മറ്റൊന്നിന്റെയും പിന്നാലെ പോകാന്‍ സര്‍ക്കാരിന് സമയമില്ല... പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി; ജനം പ്രതിസന്ധിയിലായാലും നാടിന്റെ വഴിമുട്ടിയാലും സര്‍ക്കാരിനെ ആക്രമിച്ചാല്‍ മതി എന്ന മനസികാവസ്ഥയിലാണ് പ്രതിപക്ഷം

സര്‍ക്കാരിന്റെ ശ്രമങ്ങളെ എങ്ങനെയെങ്കിലും തളര്‍ത്താനാണ് പ്രതിപക്ഷം നോക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പത്രസമ്മേളനം വിളിച്ച് അടിസ്ഥാനരഹിത ആരോപണങ്ങള്‍ പ്രതിപക്ഷം ഉന്നയിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.നാടിന്റെ വികസനം മുന്‍നിര്‍ത്തി സര്‍ക്കാര്‍ സ്വീകരിച്ച എല്ലാ നടപടികളെയും പ്രതിപക്ഷം അന്ധമായി എതിര്‍ത്തു. പ്രളയം വന്നപ്പോള്‍ അതിജീവനത്തിനായി ദുരിതാശ്വാസ നിധി കണ്ടെത്തുന്നതിനെ പോലും അട്ടിമറിക്കാന്‍ ശ്രമിച്ചു . കോവിഡ് കാലത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളത്തിലൊരു ഭാഗം മാറ്റിവെക്കാന്‍ തീരുമാനിച്ച ഉത്തരവ് കത്തിച്ചവരാണ് ഇവര്‍. ജനം പ്രതിസന്ധിയിലായാലും നാടിന്റെ വഴിമുട്ടിയാലും സര്‍ക്കാരിനെ ആക്രമിച്ചാല്‍ മതി എന്ന മനസികാവസ്ഥയിലാണ് അവര്‍ എത്തിയത്. അതിന്റെ ഉദാഹരണമാണ് ടെക്‌നോ സിറ്റിയില്‍ കളിമണ്‍ ഖനനം നടക്കുന്നുവെന്നും അഴിമതിയാണെന്നും ആരോപിച്ച് പ്രതിപക്ഷ നേതാവ് രംഗത്തെത്തിയത്'.
'എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുമ്‌ബോള്‍ വാര്‍ഷികാഘോഷം വേണ്ടെന്ന് വെച്ചു. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറയാന്‍ ഇല്ലാത്തതു കൊണ്ടല്ല വാര്‍ഷികാഘോഷം മാറ്റിവെച്ചത്. കോവിഡ് 19നെതിരായ പോരാട്ടത്തില്‍ മറ്റെല്ലാം മാറ്റിവെച്ച് ഒറ്റക്കെട്ടായി അണിനിരക്കുന്നതുകൊണ്ടാണ്.
കോവിഡ് പ്രതിരോധം പുതിയ തലത്തില്‍ എത്തിയ സാഹചര്യത്തില്‍ മറ്റെന്തെങ്കിലും അജണ്ടയ്ക്ക് പിന്നാലെ പോവാന്‍ സര്‍ക്കാരിന് താത്പര്യമില്ല. എല്ലാ ഊര്‍ജ്ജവും ജന സംരക്ഷണത്തിന് വിനിയോഗിക്കപ്പെടണമെന്നാണ് സര്‍ക്കാരിന്റെ കാഴ്ച്ചപ്പാട്. പ്രതിപക്ഷവും കൂടെ നില്‍ക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ദൗര്‍ഭാഗ്യവശാല്‍ പ്രതിപക്ഷം ആ നിലക്കല്ല നീങ്ങുന്നത്.
കാളപെറ്റു എന്ന കേള്‍ക്കുമ്‌ബോള്‍ കയറെടുക്കുക എന്ന പഴഞ്ചൊല്ലുണ്ട്. എന്നാല്‍ പ്രതിപക്ഷം കയറെടുക്കുകയല്ല പാല്‍ കറക്കാന്‍ ഓടുന്നതാണ് കാണുന്നത്. ഇതുവരെ ഉന്നയിച്ച ഒരു ആരോപണവും ക്ലച്ച് പിടിച്ചിട്ടില്ല. എന്തെങ്കിലും പറഞ്ഞ് പുകമറ സൃഷ്ടിക്കുകയാണ്. സര്‍ക്കാരിന്റെ ശ്രമങ്ങളെ എങ്ങനെയെങ്കിലും തളര്‍ത്താന്‍ നോക്കുകയാണ്. പത്രസമ്മേളനം വിളിച്ച് അടിസ്ഥാന രഹിത ആരോപണങ്ങള്‍ ഉന്നയിച്ച് കുറച്ച് ദിവസം അതു അത് ചര്‍ച്ചയാക്കാന്‍ ശ്രമിക്കുക ഒടുവില്‍ ഒന്നും തെളിയിക്കാനാവെത വാക്കു മാറ്റി പറഞ്ഞ് പിന്‍മാറുക എന്നതാണ് പ്രതിപക്ഷ നേതാവ് നടത്തുന്ന അഭ്യാസം മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha