ഞാന്‍ പോകും എന്റെ ദേവുവിനു മുന്നേ....എന്റെ മോള്‍ രക്ഷപ്പെടില്ല, അവളെ കണ്ടിട്ട് എനിക്ക് സഹിക്കണില്ല, മകളില്ലാത്ത ലോകത്ത് ജീവിക്കാന്‍ കഴിയില്ല....ഫോണിലൂടെ കരഞ്ഞു കൊണ്ട് അവന്‍ ഇതു പറഞ്ഞപ്പോഴും ഇത്രയും പ്രതീക്ഷിച്ചില്ലെന്ന് ബന്ധുക്കള്‍, രണ്ടാമത്തെ മകള്‍പിറന്നതിന്റെ രണ്ടാംനാള്‍ മരിച്ചതോടെ മുഴുവന്‍ സ്‌നേഹവും ദേവുവിലേക്കായിരുന്നു, മകളുടെ പെട്ടെന്നുണ്ടായ അസുഖം അവനെ തളര്‍ത്തി....

കഴിഞ്ഞ ദിവസം രാത്രി ജ്യേഷ്ഠസഹോദരനോടും (വല്യമ്മയുടെ മകന്‍) കുഞ്ഞമ്മ രാധയോടും ഫോണില്‍ ചന്ദന(ദേവു)യുടെ പിതാവ് ചന്ദ്രബാബു ഫോണിലൂടെ കുഞ്ഞിന്റെ കാര്യം കരഞ്ഞു പറയുമ്പോഴും ഇങ്ങനെ ചെയ്യുമെന്ന് ആരും കരുതിയതേയില്ല. രാത്രി ചന്ദ്രബാബുവിനെ ആശ്വസിപ്പിച്ച് രാവിലെ ജ്യേഷ്ഠസഹോദരനും രണ്ടു ബന്ധുക്കളും തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ എത്തിയപ്പോഴാണ് ചന്ദ്രബാബു പറഞ്ഞത് വെറും സങ്കടമായിരുന്നില്ലെന്ന വിവരം അവര്‍ ഞെട്ടലോടെ അറിഞ്ഞത്. കഴിഞ്ഞ വര്‍ഷം ഉത്സവത്തിനിടെ മേളക്കാര്‍ക്കൊപ്പം നൃത്തം ചെയ്ത ദൃശ്യങ്ങള്‍ ദേവുവിനെ പെട്ടെന്നാരും മറക്കാനിടയില്ല. . പിന്നീട് ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി ഉത്സവത്തിലൂടെയും ശ്രദ്ധ നേടി. ചികത്സയ്ക്കു ലക്ഷക്കണക്കിന് രൂപ ചെലവുവന്നതോടെ ദേവുവിന്റെ അവസ്ഥ വാര്‍ത്തയാവുകയും സുമനസുകള്‍ സഹായിക്കുകയും ചെയ്തിരുന്നു.
ചികിത്സ തുടര്‍ന്നിട്ടും ചന്ദനയുടെ അവസ്ഥയില്‍ പുരോഗതിയുണ്ടായില്ല. വെന്റിലേറ്ററില്‍ ആക്കിയശേഷം അമ്മ രജിതയെ മാത്രമേ കുട്ടിയെ കാണിച്ചിരുന്നുള്ളൂ. ചന്ദ്രബാബുവും ആശുപത്രിയില്‍ത്തന്നെ ഉണ്ടായിരുന്നു. മകളെ കാണണമെന്നു പറഞ്ഞ് കഴിഞ്ഞ ദിവസം ബഹളം വച്ചതിനെ തുടര്‍ന്നാണ് ചന്ദ്രബാബുവിനെ കാണിച്ചത്. അതിനുശേഷം താങ്ങാനാവാത്ത വിഷമത്തിലായിരുന്നു.
രാത്രി പലതവണ സഹോദരന്മാരെയും കുഞ്ഞമ്മമാരെയും വിളിച്ച് മകളുടെ കാര്യം പറഞ്ഞു കരഞ്ഞു. ചന്ദ്ര ബാബുവിന്റെ ഏക മകളാണ് ദേവു.
രണ്ടാമത്തെ മകള്‍ പിറന്നതിന്റെ രണ്ടാംനാള്‍ തിരുവനന്തപുരം എസ്.എ.ടിയില്‍ വച്ച് മരിച്ചതോടെ അച്ഛന്റെ മുഴുവന്‍ സ്‌നേഹവും ദേവുവിലേക്കൊഴുകി. ഡാന്‍സ് പഠിച്ചിട്ടില്ലെങ്കിലും ദേവുവിന്റെ നൃത്തം എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു. മകളുടെ പെട്ടെന്നുണ്ടായ അസുഖവും രക്ഷപ്പെടാന്‍ സാദ്ധ്യതയില്ലെന്ന ഡോക്ടര്‍മാരുടെ അഭിപ്രായവും ചന്ദബാബുവിനെ തളര്‍ത്തിക്കളഞ്ഞു. മകളില്ലാത്ത ലോകത്ത് ജീവിക്കാനാവില്ലെന്ന് നെഞ്ചുപൊട്ടി പറയുമ്പോഴും അവന്‍ ഇങ്ങനെ പോകുമെന്ന് ആരും പ്രതീക്ഷിച്ചില്ല.
"
https://www.facebook.com/Malayalivartha