Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

സംസ്ഥാനത്ത് ഇന്ന് 9 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

14 MARCH 2026 07:22 AM IST
മലയാളി വാര്‍ത്ത

കേരളത്തിൽ ഇന്ന് 9 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 37 ഡി​ഗ്രി സെൽഷ്യസ് വരെയും കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട്, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 36 ഡി​ഗ്രി സെൽഷ്യസ് വരെയും ഉയരാനായി സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് . ഈ ജില്ലകളിൽ യെല്ലോ അലർട്ട്.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കേണ്ടതാണ്.

സംസ്ഥാനത്ത് പൊതുവെ ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രത നിർദേശങ്ങളിങ്ങനെ.... ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ആയതിനാൽ പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.

പകൽ 11 എഎം മുതല്‍ 3 പിഎം വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കേണ്ടതാണ്. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.

അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക. പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കേണ്ടതാണ്. ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കുകയും വേണം.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ്സ് മുറികളിൽ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കുകയും വേണം. വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (2 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (2 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (2 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (2 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (2 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (3 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (3 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (3 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (4 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (4 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (5 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (6 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (6 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (7 hours ago)

Malayali Vartha Recommends