണ്ടാവാം. കൂടുതല്‍ പേരെ ആശുപത്രിയില്‍ കിടത്തേണ്ടി വന്നേക്കും. ഇത് സാധ്യമാവുന്നരീതിയില്‍ വെന്റിലേറ്റര്‍ അടക്കം ക്രമീകരിച്ചിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളില്‍ അത്തരം ഇടപെടലിന് മുന്‍തൂക്കം നല്‍കും.
"
https://www.facebook.com/Malayalivartha