Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

താഴത്തങ്ങാടിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തി മോഷണം നടത്തിയത് കാമുകിയുടെ അടുത്തെത്താനുള്ള പണത്തിന് വേണ്ടിയെന്ന് പ്രതിയുടെ വെളിപ്പെടുത്തല്‍... സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട അസം സ്വദേശിയായ പെണ്‍കുട്ടിയെ കാണാന്‍ പോകുന്നതിന് വേണ്ടിയാണ് മോഷണം നടത്തിയതെന്ന് ബിലാല്‍

07 JUNE 2020 11:34 AM IST
മലയാളി വാര്‍ത്ത

മൊബൈല്‍ ഫോണ്‍ വഴിയുള്ള ചൂതാട്ടത്തിനു പണം കണ്ടെത്താനുള്ള നീക്കമാണു കൊലപാതകത്തില്‍ കലാശിച്ചതെന്നു പാറപ്പാടം ഷീബ വധക്കേസില്‍ അറസ്റ്റിലായ മുഹമ്മദ് ബിലാല്‍ (23) പൊലീസിനു മൊഴി നല്‍കി. മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പണം കെട്ടിവച്ചുള്ള ഓണ്‍ലൈന്‍ ഗെയിം കളിക്കാന്‍ ഇയാള്‍ ചെലവിട്ടിരുന്നതു മണിക്കൂറുകളാണ്. ഗെയിമിലൂടെ ഒരുപാടു പണം നേടുകയും നഷ്ടപ്പെടുത്തുകയും ചെയ്തിരുന്നതായി ബിലാല്‍ പൊലീസിനോടു പറഞ്ഞു. ഇപ്പോഴിതാ

താഴത്തങ്ങാടിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തി മോഷണം നടത്തിയത് കാമുകിയുടെ അടുത്തെത്താനുള്ള പണത്തിന് വേണ്ടിയെന്ന് പ്രതിയുടെ വെളിപ്പെടുത്തല്‍. സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട അസം സ്വദേശിയായ പെണ്‍കുട്ടിയെ കാണാന്‍ പോകുന്നതിന് വേണ്ടിയാണ് മോഷണം നടത്തിയതെന്നാണ് പ്രതി മുഹമ്മദ് ബിലാല്‍ പോലീസിനോട് പറഞ്ഞത്. ഓണ്‍ലൈന്‍ ഗെയിമുകളിലൂടെ താന്‍ പണം സമ്പാദിച്ചിരുന്നതായും ഇയാള്‍ ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തി.

വീട്ടില്‍ പിതാവുമായി അത്രനല്ല ബന്ധത്തിലായിരുന്നില്ല. അതിനാല്‍ പണം കണ്ടെത്താന്‍ മറ്റുവഴിയുണ്ടായിരുന്നില്ല. ഇതുകൊണ്ടാണ് മോഷണം നടത്താന്‍ പദ്ധതിയിട്ടതെന്നും അത് കൊലപാതകത്തില്‍ കലാശിക്കുകയാണ് ചെയ്തതെന്നും ബിലാല്‍ പറഞ്ഞു. ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കുന്നത് പതിവാണെന്നും ഇതിലൂടെ പണം ലഭിച്ചിട്ടുണ്ടെന്നും പ്രതി പോലീസിനോട് സമ്മതിച്ചു.

അതേസമയം, മൂന്ന് ദിവസം കസ്റ്റഡിയില്‍ വിട്ടുകിട്ടിയ പ്രതിയുമായി പോലീസ് ഞായറാഴ്ചയും തെളിവെടുപ്പ് നടത്തും. ആലപ്പുഴയില്‍ ബിലാല്‍ തങ്ങിയ ലോഡ്ജിലാകും ഞായറാഴ്ചത്തെ തെളിവെടുപ്പ്. കഴിഞ്ഞദിവസം തണ്ണീര്‍മുക്കത്ത് നടത്തിയ തെളിവെടുപ്പില്‍ കൊല്ലപ്പെട്ട ഷീബയുടെ വീട്ടിലെ മൊബൈല്‍ ഫോണുകളും താക്കോല്‍ക്കൂട്ടങ്ങളും കത്തികളും കത്രികയും കണ്ടെടുത്തിരുന്നു. ദമ്പതിമാരെ അക്രമിച്ച ശേഷം കോട്ടയത്ത് നിന്ന് ആലപ്പുഴയിലേക്ക് പോകുന്നതിനിടെ തണ്ണീര്‍മുക്കം ബണ്ടില്‍നിന്ന് മുഹമ്മദ് ബിലാല്‍ ഇവയെല്ലാം വേമ്പനാട്ട് കായലിലേക്ക് വലിച്ചെറിയുകയായിരുന്നു.

മൊബൈല്‍ ഫോണുകള്‍, 3 പഴയ കത്തി, ഒരു കത്രിക, താക്കോല്‍ക്കൂട്ടങ്ങള്‍ എന്നിവ തെളിവെടുപ്പിനിടെ പൊലീസ് കണ്ടെത്തി. അറസ്റ്റിലായ മുഹമ്മദ് ബിലാലിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ തണ്ണീര്‍മുക്കം ഭാഗത്തു നടത്തിയ പരിശോധനയിലാണ് പൊലീസിനു നിര്‍ണായക തെളിവുകള്‍ ലഭിച്ചത്.


തണ്ണീര്‍മുക്കം ബണ്ട് പരിസരത്ത് വേമ്പനാട്ടുകായലില്‍ പ്രതി പ്ലാസ്റ്റിക് കവറിലാക്കി എറിഞ്ഞുകളഞ്ഞ വസ്തുക്കളാണ് പൊലീസിന്റെ സ്‌കൂബ സ്‌ക്വാഡ് മുങ്ങിയെടുത്തത്. 3 മൊബൈല്‍ ഫോണുകളും പാറപ്പാടം ഷാനി മന്‍സിലില്‍നിന്നു മോഷ്ടിച്ചതാണെന്നു പ്രതി സമ്മതിച്ചു. വീട്ടമ്മ ഷീബയെ തലയ്ക്കടിച്ചു വീഴ്ത്തിയതിനു ശേഷം ഷോക്കേല്‍പിച്ചു മരണം ഉറപ്പാക്കുന്നതിനു കൈകള്‍ ബന്ധിക്കാന്‍ ഉപയോഗിച്ച ഇരുമ്പുകമ്പി മുറിക്കാന്‍ വേണ്ടി ഷാനി മന്‍സില്‍ നിന്നു തന്നെ എടുത്തതാണ് കത്തികളും കത്രികയും.

അലമാരയില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചതിനു ശേഷം കയ്യില്‍ കിട്ടിയ താക്കോല്‍ക്കൂട്ടങ്ങളുമായി കാറില്‍ വീട്ടില്‍നിന്നു കടന്നെന്നാണു പ്രതി പൊലീസിനോടു പറഞ്ഞിരുന്നത്. തണ്ണീര്‍മുക്കത്ത് പുതിയ പാലം നിര്‍മിക്കുന്നതിനു മുന്‍പു നിലവിലുണ്ടായിരുന്ന റോഡ് കായലിലേക്കു ചേരുന്ന ഭാഗത്തേക്കു കാര്‍ കയറ്റിയിട്ടതിനുശേഷം സാധനങ്ങള്‍ അടങ്ങിയ പ്ലാസ്റ്റിക് കവര്‍ കായലിലേക്കു വലിച്ചെറിയുകയായിരുന്നു.

പ്രതി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍, രാവിലെ പത്തരയോടെ സമീപത്തുള്ള മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെയായിരുന്നു വേമ്പനാട്ടു കായലില്‍ തിരച്ചില്‍ നടത്തിയത്. ഒരു മണിക്കൂറിനുള്ളില്‍ത്തന്നെ തെളിവുകളെല്ലാം കണ്ടെടുത്തു. കരയില്‍നിന്ന് 5 മീറ്റര്‍ മാത്രം ദൂരത്തില്‍ അരയാള്‍ വെള്ളമുള്ള ഭാഗത്തുനിന്നാണ് ഇവ കണ്ടെടുത്തത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (3 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (3 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (3 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (4 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (4 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (4 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (4 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (4 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (5 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (5 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (5 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (9 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (10 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (11 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (12 hours ago)

Malayali Vartha Recommends