Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

US ന്റെ ഖാര്‍ഗ് ആക്രമണം തലയിൽ കൈവെച്ച് ഇസ്രായേൽ ! ദ്വീപിലേക്ക് ഇരച്ചോടി IRGC ലോകം കൊടും നാശത്തിലേക്ക്

14 MARCH 2026 03:17 PM IST
മലയാളി വാര്‍ത്ത

More Stories...

നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....

അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഔദ്യോഗിക ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ ഇനി മുതൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' (AI) എന്ന പദപ്രയോഗത്തിന് പകരം 'സൂപ്പർ ഇന്റലിജൻസ് എന്ന് ഉപയോഗിക്കാൻ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ്

മുജ്തബ മൂന്നാം ജന്മം തീർക്കാൻ അമേരിക്കൻ പട്ടാളം പുരോഹിതന്റെ വെളിപ്പെടുത്തൽ ഞെട്ടി ഇസ്രായേൽ,ഇനി സംഭവിക്കുന്നത്

2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..

 

യുഎസ്-ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം ആഗോള സമ്പദ്വ്യവസ്ഥയെ സാരമായി ബാധിച്ചിരിക്കുന്ന സാഹചര്യത്തില്‍ എല്ലാ കണ്ണുകളും ഇപ്പോള്‍ ഒരു ദ്വീപിലേക്ക് നീളുകയാണ്. അതാണ് ഖാര്‍ഗ് ദ്വീപ്. ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത് ഈ തന്ത്രപ്രധാനമായ ദ്വീപ് വഴിയാണ്, അത് തന്നെയാണ് ഖാര്‍ഗിനെ സുപ്രധാന കേന്ദ്രമാക്കി മാറ്റുന്നതും.   കറുത്ത സ്വർണത്തിന്റെ ദ്വീപ് എന്നാണ് ഇറാന്റെ ഖാർഗ് ദ്വീപറിയപ്പെടുന്നത്. ഇറാന്റെ സാമ്പത്തിക മേഖലയുടെ നട്ടെല്ലായി കണക്കാക്കപ്പെടുന്ന ഇവിടമാണ് രാജ്യത്തിന്റെ എണ്ണ കയറ്റുമതിയുടെ ടെർമിനൽ. യുഎസ്-ഇസ്രയേൽ-ഇറാൻ സംഘർഷം മുറുകുന്ന സാഹചര്യത്തിൽ ഇറാന്റെ ഭാഗമായ ഖാർഗ് ദ്വീപിൽ സൈനിക നടപടികൾ ആസൂത്രണം ചെയ്യുകയാണ് ട്രംപ്. ഇറാന്റെ അസംസ്‌കൃത എണ്ണ കയറ്റുമതിയുടെ ഏകദേശം 90 ശതമാനവും കൈകാര്യം ചെയ്യുന്ന ഈ മേഖലയെ തകർത്താൽ ഇറാനെ പ്രതിസന്ധിയിലാക്കാമെന്നാണ് അമേരിക്ക കണക്കുകൂട്ടുന്നത്.

ഖാർഗ് ആക്രമിക്കപ്പെടുന്നത് ഇറാനെ സാമ്പത്തികമായി ബാധിക്കുമെന്നത് ഒരുവശത്തുണ്ട്. അതേസമയം ആഗോള എണ്ണവിലയിലും ഊർജ സുരക്ഷയിലുമുണ്ടായേക്കാവുന്ന അതിന്റെ ആഘാതം വലുതാണ്. അമേരിക്കയേയും ഇസ്രയേലിനേയും പോലും അത് ബാധിക്കും. അതുകൊണ്ടാണ് ആക്രമണത്തിൽ നിന്ന് യു.എസും ഇസ്രായേലും ഖാർഗിനെ ഒഴിവാക്കിയിരിക്കുന്നത്. യുദ്ധം മൂലം താറുമാറായ ആഗോള ഊർജ്ജ വിപണിയിൽ കൂടുതൽ പ്രതിസന്ധി ഉണ്ടാക്കാതിരിക്കാനാണ് ഇതുവരെ ദ്വീപിനെ ആക്രമിക്കുന്നതിൽ വിട്ട് യുഎസ് വിട്ടുനിന്നത്. യുദ്ധത്തിന്റെ അടുത്ത ഘട്ടത്തിൽ ഖാർഗ് ദ്വീപിന്റെ ഭാവി എന്താകും എന്നത് ആഗോള സാമ്പത്തിക രംഗത്തെയും യുദ്ധത്തിന്റെ ഗതിയെയും നിർണ്ണയിക്കുന്നതിൽ നിർണ്ണായകമാകും.

 



ഇപ്പോൾ ഇറാന്റെ തന്ത്രപ്രധാന മേഖലകളിലൊന്നായ ഖാര്‍ഗ് ദ്വീപില്‍ ആക്രമണം നടത്തിയിരിക്കയാണ്  അമേരിക്ക. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇറാന്റെ കിരീടത്തിലെ മുത്ത് എന്ന് വിശേഷിപ്പിക്കുന്ന ദ്വീപാണ് ഖാര്‍ഗ്. യുദ്ധം ആരംഭിച്ച് 13 ദിവസം വരെയും ഇവിടേക്ക ആക്രമണമൊന്നും നടത്തിയിരുന്നില്ല. എന്നാല്‍ 14-ാം നാള്‍ ഇവിടേക്ക് യുഎസ് സെന്‍ട്രല്‍ കമാന്‍ഡോസ് എത്തി എന്നാണ് ട്രംപ് പറയുന്നത്.

ഹോര്‍മുസ് കടലിടുക്ക് തടയുന്നതിനെതിരെ ടെഹ്റാനോട് മുന്നറിയിപ്പ് നല്‍കിയിട്ടും കേള്‍ക്കാത്തതിനാലാണ് ഖാര്‍ഗ് ആക്രമിച്ചത് എന്ന് ട്രംപ് പറഞ്ഞു. മധ്യപൂര്‍വദേശത്തിന്റെ ചരിത്രത്തിലെ ഏറ്റവും ശക്തമായ  ആണ് യുഎസ് നടത്തിയത് എന്നും ദ്വീപിലെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചു എന്നും എന്നാല്‍ ദ്വീപിലെ എണ്ണ അടിസ്ഥാന സൗകര്യങ്ങള്‍ കേടുകൂടാതെ വിടാന്‍ താന്‍ തീരുമാനിച്ചതായും ട്രംപ് പറഞ്ഞു.
\
വടക്കന്‍ പേര്‍ഷ്യന്‍ ഗള്‍ഫില്‍ സ്ഥിതി ചെയ്യുന്ന ചെറുതും എന്നാല്‍ തന്ത്രപരമായി പ്രാധാന്യമുള്ളതുമായ ഖാര്‍ഗ് ദ്വീപ്, ഇറാന്റെ ക്രൂഡ് കയറ്റുമതിയുടെ ഏകദേശം 90% കൈകാര്യം ചെയ്യുന്നു. സംഘര്‍ഷത്തിന്റെ രണ്ടാം ആഴ്ചയായ വെള്ളിയാഴ്ച വരെ, യുഎസിന്റെയും ഇസ്രായേലിന്റെയും സൈനികര്‍ ഈ ചെറിയ ഭൂമിയെ സ്പര്‍ശിച്ചിരുന്നില്ല. ഇറാന്റെ പ്രധാന ഭൂപ്രദേശമായ തീരത്ത് നിന്ന് ഏകദേശം 24 കിലോമീറ്റര്‍ അകലെ പേര്‍ഷ്യന്‍ ഗള്‍ഫിലാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്.

രണ്ടാഴ്ച്ചയിലേറെയായി അമേരിക്കയുടെയും ഇസ്രയേലിന്റെയും ബോംബാക്രമണങ്ങള്‍ ഇറാനിലുടനീളം തുടരുമ്പോഴും, ഈ എണ്ണ കയറ്റുമതി കേന്ദ്രത്തെ അവര്‍ ഇതുവരെ ലക്ഷ്യമിട്ടിട്ടില്ല!   ഇറാന്റെ ഏറ്റവും സുപ്രധാനമായ സാമ്പത്തിക കേന്ദ്രമായ ഖാര്‍ഗ് ദ്വീപിനെ ആക്രമിക്കുകയോ പിടിച്ചെടുക്കുകയോ ചെയ്യുന്നത് ലോകത്തെ എണ്ണവിലയില്‍ വന്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് അതിനുള്ള കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഖാര്‍ഗ് ആക്രമിക്കപ്പെട്ടാല്‍ നിലവില്‍ കുതിച്ചുയരുന്ന എണ്ണവില ബാരലിന് 150 ഡോളര്‍ വരെ എത്താന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.



പ്രതിദിനം ഏകദേശം 7 ദശലക്ഷം ബാരല്‍ എണ്ണ കയറ്റാനുള്ള വലിയ ശേഷി ഈ ദ്വീപിനുണ്ട്. സംഘര്‍ഷം ആരംഭിച്ചതുമുതല്‍ ഈ ദ്വീപ് ട്രംപ് ഭരണകൂടത്തിന്റെ നിരീക്ഷണത്തിലായിരുന്നു. കടലിടുക്കിന് ഏകദേശം 483 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറ് ഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.
ബുഷെർ പ്രവിശ്യയുടെ ഭാഗമായ, 20 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തീർണമുള്ള ഈ ദ്വീപിൽ എട്ടായിരത്തോളം ജനങ്ങളാണ് ആകെയുള്ളത്. വലുപ്പത്തിൽ നന്നേ ചെറുതെങ്കിലും ഇറാൻ സമ്പദ് വ്യവസ്ഥയുടെ സാമ്പത്തിക നട്ടെല്ലായി ഈ ദ്വീപിനെ കണക്കാക്കുന്നു. കാരണം ദശാബ്ദങ്ങളായി ഇറാന്റെ അസംസ്‌കൃത എണ്ണ കയറ്റുമതിയുടെ ടെർമിനലായി പ്രവർത്തിക്കുന്ന കേന്ദ്രമാണിത്.

 വിപണിയില്‍ വലിയ സ്വാധീനമുള്ള ഈ ദ്വീപില്‍ നിന്ന് പ്രതിദിനം ശരാശരി 1.3 മുതല്‍ 1.6 ദശലക്ഷം ബാരല്‍ വരെ എണ്ണയാണ് കയറ്റുമതി ചെയ്യുന്നത്. എന്നാല്‍ യുദ്ധസാഹചര്യങ്ങള്‍ മുന്‍കൂട്ടി കണ്ട് ഫെബ്രുവരി പകുതിയോടെ ഇറാന്‍ ഇത് പ്രതിദിനം 3 ദശലക്ഷം ബാരലായി വര്‍ദ്ധിപ്പിച്ചിരുന്നു. കൂടാതെ 18 ദശലക്ഷം ബാരല്‍ എണ്ണ ഇവിടെ ബാക്കപ്പായി സംഭരിച്ചിട്ടുമുണ്ട്. ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കുന്നതിനെക്കുറിച്ച് വൈറ്റ് ഹൗസ് ആലോചിക്കുന്നതായി ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ഇറാന്റെ കരഭൂമിയില്‍ ആക്രമണം നടത്തുന്ന കാര്യം തള്ളിക്കളഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ഇറാന്റെ തീരപ്രദേശങ്ങളിലെ സമുദ്രഭാഗത്ത് ആഴം കുറവായതിനാൽ എണ്ണക്കപ്പലുകൾ അടുപ്പിക്കാനോ നങ്കൂരമിടാനോ സാധിക്കില്ല. അവിടെയാണ് ഖാർഗ് വ്യത്യസ്തമാവുന്നത്. സ്വാഭാവിക ആഴമുള്ളതിനാൽ എണ്ണക്കടത്തിനാവശ്യമായ സൂപ്പർ ടാങ്കറുകളെ അടുപ്പിക്കാൻ ഖാർഗിന് കഴിയും. ഇറാന്റെ മൊത്തം ക്രൂഡ് ഓയിൽ കയറ്റുമതിയുടെ 85-95% വരെ ഖാർഗ് ദ്വീപിലെ ടെർമിനലുകൾ വഴിയാണ് നടക്കുന്നത്. പ്രതിദിനം ഏകദേശം 70 ലക്ഷം ബാരൽ വരെ എണ്ണ ലോഡ് ചെയ്യാൻ ശേഷിയുള്ള ഈ സൗകര്യം 1960-കളിലാണ് വികസിപ്പിച്ചെടുത്തത്. എണ്ണ വരുമാനത്തെ ആശ്രയിക്കുന്ന ഇറാന്റെ വരുമാനത്തിന്റെ സിംഹഭാഗവും രാജ്യത്തേക്കെത്തുന്നത് ഖാർഗ് ദ്വീപ് വഴിയാണെന്ന് ചുരുക്കം. 1960-കൾ മുതൽ വിദേശ നിക്ഷേപത്തോടെയാണ് ഈ സൗകര്യം വികസിപ്പിച്ചെടുത്തത്. അന്ന് മുതൽക്കേ ഇറാനിയൻ എണ്ണപ്പാടങ്ങളെ ആഗോള വിപണിയുമായി ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയായി ഖാർഗ് ടെർമിനൽ പ്രവർത്തിക്കുന്നു. ഖാർഗ് ദ്വീപിനെ നിയന്ത്രിക്കുകയോ അല്ലെങ്കിൽ പ്രവർത്തനരഹിതമാക്കുകയോ ചെയ്യുന്നത് വഴി ഇറാന്റെ പ്രധാന വരുമാന സ്രോതസ്സ് ഇല്ലാതാക്കാൻ സാധിക്കുമെന്നാണ് അമേരിക്ക വിലയിരുത്തുന്നത്.

1960കൾക്ക് മുൻപുവരെ ഇറാന്റെ പേർഷ്യൻ ഗൾഫിലെ ഒരു ചെറിയ പവിഴ ദ്വീപ് മാത്രമായിരുന്നു ഖാർഗ്. 20-ാം നൂറ്റാണ്ടിന്റെ മധ്യത്തിലെ എണ്ണപര്യവേഷണത്തോടെ ദ്വീപിന്റെ ചിത്രം ആകെ മാറി. അതുവരെ ജനവാസമില്ലാത്ത ദ്വീപിൽ ആളുകളെത്തുന്നതും സമൂഹമായി വികസിക്കുന്നതും അതോടെയായിരുന്നു. ഭൂഗർഭ എണ്ണ പൈപ്പ്ലൈനുകളിലൂടെ നേരിട്ട് ടെർമിനലിലേക്ക് എത്തിക്കാൻ സാധിക്കും. ഹോർമുസ് കടലിടുക്കിന് സമീപത്തായതിനാൽ സുരക്ഷിതമായ ലൊക്കേഷൻ ആണ് ഖാർഗ്. വലിയ എണ്ണ ടാങ്കറുകൾ എത്താൻ ആഴമുള്ള തുറമുഖമുണ്ട് തുടങ്ങിയ സവിശേഷതകൾ ഖാർഗ് ദ്വീപിനുണ്ട്.

1950കളിലാണ് ഇറാന്റെ തെക്കൻ ഭൂപ്രദേശങ്ങളിലും പേർഷ്യൻ ഗൾഫിലും വൻതോതിലുള്ള എണ്ണപ്പാടങ്ങൾ (ഗച്‌സാരാൻ, ഖൂസിസ്ഥാൻ മുതലായവ) കണ്ടെത്തിയത്. കയറ്റുമതിയടക്കമുള്ള സാധ്യതകൾ തെളിഞ്ഞതോടെ ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി ടെർമിനലായി ഖാർഗിനെ തിരഞ്ഞെടുത്തു. 1950കളുടെ അവസാനത്തോടെ ഇറാനിലെ എണ്ണപ്പാടങ്ങളിൽ നിന്നുള്ള അസംസ്‌കൃത എണ്ണ കടലിനടയിലുള്ള പൈപ്പ്‌ലൈനിലൂടെ ഖാർഗിലേക്കെത്തിക്കാനുള്ള സംവിധാനങ്ങൾ സജ്ജീകരിച്ചത്. പിന്നാലെ പ്രധാനപ്പെട്ട എല്ലാ എണ്ണപ്പാടങ്ങളിലും ഈ സംവിധാനങ്ങൾ നടപ്പിലാക്കിയതോടെ ഖാർഗ് പ്രധാന ഓയിൽ ടെർമിനലായി വളരുകയായിരുന്നു. ടെർമിനലുകൾ, സ്റ്റോറേജ് ടാങ്കുകൾ, ജെട്ടികൾ, ബെർത്തുകൾ, പിയറുകൾ എന്നിവ ഖാർഗിൽ പണികഴിപ്പിച്ചു. 1960കളോടെ പ്രവർത്തനം പൂർണമായി. പ്രതിദിനം 3 മില്യൺ ബാരൽ വരെ ശേഷി ഉയർന്നു. 1970ലാണ് വൻ വിപുലീകരണം നടന്നത്. അതോടെ ലോകത്തിലെ രണ്ടാമത്തെ വലിയ ക്രൂഡ് ഓയിൽ എക്‌സ്‌പോർട്ട് ടെർമിനൽ ഖാർഗ് മാറി. സൗദി അറേബ്യയിലെ റാസ് തനൂറയാണ് ആദ്യസ്ഥാനത്ത്.

ഇറാൻ-ഇറാഖ് യുദ്ധത്തിനു മുൻപ് ഇറാന്റെ എണ്ണ വരുമാനത്തിന്റെ നട്ടെല്ല് ആയിരുന്നു ഖാർഗ് ടെർമിനൽ. എന്നാൽ യുദ്ധത്തിൽ വലിയ നാശനഷ്ടം നേരിടേണ്ടി വന്നു. 1986-ൽ ടെർമിനൽ പൂർണമായി പ്രവർത്തനരഹിതമായി, ദാരിയസ് ഓയിൽ ഫീൽഡും നശിപ്പിക്കപ്പെട്ടു. ഒന്നിലേറെ തവണകൾ ഇറാഖ് ഖാർഗിന് മേൽ ബോംബ് വർഷിച്ചിരുന്നു. പ്രവർത്തനം നിലച്ചതിനെ തുടർന്ന് ഇറാൻ താൽക്കാലികമായി ലവാൻ, സിറി ദ്വീപുകളിലേക്ക് എണ്ണ കയറ്റുമതി മാറ്റി. എങ്കിലും ഖാർഗിൽ നിന്ന് ചെറിയ തോതിൽ എണ്ണ ഇടപാട് നടത്തിയിരുന്നു. യുദ്ധം അവസാനിച്ചതിന് ശേഷം, 1988ൽ ഖാർഗിൽ പുനർനിർമാണം ആരംഭിച്ചു. പിന്നീട് ഇറാനിയൻ ഓയിൽ കമ്പനിക്കായിരുന്നു ഖാർഗ് ടെർമിനലിന്റെ നിയന്ത്രണം. 2009-ൽ തന്നെ 950 മില്യൺ ബാരൽ ക്രൂഡ് എണ്ണ കയറ്റുമതി ഇവിടെ നിന്ന് നടന്നിരുന്നു. 2020കളിൽ ടെർമിനലിന്റെ ശേഷി പ്രതിദിനം 70 ദശലക്ഷം ബാരലിലേക്കുയർന്നു. അതായത് ഒരേസമയം 10 സൂപ്പർടാങ്കറുകൾ ലോഡ് ചെയ്യാൻ പറ്റുന്ന ശേഷിയാണിത്.

1950കളിലെ ഒരു പൈപ്പ്ലൈൻ പദ്ധതിയിൽ നിന്ന് ലോകോത്തര ടെർമിനലായി വളർന്നതാണ് ഈ ടെർമിനൽ. തകർക്കപ്പെട്ടെങ്കിലും പൂർവാധികം ശക്തിയോടെയാണ് ഇത് വികസിച്ചത്. കറുത്ത സ്വർണത്തിന്റെ കവാടമെന്ന വിശേഷണത്തോടെ ഇന്നും ഇറാന്റെ സാമ്പത്തിക-തന്ത്രപ്രധാനമായ മേഖലയായി ഈ ദ്വീപ് തുടരുകയാണ്. ഇതിന്റെ ഏതെങ്കിലും തടസ്സം നേരിട്ടാൽ ആഗോള എണ്ണവിലയെ വൻതോതിൽ ബാധിക്കുമെന്നതാണ് ഇതിന്റെ പ്രാധാന്യം. ഇറാന്റെ സാമ്പത്തിക മേഖലയുടെ നട്ടെല്ലായാണ് ഈ ദ്വീപിനെ വിലയിരുത്തുന്നത്. ഇറാന്റെ അസംസ്‌കൃത എണ്ണ കയറ്റുമതിയുടെ ഏകദേശം 90 ശതമാനവും കൈകാര്യം ചെയ്യുന്നത് ഖാർഗ് ദ്വീപിലെ ടെർമിനലുകൾ വഴിയാണ്. ഇവയെ തകർത്താൽ യുദ്ധം തുടരാൻ ആവശ്യമായ പണമില്ലാതെ ഇറാൻ പെട്ടെന്ന് തകരുമെന്നാണ് യുഎസ് കണക്കുകൂട്ടുന്നത്.

ഇറാന്റെ സാമ്പത്തിക നട്ടെല്ല് ഒടിക്കാന്‍ ഖാര്‍ഗ് ദ്വീപിന് നേരെയുള്ള നീക്കം ഫലം കാണുമെന്ന് പെന്റഗണിലെ മുന്‍ ഉപദേഷ്ടാവ് മൈക്കല്‍ റൂബിന്‍ വാദിക്കുന്നു. എണ്ണ വില്‍ക്കാന്‍ കഴിയാതെ വന്നാല്‍ ഇറാന്‍ ഭരണകൂടത്തിന് സൈന്യത്തിനും ജീവനക്കാര്‍ക്കും ശമ്പളം നല്‍കാന്‍ പോലും കഴിയില്ല എന്നതാണ് അദ്ദേഹത്തിന്റെ പക്ഷം. മുന്‍പ് ഇറാന്റെ ഭൂരിഭാഗം എണ്ണയും ചൈനയിലേക്കാണ് പോയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഹോര്‍മുസ് കടലിടുക്ക് അടഞ്ഞതോടെ ഇറാഖില്‍ നിന്നുള്ള കയറ്റുമതി അടക്കം ആഗോള വിപണിയില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഖാര്‍ഗ് ദ്വീപിന് എന്തെങ്കിലും സംഭവിച്ചാല്‍ അത് ആഗോള എണ്ണവിലയെ പിടിച്ചുനിര്‍ത്താന്‍ കഴിയാത്ത വിധം വര്‍ദ്ധിപ്പിക്കും.

രാഷ്ട്രീയമായും ഖാര്‍ഗ് ദ്വീപിനെ നശിപ്പിക്കുന്നത് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും. ഇറാനില്‍ ഭാവിയില്‍ ഒരു ജനാധിപത്യ ഭരണകൂടം വരികയാണെങ്കില്‍ പോലും, പ്രധാന വരുമാന മാര്‍ഗ്ഗമായ ഖാര്‍ഗിലെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കപ്പെടുന്നത് രാജ്യത്തിന്റെ പുനര്‍നിര്‍മ്മാണത്തെ വര്‍ഷങ്ങളോളം പിന്നോട്ട് അടിക്കും. ദ്വീപിന്റെ വലിപ്പം പരിഗണിച്ച് അത് പിടിച്ചെടുക്കാന്‍ വന്‍തോതിലുള്ള സൈനിക ഓപ്പറേഷന്‍ ആവശ്യമായി വരും. അമേരിക്ക ഖാര്‍ഗ് പിടിച്ചെടുത്താല്‍ പോലും, ഇറാന്‍ ഉല്‍പ്പാദനം തുടരുകയും കയറ്റുമതി തടസ്സപ്പെടുകയും ചെയ്യുന്നത് വിപണിയെ അനിശ്ചിതത്വത്തിലാക്കും. ചുരുക്കത്തില്‍, ഖാര്‍ഗ് ദ്വീപിന് നേരെയുള്ള ഏതൊരു നീക്കവും ആഗോള സാമ്പത്തിക മേഖലയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഒന്നായിരിക്കും.

ഇറാനിയന്‍ ആക്രമണത്തില്‍ നിന്ന് കപ്പലുകളെ സംരക്ഷിക്കുന്നതിനായി ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പലുകള്‍ക്ക് യുഎസ് ഉടന്‍ തന്നെ അകമ്പടി സേവിക്കാന്‍ തുടങ്ങുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഹോര്‍മുസ് കടലിടുക്കിലൂടെ ടാങ്കറുകള്‍ക്ക് യുഎസ് നാവികസേന എപ്പോള്‍ അകമ്പടി സേവിക്കാന്‍ തുടങ്ങുമെന്ന് ചോദിച്ചപ്പോള്‍ അത് ഉടന്‍ സംഭവിക്കും എന്ന് ട്രംപ് പറഞ്ഞു.

'ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത വേഗതയില്‍ അവരുടെ എല്ലാ അര്‍ത്ഥവത്തായ സൈനിക കഴിവുകളെയും പരാജയപ്പെടുത്താനും നശിപ്പിക്കാനും പ്രവര്‍ത്തനരഹിതമാക്കാനുമുള്ള പദ്ധതിയിലാണ്' എന്നാണ് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞത്.

അതേസമയം ഹോര്‍മുസ് കടലിടുക്കിന്റെ ഉപരോധത്തിനെതിരെ ട്രംപ് ടെഹ്റാ്‌ന് മുന്നറിയിപ്പ് നല്‍കി.മിഡില്‍ ഈസ്റ്റിലേക്ക് യുഎസ് 2,500 മറൈന്‍ സൈനികരെയും മൂന്ന് യുദ്ധക്കപ്പലുകളെയും വിന്യസിക്കുന്നതിനിടയിലാണ് പുതിയ മുന്നറിയിപ്പ്. 'ഇറാന്‍ അല്ലെങ്കില്‍ മറ്റാരെങ്കിലും ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സ്വതന്ത്രവും സുരക്ഷിതവുമായ കടന്നുപോകലിനെ തടസ്സപ്പെടുത്തുന്ന എന്തെങ്കിലും ചെയ്താല്‍, ഞാന്‍ ഉടന്‍ തന്നെ ഈ തീരുമാനം പുനഃപരിശോധിക്കും,' യുഎസ് പ്രസിഡന്റ് പറഞ്ഞു.

ഇറാനിലും പരിസരത്തുമായി അയ്യായിരത്തോളം ലക്ഷ്യസ്ഥാനങ്ങളില്‍ അമേരിക്ക ആക്രമണം നടത്തിക്കഴിഞ്ഞു. എന്നിരുന്നാലും, രാജ്യത്തിന്റെ എണ്ണ പശ്ചാത്തല സൗകര്യങ്ങളെ നേരിട്ട് ആക്രമിക്കുന്നതില്‍ നിന്ന് അമേരിക്ക ഇതുവരെ വിട്ടുനില്‍ക്കുകയാണ്. ഹോര്‍മുസ് കടലിടുക്കിലെ ഗതാഗത തടസ്സം കാരണം എണ്ണവില ഇതിനകം തന്നെ ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍, എണ്ണ അടിസ്ഥാന സൗകര്യങ്ങള്‍ തകരുന്നത് ആഗോള വിപണിയെ തകിടം മറിക്കും, ആ പേടി അമേരിക്കയ്ക്കുണ്ട്. കഴിഞ്ഞ ശനിയാഴ്ച ഇസ്രയേല്‍ വ്യോമസേന ഇറാന്റെ രണ്ട് എണ്ണ ശുദ്ധീകരണ ശാലകളും ഡിപ്പോകളും ആക്രമിച്ചിരുന്നു. ആ കനത്ത പുക നഗരത്തെ മൂടിയത് ടെഹ്റാനില്‍ ഭയാനകമായ അന്തരീക്ഷം സൃഷ്ടിച്ചുവെന്ന് പ്രാദേശിക നിവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ അതിനുശേഷം എണ്ണ നിലയങ്ങള്‍ക്ക് നേരെ പുതിയ ആക്രമണങ്ങളൊന്നും ഉണ്ടായിട്ടില്ല.

ഖാർഗ് ആക്രമിക്കപ്പെട്ടാൽ ഇറാൻ ഒരിക്കലും വെറുതേയിരിക്കില്ല. പ്രതികരമായി സൗദിയിലേയും യുഎഇയിലേയുമുൾപ്പെടെയുള്ള ഊർജകേന്ദ്രങ്ങളെ ഇറാൻ ലക്ഷ്യം വെയ്ക്കും. എണ്ണ കൈമാറ്റം തടസ്സപ്പെടുന്നത് വലിയ സാമ്പത്തിക-ഊർജ പ്രതിസന്ധിയിലേക്കാവും ലോകത്തെ നയിക്കുക. ലോകരാജ്യങ്ങൾക്ക് അതിനെ മറികടക്കുന്നത് വലിയ ബാധ്യതയാവും. അതും മുന്നിൽ കണ്ടുകൊണ്ടാണ് ഖാർഗ് ഇത്രയും നാളും സുരക്ഷിതമായി തുടരുന്നതിന് പിന്നിലെ കാരണവും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ് ... വിവിധ ജില്ലകളിൽ നാളെമുതൽ യെല്ലോ അലർട്ട്  (9 minutes ago)

വിൻഡിസിനെതിരെ തകർപ്പൻ ജയം നേടി ഇന്ത്യ...  (22 minutes ago)

പണമിടപാടുകളിലും വാഹന ഉപയോഗത്തിലും അതീവ ജാഗ്രത വേണ്ട രാശികൾ? ഇന്നത്തെ രാശിചിന്ത  (41 minutes ago)

യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ പൊലീസ് കയറി വിദ്യാർഥികളെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച സംസ്ഥാനവ്യാപകമായി പഠിപ്പുമുടക്കിന് എസ്എഫ്‌ഐ ആഹ്വാനം  (54 minutes ago)

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ കടന്നുകയറി എസ്എഫ്ഐ വിദ്യാർഥികൾക്ക് നേരെ ഏകപക്ഷീയവും അതിക്രൂരവുമായ ആക്രമണമാണ് ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ..  (1 hour ago)

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (8 hours ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (8 hours ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (8 hours ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (9 hours ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (9 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (9 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (9 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (9 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (9 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (11 hours ago)

Malayali Vartha Recommends