Widgets Magazine 

26
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...


പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...


ദുബൈയിൽ ഷട്ടിൽ കളിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു.. ഉടന്‍ തന്നെ സി.പി.ആര്‍ നല്‍കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല..


അതിർത്തികൾ അടച്ച പാക്കിസ്ഥാൻ, സ്വയം വെട്ടിലായതോടെ തീരുമാനം തിരുത്തി.."LPG കിട്ടാനില്ല വില 7500 രൂപ! വില 13,000 രൂപയിലേക്ക്..അതിർത്തി അടച്ച് 8 ന്റെ പണി ഒടുവിൽ മുട്ടുമടക്കി രാജ്യം..


ചേരാനല്ലൂർ അപകടം...പതിനേഴുകാരന്റെ വേഗപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി..കരഞ്ഞ് തളർന്ന് മക്കൾ..നീതിയില്ലെന്ന് ബന്ധുക്കൾ..

ഇന്ന് ഇതുവരെ കേരളത്തില്‍ കോവിഡ് ബാധിച്ച് മരിച്ചത് 10 പേര്‍; തിരുവനന്തപുരത്ത് നാലു പേര്‍; കോവിഡ് വ്യാപനത്തൊപ്പം മരണനിരക്കും ഉയരുന്നു; ആശങ്ക വര്‍ധിക്കുന്നു; പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ രോഗികളുടെ എണ്ണം 400 നോട് അടുക്കുന്നു

16 AUGUST 2020 02:41 PM IST
മലയാളി വാര്‍ത്ത

More Stories...

'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...

പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...

ചേരാനല്ലൂർ അപകടം...പതിനേഴുകാരന്റെ വേഗപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി..കരഞ്ഞ് തളർന്ന് മക്കൾ..നീതിയില്ലെന്ന് ബന്ധുക്കൾ..

രാജ്യത്ത് ആദ്യമായി സഹകരണ മേഖലയുടെ കീഴിൽ യാത്രാ വിമാന സർവീസ് ആരംഭിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ

മലപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അധ്യാപകന് ദാരുണാന്ത്യം, സുഹൃത്ത് പരുക്കേറ്റ് ആശുപത്രിയിൽ

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഇന്ന് ഇതുവരെ 10 പേര്‍ മരിച്ചു. ഇതില്‍ നാലു പേരും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ളവരാണ്. രോഗവ്യാപനത്തിനൊപ്പം മരണനിരക്ക്ും ഉയരുന്നത് ആശങ്ക വര്‍ധിക്കുന്നു. തിരുവനന്തപുരത്തിന് പുറമേ തൃശൂര്‍, വയനാട്, കണ്ണൂര്‍, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലുള്ളവരാണ് മരണപ്പെട്ടവര്‍. ചിറയിന്‍കീഴ് സ്വദേശി രമാദേവി (68), പരവൂര്‍ സ്വാദേശി കമലമ്മ (76), പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ വിചാരണ തടവുകാരനായ കിളിമാനൂര്‍ സ്വദേശി മണികണ്ഠന്‍ (72) വെട്ടൂര്‍ സ്വദേശി മഹദ് (48) എന്നിവരാണ് തിരുവനന്തപുരത്ത് മരിച്ച മറ്റ് നാലു പേര്‍.

പൂജപ്പുര ജയിലില്‍ ആദ്യം കോവിഡ് സ്ഥിരീകരിച്ചത് മണികണഠനായിരുന്നു. ആസ്മ രോഗിയായിരുന്നു ഇയാള്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ചിറയിന്‍കീഴ് സ്വദേശിനി രമാദേവി ഇന്നലെയാണ് മരിച്ചത്. പരവൂര്‍ സ്വാദേശി കമലമ്മയുടെ ആന്റിജന്‍ പരിശോധന ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. മൃതദേഹം സംസ്‌കരിച്ചു. പിന്നീട് വന്ന ആര്‍ടിപിസി പരിശോധന ഫലം പോസറ്റീവാവുകയായിരുന്നു. വെട്ടൂര്‍ സ്വദേശി മഹദ് പ്രമേഹ രോഗിയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഇന്ന് രാവിലെയായിരുന്നു മരണം.

കൊടുങ്ങല്ലൂര്‍ സ്വദേശി ശാരദ (70) അമല ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പത്തനംതിട്ട കോന്നി സ്വദേശിനി ഷബര്‍ബാന്‍(54) കോട്ടയം മെഡിക്കല്‍ കോളേജിലാണ് മരിച്ചത്. വ്യക്ക അസുഖ ബാധിതയായിരുന്നു. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ട്രൂനാറ്റ് പരിശോധനയിലൂടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ വീട്ടില്‍ രണ്ട് പേര്‍ക്ക് മുമ്പ് കൊവിഡ് പൊസീറ്റിവായിരുന്നു.

ആലപ്പുഴ പത്തിയൂര്‍ സ്വദേശി സദാനന്ദന്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ മരിച്ചു. വൃക്കരോഗിയായിരുന്നു. വയനാട് വാളാട് സ്വദേശി ആലി മാനന്തവാടി ജില്ലാ ആശുപത്രിയില്‍ മരിച്ചു. അര്‍ബുദ രോഗിയായിരുന്നു. മലപ്പുറം പരപ്പനങ്ങാടി സ്വദേശിനി ഫാത്തിമ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചു. കണ്ണൂര്‍ കെ കണ്ണപുരം സ്വദേശി എലിയത്ത് കൃഷ്ണനും കൊവിഡ് ബാധിച്ചു മരിച്ചു. 78 വയസായിരുന്നു. വീട്ടില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ പരിയാരത്തേക്ക് മാറ്റിയെങ്കിലും വൈകീട്ടോടെ മരിച്ചു.

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുകാരന്‍ കോവിഡ് ബാധിച്ച് മരിച്ച വിചാരണ തടവുകാരനാണ് മണികണ്ഠന്‍. നാലു ദിവസം മുന്‍പാണ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ പ്രവേശിപ്പിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞ് വീണതോടെയാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് വിവരം. ഒന്നര വര്‍ഷമായി ജയിലില്‍ കഴിയുന്ന മണികണ്ഠന് എവിടെനിന്നാണ് കോവിഡ് ബാധിച്ചതെന്ന് വ്യക്തമല്ല.
മണികണ്ഠന് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ തടവുകാരിലും ജയില്‍ ജീവനക്കാരിലും നടത്തിയ പരിശോധനയില്‍ 217 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പുറമേ ഇന്ന് 145 പേര്‍ക്കു കൂടി ജയിലില്‍ രോഗം സ്ഥിതികരിച്ചു. ഇവരെ പൂജപ്പുര ജയിലില്‍ തന്നെ ഒരുക്കിയിരിക്കുന്ന പ്രത്യേക ചികിത്സാ കേന്ദ്രത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു മുഖം വ്യത്യസ്ഥമായ ഭാവങ്ങൾ; മായൻ്റെ പുതിയ ലുക്കിനോടൊപ്പം ടീസർ അനൗൺസ്മെൻ്റും!!!  (12 minutes ago)

സാഗർ സൂര്യയുടെ ജേക്കബ്ബ് എന്ന കഥാപാത്രവുമായി ഭൗമയുടെ പുതിയ ലുക്ക്!!  (21 minutes ago)

'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...  (1 hour ago)

പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...  (1 hour ago)

നവവധു ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് മുറുക്കിത്തുപ്പിയ 65കാരന്‍ ഷോക്കേറ്റ് മരിച്ചു  (2 hours ago)

Dubai നെഞ്ചുപൊട്ടി പ്രവാസി മലയാളികൾ  (3 hours ago)

Pakistan- അതിർത്തി അടച്ചുള്ള അഭ്യാസം ചീറ്റി!  (3 hours ago)

KochiAccident ജഡ്ജി ഹൈക്കോടതിക്ക് വിശദീകരണം നൽകണം  (3 hours ago)

രാജ്യത്ത് ആദ്യമായി സഹകരണ മേഖലയുടെ കീഴിൽ യാത്രാ വിമാന സർവീസ് ആരംഭിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ  (4 hours ago)

മലപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അധ്യാപകന് ദാരുണാന്ത്യം, സുഹൃത്ത് പരുക്കേറ്റ് ആശുപത്രിയിൽ  (5 hours ago)

വളരെയധികം അനുകൂലവും സാമ്പത്തിക കാര്യങ്ങളിൽ മികച്ച പുരോഗതിയും നൽകുന്ന വാരക്ഷ്  (6 hours ago)

വഡോദരയിലെ ബിസിഎ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ഏകദിനത്തിൽ സിംബാബ്‌വെ വനിതകൾക്കെതിരെ 121 റൺസിന്റെ വമ്പൻ ജയത്തോടൊപ്പം ഏകദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യ  (6 hours ago)

നെടുമ്പാശ്ശേരി വാഹനാപകടം... പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും...  (6 hours ago)

സ്വര്‍ണവിലയില്‍ ഇന്നും നേരിയ മുന്നേറ്റം... പവന് 120 രൂപയുടെ വർദ്ധനവ്  (7 hours ago)

Malayali Vartha Recommends