ഇനിമുതൽ വലിയ വിമാനങ്ങൾക്ക് നിയന്ത്രണം; മറക്കാനാകാത്ത ആ ദുരന്തം പ്രവാസികൾക്ക് സമ്മാനിച്ചത്, ആരോപണങ്ങളുടെ മുൾമുനയിൽ കരിപ്പൂർ വിമാനത്താവളം, ഏർപ്പെടുത്തിയ നിയന്ത്രണം താൽക്കാലികമെന്നാണ് പ്രതീക്ഷയെന്ന് വിമാനത്താവള ഡയറക്ടർ കെ. ശ്രീനിവാസ റാവു

കരിപ്പൂരിൽ വെള്ളിയാഴ്ച പൈലറ്റുകൾ ഉൾപ്പെടെ 18 പേർ മരിച്ച വിമാനാപകടത്തെ തുടർന്ന് കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് സംബന്ധിച്ച് ഇതുവരെ ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷനിൽ (ഡി.ജി.സി.എ) നിന്ന് അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് വിമാനത്താവള ഡയറക്ടർ കെ. ശ്രീനിവാസ റാവു.വിമാന അപകടത്തിെൻറ പശ്ചാത്തലത്തിലും കരിപ്പൂരിനെതിരെ ഉയർന്ന ആരോപണങ്ങൾക്കെതിരെയും ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.എന്നാൽതന്നെയും ഇപ്പോൾ വലിയ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം താൽക്കാലികമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
അതോടൊപ്പം തന്നെ കരിപ്പൂരിലെ റൺവേ, റൺവേ എൻഡ് സേഫ്റ്റി ഏരിയ (റിസ) തുടങ്ങി എല്ലാ മേഖലയും ഡി.ജി.സി.എയുടെ മാനദണ്ഡങ്ങൾ പ്രകാരമുള്ളതാണ്.ഇത് അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഒാർഗനൈസേഷൻ (െഎ.സി.എ.ഒ) നിഷ്കർഷിച്ച മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ് എന്നും അദ്ദേഹം പറയുകയുണ്ടായി.അതേസമയം നിലവിൽ റൺവേ നീളം കൂട്ടാനുള്ള പദ്ധതികെളാന്നുമില്ല. എന്നാൽ, 26 വിമാനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമുള്ള പുതിയ ടെർമിനലിനും 3000 കാറുകൾക്ക് പാർക്കിങ് സൗകര്യം ഒരുക്കാനുമുള്ള പദ്ധതിയാണുള്ളത് തന്നെ.
ആയതിനാൽ തന്നെ സംസ്ഥാന സർക്കാറാണ് ഭൂമി ഏറ്റെടുത്ത് അതോറിറ്റിക്ക് കൈമാറേണ്ടത്. അതോറിറ്റിയുടെ ഉടമസ്ഥതയിൽ ഇപ്പോഴുള്ള സ്ഥലം ഉപയോഗിച്ച് റൺവേ നവീകരണം സാധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 'ഇപ്പോൾ സംഭവിച്ച അപകടം അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. കാരണം കൃത്യമായി കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. വിമാനത്താവളത്തിന് കീഴിലെ എല്ലാ വിഭാഗങ്ങളും ഒരുമിച്ച് പ്രവർത്തിച്ചതിനാലാണ് ദുരന്തത്തിെൻറ വ്യാപ്തിയും മരണവും കുറക്കാൻ സഹായിച്ചത് എന്നും അദ്ദേഹം പറയുകയുണ്ടായി.എയർേപാർട്ട് ഫയർ, സി.െഎ.എസ്.എഫ്, ജില്ല ഭരണകൂടം, പൊലീസ്, നാട്ടുകാർ, ആരോഗ്യവകുപ്പ് തുടങ്ങി എല്ലാവരും രക്ഷാപ്രവർത്തനത്തിൽ ആത്മാർഥ പരിശ്രമമാണ് കാഴ്ച വച്ചത്'- എന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha