ജൂണ്‍ ഒന്നിന് തന്നെ കേരളത്തില്‍ കാലവര്‍ഷം എത്തും; സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; ഇടുക്കിയില്‍ ഇന്നും നാളയും ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടുക്കിയില്‍ ഇന്നും നാളയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതായും വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴയ്‌ക്ക് സാധ്യത ഉണ്ട്.സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നും വകുപ്പ് അറിയിച്ചു. ഓഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളിലെ ബന്ധപ്പെട്ട വകുപ്പുകളോടും സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകള്‍ നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. ഇന്ന് തെക്കന്‍ കേരളത്തിലെ മലയോര മേഖലകളില്‍ അതിശക്തമായ മഴ തുടരുകയാണ്. മഴ ശക്തമായതോടെ അരുവിക്കര ഡാമിന്റെ നാല് ഷട്ടറുകള്‍ തുറന്നു. കരമനയാറിന്റെ ഇരുകരകളിലും ഉള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് തിരുവനന്തപുരം ജില്ലാ ഭരണകുടം അറിയിച്ചു.
അതേസമയം ജൂണ്‍ ഒന്നിന് തന്നെ കേരളത്തില്‍ കാലവര്‍ഷം എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മെയ് 31 നും ജൂണ്‍ നാലിനും ഇടയില്‍ അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത ഉണ്ട്.അതേസമയം ഉഷ്ണ തരംഗം രൂക്ഷമായ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കാലാവസ്ഥ സാധരണ നിലയിലേക്ക് മാറിയെന്നും കാലവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 8 സംസ്ഥാനങ്ങളിലാണ് സ്ഥിതി ശാന്തമായത്. 44 ഡിഗ്രി വരെയായിരുന്നു ഇവിടെ ചൂട് രേഖപ്പെടുത്തിയത്. ദില്ലി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഇന്നലെ മുതല്‍ മഴ ലഭിച്ചു തുടങ്ങിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























