Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

ഗണേഷിന്റെ ഭാവി രണ്ടുചിത്രങ്ങളിൽ തൂങ്ങിയാടുന്നു.... സമ്പൂർണ ബ്ലാക്ക് മെയിലിംഗ് .. അടിമണ്ണ് ഇളകി : വീഴുമോ?

14 MARCH 2026 01:05 PM IST
മലയാളി വാര്‍ത്ത

നമ്മളാരും കണ്ടിട്ടില്ലാത്ത കുറച്ച് ചിത്രങ്ങളും വീഡിയോയും ഒരു മന്ത്രിയുടെ ഭാവിയുടെ ബാധിക്കുന്ന തരത്തിലേക്കാണ്കാര്യങ്ങൾ നീങ്ങുന്നത്. മന്ത്രിയുടെ മുറിയിൽ നിന്നും മന്ത്രി പത്നി പകർത്തിയ ചിത്രങ്ങളുടെ കാര്യമാണ് പറഞ്ഞു വരുന്നത്. മന്ത്രി കെ.ബി, ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദുമേനോൻ പകർത്തിയ ചിത്രങ്ങളാണ് ഗണേഷ് കുമാറിന് ഡമോക്ലസിന്റെ വാളായത്. 


കഴിഞ്ഞ ദിവസം ബിന്ദുമേനോന്റെ കമ്പനിക്ക് സർക്കാർ കരാർ വഴിവിട്ട് ലഭിച്ചതിന്റെ വാർത്തകൾ പുറത്തുവന്നിരുന്നു. വാർത്തകളുടെ പശ്ചാത്തലത്തിൽ കമ്പനിയുടെ കരാർ റദ്ദാക്കാൻ ഗണേഷ് കുമാർ നടത്തിയ നീക്കങ്ങളാണ് ചിത്രങ്ങൾ കാണിച്ച് മന്ത്രിപത്നി തടഞ്ഞത്. മന്ത്രിപത്‌നിയുടെ കമ്പനിയുടെ രഹസ്യങ്ങൾ ഗണേഷ് കുമാറിന്റെ ക്യാമ്പിൽ നിന്നാണ് ചോരുന്നതെന്നും ഭാര്യക്ക് ആക്ഷേപമുണ്ട്.


സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള സഹകരണ സ്ഥാപനങ്ങളായ കേരഫെഡിന്റെയും മിൽമയുടെയും ഉൽപന്നങ്ങളുടെ വിദേശ വ്യാപാരക്കരാറാണ്  വിജ്ഞാപനമോ താൽപര്യപത്രമോ അടക്കം മത്സരപ്രക്രിയകളൊന്നുമില്ലാതെ മന്ത്രിപത്നിയുടെ കമ്പനിക്കു നൽകിയത്.  മന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ ഭാര്യ ബിന്ദു മേനോൻ സിഇഒയായ മിഡ്നൈറ്റ് സൺ ഗ്ലോബൽ എന്ന കമ്പനിക്കാണ് വഴിവിട്ട കരാർ ലഭിച്ചത്. കേരഫെഡ് വെളിച്ചെണ്ണ ദുബായിലും മിൽമയുടെ ഉൽപന്നങ്ങൾ ന്യൂസീലൻഡിലും ഓസ്ട്രേലിയയിലും വിൽക്കുന്നതിനാണിത്.

 

മൊത്തവ്യാപാര ഏജന്റിന് വെളിച്ചെണ്ണ വിൽക്കുന്നതിന് കരാർ വിളിക്കേണ്ടതില്ലെന്നാണ് കേരഫെഡിന്റെ വിശദീകരണം. എന്നാൽ, മറ്റാരുമായും വിദേശത്ത് ഉൽപന്നങ്ങൾ വിൽക്കുന്നതിന് കേരഫെ‍ഡ് ഇത്തരത്തിൽ കരാർ ഉണ്ടാക്കിയിട്ടില്ല. മത്സരപ്രക്രിയയില്ലാതെ ഒരു കമ്പനിക്ക് ഇങ്ങനെ കരാർ നൽകുന്നത് ക്രമവിരുദ്ധമാണെന്നു ബന്ധപ്പെട്ട വകുപ്പുകളിൽ വിമർശനമുയർന്നിരുന്നു. മന്ത്രിയുടെ കുടുംബാംഗം നടത്തുന്ന കമ്പനിയുമായി കരാർ ഉണ്ടാക്കിയതിലെ അനൗചിത്യത്തെക്കുറിച്ചും വിശദീകരണമില്ല.


2025 ജനുവരി–മാർച്ച് മാസങ്ങളിൽ ആറും നവംബറിൽ ഇരുപതും ടൺ വെളിച്ചെണ്ണയാണ് ഇൗ ഇടപാടിൽ കയറ്റി അയച്ചത്. ഗണേഷ്കുമാറിന്റെ കുടപ്പനക്കുന്നിലെ വീടായ സിന്ദഗി, കെആർഎ,144–(എ) എന്ന വിലാസത്തിലാണ് മിഡ്നൈറ്റ് സൺ ഗ്ലോബൽ കമ്പനി റജിസ്റ്റർ ചെയ്തിരിക്കുന്നത്. സിഇഒ ബിന്ദു മേനോൻ എന്ന് വെബ്സൈറ്റിൽ കാണിച്ചിട്ടുമുണ്ട്.


കരാർ വിളിച്ചതല്ലെന്നും കമ്പനി താൽപര്യപ്പെട്ടു വന്നു ചർച്ചയ്ക്കൊടുവിൽ ഒപ്പിടുകയായിരുന്നുവെന്നും മിൽമ ചെയർമാൻ കെ.എസ്. മണി പറഞ്ഞു. മാസം ഏറ്റവും കുറഞ്ഞത് 20 ലക്ഷം രൂപയുടെ നെയ്യും 5 ലക്ഷം രൂപയുടെ പാൽ ഉൽപന്നങ്ങളും എടുക്കണമെന്നാണ് കരാർ.


കേരഫെഡും ദുബായിലെ എൽജി എഫ്എംസിജി ട്രേഡിങ് എൽഎൽസി കമ്പനിയും മിഡ്നൈറ്റ് സൺ കമ്പനിയും തമ്മിലുള്ള കരാറിലാണ് വെളിച്ചെണ്ണ വ്യാപാരം. കേരഫെഡിൽ നിന്നു വെളിച്ചെണ്ണ വാങ്ങി ദുബായിലെ കമ്പനിക്കു നൽകുന്നത് മിഡ്നൈറ്റ് സൺ കമ്പനിയാണ്. 2024 നവംബർ 16നാണ് കരാർ ഒപ്പിട്ടത്. സബ്സിഡി നിരക്കിൽ വെളിച്ചെണ്ണ നൽകണമെന്നു കമ്പനി ആവശ്യപ്പെട്ടത് കരാർ സമയത്ത് കേരഫെഡിൽ തർക്കങ്ങൾക്കിടയാക്കിയിരുന്നു. ഉന്നതതല സമ്മർദത്തിനൊടുവിൽ സാധാരണ മൊത്ത വ്യാപാരികൾക്കു നൽകുന്ന വിലയിൽ 15% കമ്മിഷൻ കൂടി എടുക്കാമെന്ന് കേരഫെഡ് നിർദേശം വച്ചു. അങ്ങനെയാണ് കരാറായതും.. മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോന്റെ കമ്പനിയായ മിഡ്നൈറ്റ് സണ്‍ ഗ്ലോബലിന് സര്‍ക്കാര്‍ ഓര്‍ഡറുകള്‍ കിട്ടിത്തുടങ്ങിയത് 2023ല്‍ ഗണേഷ്‌കുമാര്‍ മന്ത്രിപദത്തിലെത്തിയ ശേഷമാണെന്ന് ജിഎസ്ടി രേഖകള്‍ വ്യക്തമാക്കുന്നു.


2019ല്‍ കമ്പനി തുടങ്ങിയെങ്കിലും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ഈ കമ്പനിയുടെ വിവരം ഗണേഷ് കുമാര്‍ മറച്ചുവെച്ചതായും ആരോപണമുണ്ട്.


2025 ജനുവരിയില്‍ കേരഫെഡില്‍ നിന്ന് 13.92 ലക്ഷം രൂപയുടെ വെളിച്ചെണ്ണയാണ് ബിന്ദു മേനോന്റെ കമ്പനി വാങ്ങിയത്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ മില്‍മയുമായി 43.98 ലക്ഷം രൂപയുടെ ഇടപാടുകളും നടത്തി.വാളകത്തെ വീട്ടിലെത്തി ചിത്രം എടുത്തതോടെ ബിന്ദുവിന്റെ പേരിലുള്ള കരാർ ഇല്ലാതാക്കാൻ ഗണേഷ് കുമാർ ശ്രമം തുടങ്ങിയതായി പറയപ്പെടുന്നു. കമ്പനി തനിക്ക് വേണ്ടപ്പെട്ട മറ്റാരുടെയെങ്കിലും പേരിലേക്ക് മാറ്റാൻ കഴിയുമോയെന്നും  ഗണേഷ് അന്വേഷിച്ചിരുന്നതായി കേൾക്കുന്നു. ഒന്നും നടന്നില്ലെങ്കിൽ കരാർ റദ്ദാക്കാനായിരുന്നു നീക്കം.അപ്പോഴാണ് ചിത്രം വില്ലനായത്. 

 

കരാർ ഇല്ലാതാക്കാൻ ശ്രമിച്ചാൽ  ചിത്രങ്ങൾ പുറത്തുവിടുമെന്നാണ് ഭീഷണി. മന്ത്രി കെ ബി ഗണേഷ്‌കുമാറിനെ വാളകത്തെ വീട്ടില്‍ മോശം സാഹചര്യത്തില്‍ കണ്ടെന്നാണ്  ഭാര്യ ബിന്ദു മേനോന്‍ പറഞ്ഞത് . ഗണേഷ് കുമാറിനെ കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടുവെന്നും ഇതിന്റെ തെളിവുകള്‍ തന്റെ കൈവശം ഉണ്ടെന്നും അവര്‍ പറഞ്ഞു. ഗണേഷിന്റെ സഹായികള്‍ തടഞ്ഞുവെച്ച് മൊബൈല്‍ കൈക്കലാക്കാന്‍ ശ്രമിച്ചുവെന്നും പൊലീസ് സംഭവസ്ഥലത്ത് എത്തിയെങ്കിലും ഇടപെടാതെ പിവാങ്ങുകയായിരുന്നുവെന്നും ബിന്ദു മേനോന്‍ ആരോപിച്ചു.


മാധ്യമങ്ങളുടെ മുന്നില്‍ തനിക്ക് എതിരെ ഗണേഷ്‌കുമാര്‍ പറഞ്ഞതു കൊണ്ട് എല്ലാം തുറന്ന് പറയുന്നത്. '2014ല്‍ വിവാഹം കഴിഞ്ഞതു മുതല്‍ ഗണേഷുമായി പല പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇനിന് മുമ്പും പല സ്ത്രീകളുടെയും പേരില്‍ ഗണേഷുമായി തര്‍ക്കങ്ങളുണ്ടാകാറുണ്ട്. പീന്നീട് ഞാന്‍ ആരെയൊക്കെ വിളിക്കുന്നുവെന്നറിയാന്‍ എന്റെ ഫോണ്‍ അടക്കം ട്രാക്ക് ചെയ്തു. എനിക്ക് പലരുമായി ബന്ധമുണ്ടെന്നും പറഞ്ഞ് കണ്‍ട്രോള്‍ ചെയ്ത് നിര്‍ത്തും. പലരുടെയും കൂടെ അമേരിക്കയ്ക്ക് പോയി, ദുബൈക്ക് പോയി ഇങ്ങനെ പലതും എനിക്കെതിരെ പറയും. എനിക്ക് സംശയ രോഗമാണെന്ന് എന്റെ വീട്ടുകകാരോടും എല്ലാവരോടും പറയുമെന്നും' ബിന്ദു പറഞ്ഞു.


'മന്ത്രിക്ക് പലരുമായും ബന്ധമുണ്ടെന്ന് അറിയാമായിരുന്നു. ശനിയാഴ്ച ഞാന്‍ ആരോടും പറയാതെ വാളകത്തെ വീട്ടില്‍ പോയി. വാതില്‍ തുറന്നു, ശാന്തന്‍ എന്ന ഡ്രൈവറെ കണ്ടു. ഞാന്‍ ബെഡ്‌റൂമില്‍ പോയി കണ്ടത് വളരെ മോശം സാഹചര്യമായിരുന്നു. ഞാന്‍ ഫോട്ടോ എടുക്കാന്‍ പോയപ്പോള്‍ ശാന്തന്‍ എന്നെ തടയാന്‍ ശ്രമിച്ചു. എല്ലാത്തിനും ചിത്രങ്ങള്‍ എന്റെ കൈയ്യില്‍ തെളിവുകളുണ്ടെന്നും' അവര്‍ പറഞ്ഞു.


'മന്ത്രിയെയും മന്ത്രിയുടെ കൂടെ ഉണ്ടായിരുന്ന ആളെയോ ഒന്നും ചെയ്തില്ല. എന്നാല്‍ ഞാന്‍ ഫോട്ടോയെടുക്കാന്‍ ചെന്നപ്പോള്‍ മന്ത്രി, ശാന്ത അവരെ പിടിക്ക് അവരുടെ ഫോണ്‍ മാറ്റാന്‍ പറഞ്ഞു. ശാന്തന്‍ ഫോണ്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചു. പക്ഷെ ഞാന്‍ സമ്മതിച്ചില്ല, ഞാന്‍ ഉടനെ ലേഖ ചേച്ചിയെ(ആര്‍ ശ്രീലേഖ) വിളിച്ചു. ചേച്ചി ഉടനെ 112ലേക്ക് വിളിക്കാന്‍ പറഞ്ഞു. ഓടി പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ പ്രദീപ് എന്ന ആള് എന്നെ വാതില്‍ തുറക്കാന്‍ സമ്മതിച്ചില്ല പൊലീസ് വരുന്നതിന് മുമ്പ് ഒപ്പമുണ്ടായിരുന്ന സ്ത്രീയെ ശാന്തന്‍ കാറില്‍ കയറ്റി, ഗണേഷ് കുമാര്‍ അകത്ത് കയറി വാതില്‍ അടച്ചു ഇതാണ് ഉണ്ടായത്. പൊലീസ് വന്നിട്ട് എന്നോട് യാമിനി തങ്കച്ചിയാണോ എന്ന് ചോദിച്ചു. അല്ല, എന്റെ പേര് ബിന്ദു എന്നാണെന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ ഇത് ഞങ്ങളുടെ പരിധിയില്‍ വരുന്ന കാര്യമല്ലെന്നാണ് പൊലീസ് പറഞ്ഞത്. എന്നാല്‍ ഞാന്‍ പിണറായി സാറിനെ വിളിക്കാമെന്ന് പറഞ്ഞപ്പോള്‍ ഒന്ന് വെയ്റ്റ് ചെയ്യാന്‍ പറഞ്ഞു. പിന്നെ മന്ത്രിയുടെ വേറൊരു സ്റ്റാഫായ മനോജ് വന്നു പറഞ്ഞു. ചേച്ചി ഒന്നും ചെയ്യല്ലേ , ഞാന്‍ ഒന്നും ചെയ്യില്ലായെന്ന് പറഞ്ഞു. സാറിന് ഒരു തെറ്റ് പറ്റിപ്പോയി ക്ഷമിക്ക്. അതുകഴിഞ്ഞ് എന്റെ കാലില്‍ മനോജ് വീണു അപേക്ഷിച്ചു. എനിക്ക് ഡോക്യമെന്റ്‌സ് എടുക്കണം എന്ന് പറഞ്ഞു. അപ്പോള്‍ മനോജ് പറഞ്ഞു മന്ത്രിയുടെ വീട്ടില്‍ പൊലീസ് കയറാന്‍ പറ്റില്ലെന്ന് പറഞ്ഞു. പിന്നെ പൊലീസ് പറഞ്ഞതനുസരിച്ച് ഞാന്‍ തന്നെ എന്റെ സാധനങ്ങള്‍ എടുക്കാന്‍ പോയി. ഇതിനിടെ മനോജ് എന്നെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഞാന്‍ പെട്ടിയെടുത്ത് പുറത്തേക്ക് പോകാന്‍ നേരം പ്രദീപ് എന്നയാള്‍ വാതില്‍ അടച്ചു. പുറത്ത് പിങ്ക് പൊലീസ് നില്‍ക്കുമ്പോര്‍ പ്രദീപ് എന്റെ കൈയ്യില്‍ പിടിച്ച് വലിക്കുകയാണ്. പിന്നെ വാതില്‍ തുറന്ന് നോക്കുമ്പോള്‍ പൊലീസ് ഇല്ല. പിന്നെ ഞാന്‍ ഒരു ടാക്‌സി പറഞ്ഞിട്ടുണ്ടായിരുന്നു. പിന്നെ കാറില്‍ പെട്ടിവെച്ച് കയറുകയാണുണ്ടായത്.


ബിജെപി കൗണ്‍സിലറായ ആര്‍ ശ്രീലേഖ തന്റെ ബന്ധുവാണെന്നും അവരുടെ നിര്‍ദേശ പ്രകാരമാണ് പൊലീസ് സഹായം തേടിയതെന്നും ഭാര്യ ബിന്ദു മേനോന്‍ പറഞ്ഞു.


തനിക്കുണ്ടായ അനുഭവത്തില്‍ നിയമപരമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലെന്നും ബിന്ദു മോനോന്‍ പറഞ്ഞു. ഇക്കാര്യം ഞാന്‍ മുഖ്യമന്ത്രിയുടെ മകളെയും വിളിച്ച് പറഞ്ഞിരുന്നുവെന്നും ബിന്ദു മേനോന്‍ പറഞ്ഞു. വിഷയത്തില്‍ പ്രതികരിക്കേണ്ട എന്നാണ് ആദ്യം കരുതിയതെന്നും മാധ്യമങ്ങളില്‍ മുന്നില്‍ തനിക്ക് എതിരെ പറഞ്ഞത് കൊണ്ട് എല്ലാം തുറന്ന് പറയുകയാണെന്നും ബിന്ദു മോനോന്‍ വ്യക്തമാക്കി.


ബിന്ദുവിന് പണി കൊടുക്കാൻ  തയാറായിരിക്കുകയാണ് ഗണേഷ് ക്യാമ്പ് എന്നാണ് വർത്തമാനം.കാരണം പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ 

മന്ത്രി കെ ബി ഗണേഷ്കുമാര്‍ പ്രസിഡൻ്റായ എൻഎസ്എസ് താലൂക്ക് യൂണിയൻ വരെ പിരിച്ചു വിട്ടു. യൂണിയനിലെ 10 അംഗങ്ങൾ രാജി വെച്ചു. ഗണേഷിന്റെ ഏകാധിപത്യ നടപടിയിൽ പ്രതിഷേധിച്ചാണ് രാജി.

മന്ത്രി കെ ബി ഗണേഷ്കുമാറിന് അപ്രതീക്ഷിത 

തിരിച്ചടിയാണുണ്ടായത്.. ഇതിനുപിന്നാലെ രജിസ്ട്രാർ ഭരണസമിതി പിരിച്ചു വിടുകയായിരുന്നു.


എൻഎസ്എസിന്റെ പത്തനാപുരം താലൂക്ക് യൂണിയൻ പ്രസി‍ഡന്റാണ് ഗണേഷ്കുമാർ. ഗണേഷിന്റെ നടപടികളിൽ നേരത്തെ തന്നെ യൂണിയനിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. താലൂക്ക് യൂണിയനിൽ 19 അംഗ ഭരണ സമിതിയാണ് ഉള്ളത്. ഇതിൽ 10 പേർ രാജി വെച്ചു. പ്രസി‍ഡന്റിന്റെ ഏകാധിപത്യ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ടാണ് രാജി വെച്ചത്. ഇതിനുപിന്നാലെ രജിസ്ട്രാർ ആണ് ഭരണസമിതി പിരിച്ചുവിട്ടത്.


പത്മ കഫേ നിർമ്മാണത്തിൽ അടക്കം ഭരണസമിതി അംഗങ്ങൾ ഗണേഷ് കുമാറിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ഗണേഷിന് ഏകാധിപത്യം എന്നായിരുന്നു അംഗങ്ങളുടെ വിമർശനം. എന്നാൽ, താലൂക്ക് യൂണിയനിൽ യാതൊരു പ്രശ്നവും ഇല്ലെന്നായിരുന്നു ഗണേഷ് കുമാറിൻ്റെ പ്രതികരണം. എൻ്റെ അച്ഛൻ്റെ സമ്പാദ്യം കൊണ്ടാണ് താലൂക്ക് യൂണിയൻ ഉണ്ടാക്കിയതെന്നും ഗണേഷ് പ്രതികരിച്ചിരുന്നു. ഇതെല്ലാം തന്റെ ഭാര്യയുടെ സംഭാവനയാണെന്ന് ഗണേഷ് കരുതുന്നു. 


അതിനിടെ സോളാർ ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കെ.ബി. ഗണേഷ് കുമാർ സമർപ്പിച്ച ഹർജി കൊട്ടാരക്കര ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി തള്ളി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ കേസിലെ നീക്കങ്ങൾ തടയണമെന്ന് ആവശ്യപ്പെട്ടാണ് മന്ത്രി ഹർജി നൽകിയത്.


സോളാർ കേസിലെ പരാതിക്കാരിയും മന്ത്രി ഗണേഷ് കുമാറുമാണ് ഈ ഗൂഢാലോചനക്കേസിൽ പ്രതിപ്പട്ടികയിലുള്ളത്. കേസുമായി ബന്ധപ്പെട്ട നടപടികൾ കുറച്ചു കാലത്തേക്ക് നീട്ടിവെക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. കേരള രാഷ്ട്രീയത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച ഈ കേസിൽ തിരഞ്ഞെടുപ്പ് കഴിയും വരെ മറ്റ് നീക്കങ്ങൾ ഉണ്ടാകരുതെന്ന മന്ത്രിയുടെ വാദം കോടതി തള്ളുകയായിരുന്നു.


മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന ഗൗരവകരമായ ആരോപണമാണ് കേസിന്റെ ആധാരം. സോളാർ കേസിലെ പരാതിക്കാരി സമർപ്പിച്ച കത്തിൽ നാല് പേജുകൾ അധികമായി കൂട്ടിച്ചേർത്തുവെന്ന ഗണേഷ് കുമാറിന്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന സുധീർ മലയിലിന്റെ വെളിപ്പെടുത്തൽ വലിയ ചർച്ചയായിരുന്നു. ഈ കേസിലെ പ്രധാന സാക്ഷി കൂടിയായ സുധീർ മലയിൽ കോടതിയിൽ ഇതുമായി ബന്ധപ്പെട്ട് മൊഴി നൽകിയിരുന്നു. തുടർച്ചയായ തിരിച്ചടികൾ നേരിടുന്നതിൽ ഖിന്നനാണ് ഗണേഷ് കുമാർ.


തന്റെ ചിത്രങ്ങൾ ഭാര്യ എവിടെയെല്ലാം നൽകിയിട്ടുണ്ടെന്ന് ഗണേഷിന് ഉറപ്പില്ല. ബി ജെ പി ക്യാമ്പിൽ ഇത് എത്തിയതായി ഗണേഷ് ന്യായമായി സംശയിക്കുന്നു. അങ്ങനെ വന്നാൽ പത്തനാപുരത്തെ ഇലക്ഷനെ ഇത് ബാധിക്കുമോ എന്ന സംശയം ഗനേഷിന് ഇല്ലാതില്ല. മത്സരിക്കാതിരിക്കാൻ ചിലർ ഉപദേശിക്കുന്നുണ്ടെങ്കിലും അത് തന്റെ ചിന്തയിൽ ഇല്ലെന്ന് ഗണേഷ് വ്യക്തമാക്കി കഴിഞ്ഞു. ഗണേഷിന്റെ സുഹൃത്തുക്കൾ തന്നെയാണ് ഇങ്ങനെയൊരു ഉപദേശം നൽകുന്നത്. മിത്രങ്ങൾ ഇടപെട്ട് മാധ്യമ ശ്രദ്ധ മാറ്റിയെങ്കിലും ഗണേഷ് തികച്ചും ആശങ്കാകുലനാണ്.ഭാര്യയോട് ക്ഷമിക്കാൻ മന്ത്രി തയ്യാറല്ല.തന്റെ ദൈനം ദിന ജീവിതത്തിൽ ഇടപെടരുതെന്ന കർശന നിർദ്ദേശം മന്ത്രി ഭാര്യക്ക്  നൽകികഴിഞ്ഞു. 

 




     
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (4 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (4 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (4 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (4 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (4 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (4 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (5 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (5 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (6 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (6 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (6 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (8 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (8 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (9 hours ago)

Malayali Vartha Recommends