Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍


രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...

മഹാരാഷ്ട്രയുടെ വടക്കന്‍ തീരത്ത് ശക്തമായ കടല്‍ക്ഷോഭം; ആഞ്ഞടിച്ച് നിസര്‍ഗ ചുഴലിക്കാറ്റ്; 129 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ചുഴലിക്കാറ്റ് മുംബൈ തീരത്തേക്ക് എത്തുന്നത്;

04 JUNE 2020 12:53 AM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണീര്‍ക്കാഴ്ചയായി.... കാലടി മലയാറ്റൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍

രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി

നിസര്‍ഗ ചുഴലിക്കാറ്റ് കരയിലെത്തി. റായ്ഗഡ് ജില്ലയിലാണ് നിസര്‍ഗ കരതൊട്ടു തുടങ്ങിയത്. മഹാരാഷ്ട്രയുടെ വടക്കന്‍ തീരത്ത് ശക്തമായ കടല്‍ക്ഷോഭം അനുഭവപ്പെടുന്നു. മുംബൈയില്‍ 110 കിലോമീറ്റര്‍ വേ?ഗതയില്‍ കാറ്റ് വീശുകയാണ്. വരും മണിക്കൂറുകളില്‍ ചുഴലിക്കാറ്റ് ദുര്‍ബലമാകും. ദക്ഷിണ മുംബൈയില്‍ ശക്തമായ കാറ്റാണ് അനുഭവപ്പെടുന്നത്. പലയിടത്തും മരങ്ങള്‍ കടപുഴകി വീണിട്ടുണ്ട്. മുംബൈ വിമാനത്താവളം വൈകിട്ട് 7 വരെ അടച്ചു. നിസര്‍ഗ ഇപ്പോള്‍ മുംബൈയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയാണുള്ളത്.

രണ്ടാഴ്ചയ്ക്കിടെ ഇന്ത്യയില്‍ ആഞ്ഞടിക്കുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാണ് നിസര്‍ഗ. ഒരു നൂറ്റാണ്ട് കാലത്ത് മുംബൈ നഗരത്തില്‍ ആഞ്ഞടിക്കുന്ന ആദ്യത്തെ ചുഴലിക്കാറ്റും. 129 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ചുഴലിക്കാറ്റ് മുംബൈ തീരത്തേക്ക് എത്തുന്നത്. മുംബൈ നഗരത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മഴമാപിനികള്‍ രേഖപ്പെടുത്തിയ കണക്ക് അനുസരിച്ച് 33 മില്ലിമീറ്റര്‍ മഴയാണ് ഇന്നലെ രാത്രി മാത്രം മുംബൈ നഗരത്തില്‍ പെയ്തത്. കടല്‍ കാര്യമായി കരയിലേക്ക് കയറാന്‍ സാധ്യതയുണ്ടെന്നും, നഗരത്തില്‍ വലിയ വെള്ളപ്പൊക്കം ഉണ്ടായേക്കാമെന്നും കണക്കുകൂട്ടുന്നുണ്ട്.

മധ്യകിഴക്കന്‍ ദിശയിലോ തെക്കുകിഴക്കന്‍ ദിശയിലോ ആണ് സാധാരണ അറബിക്കടലില്‍ ചുഴലിക്കാറ്റുകള്‍ രൂപപ്പെടുന്നത്. സാധാരണനിലയില്‍തന്നെ അറേബ്യന്‍ ഉപഭൂഖണ്ഡത്തിലേക്കാകും അവയുടെ ഗതിപഥം. പലപ്പോഴും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്ന് അറബിക്കടലിലേക്ക് തള്ളിനില്‍ക്കുന്ന ഗുജറാത്തിലെ സൗരാഷ്ട്ര, കച്ച് മേഖലകളിലേക്കാവും അല്‍പമൊന്നു മാറിയാല്‍ പോലും ഇവ ആഞ്ഞടിക്കുക. ഇത്തരത്തില്‍ അറബിക്കടലില്‍ ഉത്ഭവിക്കുന്ന ചുഴലിക്കാറ്റുകളുടെ സ്വാഭാവിക ഇടത്താവളമല്ലായിരുന്നു ഇതുവരെ മുംബൈ. ചുഴലിക്കാറ്റുകളെ നയിക്കുന്ന ദിശാവായു(സ്റ്റിയറിങ് വിന്‍ഡ്) ആണ് മറ്റൊരു കാരണം. അന്തരീക്ഷത്തിന്റെ മധ്യ പാളിയില്‍ ഭൂമിയുടെ ഉപരിതലത്തിനു മുകളിലായി വീശുന്ന കാറ്റുകളാണിവ. കൊടുങ്കാറ്റുകള്‍ക്കും ചുഴലിക്കാറ്റുകള്‍ക്കും മുകള്‍ത്തട്ടായ ഈ ഭാഗത്തെ ഇത്തരം കാറ്റുകളാണ് ചുഴലികള്‍ക്കു വഴികാട്ടുന്നത്. ചുഴലിക്കാറ്റിന്റെ മുകള്‍പാളിയില്‍ സ്ഥാനം ഉറപ്പിച്ച് ചലിക്കുന്നതിനാല്‍ ചുഴലി ഏതു ദിശയില്‍ സഞ്ചരിക്കണമെന്നുതിലും ഇവ നിര്‍ണായകമാകുന്നു.

ചുഴലിക്കാറ്റുകള്‍ തീരത്തിനടുത്ത് സാധാരണ രൂപപ്പെടാറില്ലെന്നതും മുംബൈയ്ക്കു തുണയാണ്. സ്റ്റിയറിങ് വിന്‍ഡ് അവയെ ഇന്ത്യന്‍ തീരത്തു നിന്നും അകറ്റുന്നതിനാലാണ് അറബിക്കടലിലെ മിക്ക ചുഴലിക്കാറ്റുകളും വടക്കുകിഴക്കുള്ള ഒമാന്‍, യെമന്‍ എന്നിവിടങ്ങളിലേക്കും ആഫ്രിക്കയിലെ സൊമാലിയ തുടങ്ങിയ മേഖലകളിലേക്കും വഴിമാറിപ്പോകുന്നത്.

ഈ രണ്ടു കാരണത്തിനൊപ്പം മുംബൈയ്ക്ക് കവചമാകുന്ന മറ്റൊന്നു കൂടിയുണ്ട്. പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട പ്രത്യേക മര്‍ദ്ദമേഖലയാണിത്. ഇവിടെ കാറ്റ് വളരെ ശാന്തവും തണുത്തതുമാണ്. ചീറിയെത്തുന്ന കാറ്റിന്റെ ശക്തി കുറയ്ക്കാന്‍ ഇത് കാരണമാകുന്നു. ഇതിനു സമീപമെത്തുന്ന ഉഷ്ണമേഖലാ ചുഴലിക്കാറ്റുകള്‍ ആ തണുപ്പില്‍ കുളിരണിഞ്ഞൊടുങ്ങുന്നു. മുംബൈ ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ തീരങ്ങളില്‍ കാലവര്‍ഷത്തിനു മുന്‍പുതന്നെ ഈ മര്‍ദ്ദമേഖല രൂപം കൊള്ളുന്നതായാണ് പഠനങ്ങള്‍ പറയുന്നത്. ചുഴലിക്കാറ്റുകള്‍ കരതൊടുന്നതും ഇവ തടയുന്നു. ഈ സാഹചര്യത്തിലാണ് അവ പടിഞ്ഞാറന്‍ തീരത്തു കൂടി ഗുജറാത്തിലേക്ക് കടക്കുന്നത്. 1998 ലെ ഗുജറാത്ത് ചുഴലിക്കാറ്റിനും 2019 ലെ 'വായു' ചുഴലിക്കാറ്റിനും പിന്നില്‍ ഇതായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്ത് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു....  (1 minute ago)

കണ്ണീരടക്കാനാവാതെ.... ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ക്ക് ദാരുണാന്ത്യം, രണ്ടു പേര്‍ക്ക് പരുക്ക്  (25 minutes ago)

കണ്ണീര്‍ക്കാഴ്ചയായി.... കാലടി മലയാറ്റൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു  (49 minutes ago)

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍  (1 hour ago)

രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്ര  (1 hour ago)

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (11 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (13 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (13 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (13 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (14 hours ago)

ദൃശ്യങ്ങൾ പുറത്ത്  (14 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (14 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (14 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (14 hours ago)

Malayali Vartha Recommends