രണ്ടുപേരുള്ള മുറിയില്‍ ഒരാളെ മാത്രം എങ്ങനെ പാമ്ബിനെക്കൊണ്ട് കടുപ്പിക്കും? സൂരജ് കുറ്റം ചെയ്‌തെന്ന് വിശ്വസിക്കുന്നില്ലെന്ന് പിതാവ്

കൊല്ലം അഞ്ചലിൽ ഉത്തരയെ ഭര്‍ത്താവ് സൂരജ് കൊലപ്പെടുത്തിയതാണെന്ന വാര്‍ത്ത നിഷേധിച്ച് മാതാപിതാക്കള്‍. മകന്‍ കുറ്റം ചെയ്‌തെന്ന് വിശ്വസിക്കുന്നില്ലെന്ന് പിതാവ് സുരേന്ദ്രന്‍ പ്രതികരിച്ചു. രണ്ടുപേര്‍ കിടക്കുന്ന മുറിയില്‍ ഉത്തരയെ മാത്രം എങ്ങനെ പാമ്ബിനെക്കൊണ്ടു കടിപ്പിക്കുമെന്ന് സുരേന്ദ്രന്‍ ചോദിക്കുന്നു.
ഉത്തരയുടെ വീട്ടുകാരുടെ ആരോപണം തെറ്റാണെന്ന് സൂരജിന്റെ മാതാവ് രേണുക പറഞ്ഞു. ഉത്തരയെ ആദ്യം പാമ്ബ് കടിച്ചത് കിടപ്പുമുറിയില്‍വച്ചല്ലെന്നും, വീട്ടുമുറ്റത്തുവച്ചാണെന്നും വീട്ടുകാര്‍ പറയുന്നു. മാര്‍ച്ച് മൂന്നിനാണ് ഉത്തരയെ സൂരജിന്റെ വീട്ടില്‍ നിന്ന് ആദ്യം പാമ്ബ് കടിച്ചത്.
അതേസമയം, ഭാര്യയെ താന്‍ കൊലപ്പെടുത്തിയതാണെന്ന് സൂരജ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇയാളെയും സുഹൃത്ത് പാമ്ബു പിടുത്തക്കാരന്‍ സുരേഷിനെയും മറ്റൊരു ബന്ധുവിനെയും ഇന്ന് അറസ്റ്റു ചെയ്തേക്കും. സുരേഷുമായി സൂരജ് നിരന്തരം ബന്ധപ്പെട്ടതിനു തെളിവായി മൊബൈല്‍ രേഖകള്‍ ലഭിച്ചിട്ടുള്ളതായാണ് വിവരം.
കഴിഞ്ഞ ഏഴിന് പുലര്‍ച്ചെ ആറ് മണിയോടെയാണ് ഉത്രയെ മരിച്ച നിലയില്‍ കിടപ്പുമുറിയില്‍ കണ്ടത്. പതിവിന് വിപരീതമായി മുറി തുറന്നുകിടക്കുന്നത് കണ്ട മാതാവ് മണിമേഖല അകത്ത് കയറി നോക്കിയപ്പോളാണ് ഉത്ര ചലനമറ്റ് കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു.
രണ്ടുതവണയാണ് ഉത്രക്ക് പാമ്ബുകടിയേറ്റത്. മാര്‍ച്ച് രണ്ടിന് സൂരജിെന്റ വീട്ടില്‍വെച്ച് രാത്രിയാണ് ആദ്യം പാമ്ബ് കടിച്ചത്. അണലിയായിരുന്നു ആദ്യം കടിച്ചത്. പിന്നീട് ഇതിെന്റ ചികിത്സയുടെ ഭാഗമായി ഏറാത്തുള്ള കുടുംബവീട്ടില്‍ എത്തിയപ്പോഴാണ് രണ്ടാമതും ഉത്രയെ പാമ്ബ് കടിച്ചത്. മൂര്‍ഖന്‍ പാമ്ബായിരുന്നു കടിച്ചത്.
25 കാരിയായ ഉത്രയുടെ ഭര്‍ത്താവ് സൂരജിനെയും കൂട്ടുപ്രതികളുടെയും അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നുമാണ് വിവരം. ഭര്‍ത്താവ് സൂരജിനെയും സുഹൃത്തായ പാമ്ബുപിടുത്തക്കാരനെയും മറ്റ് രണ്ട് സുഹൃത്തുക്കളെലും പൊലീസ് കസ്റ്റഡിലെടുത്തിരുന്നു.
വിവാഹത്തിെന്റ അടുത്തമാസം തന്നെ ഉദ്യോഗ സംബന്ധമായ ആവശ്യത്തിനെന്നു പറഞ്ഞ് തങ്ങളില്‍നിന്ന് 50,000 രൂപ വാങ്ങിയെന്നും വിവാഹ സമയത്ത് നല്‍കിയ സ്വര്‍ണത്തില്‍ ഇപ്പോള്‍ ഗണ്യമായ കുറവുണ്ടെന്നും ഉത്രയുടെ രക്ഷിതാക്കള്‍ അന്വേഷണ സംഘത്തോട് വ്യക്തമാക്കി. ഭര്ത്താവിെന്റ കുടുംബാംഗങ്ങള്‍ നിര്‍ബന്ധിപ്പിച്ച് കാറുകള്‍ വാങ്ങിയെടുത്തുവെന്നും ഒരു തവണ വീട്ടിനുള്ളില്‍ കണ്ട വിഷപാമ്ബിനെ സൂരജ് അനായാസേന പാട്ടിലാക്കിയെന്നും ഉത്രയുടെ രക്ഷാകര്‍ത്താക്കള്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.
ഇതിനിടെ ഉത്രയുടെ ബാങ്ക് ലോക്കറിലായിരുന്ന സ്വര്‍ണം തിരികെയെടുത്തതും ശിശുക്ഷേമ സമിതി വഴി ഒന്നര വയസ്സുള്ള കുട്ടിയെ കൂട്ടിക്കൊണ്ടു പോകുകയും ചെയ്തിട്ടുണ്ട്. ഉത്ര മരിച്ചു കിടക്കുന്നതുകണ്ട അമ്മയുടെ നിലവിളി കേട്ട് മറ്റ് കുടുംബാംഗങ്ങള്‍ ഓടിയെത്തിയെങ്കിലും മുറ്റത്ത് പല്ലുതേച്ച് നില്‍ക്കുകയായിരുന്ന സൂരജ് ഓടിയെത്താന്‍ കൂട്ടാക്കിയിരുന്നില്ല. ഇത് കുടുംബാംഗങ്ങളില്‍ സംശയം ജനിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha