ഇടതുമുന്നണിയുടെ സമരകേന്ദ്രങ്ങളിൽ കേന്ദ്ര സേനയെ, നിയോഗിച്ചതിനാലാണ് സോളർ സമരം എത്രയും വേഗം തീർക്കാൻ സിപിഎം നിർബന്ധിതരായതെന്ന് മുൻ ഡിജിപി ടി.പി.സെൻകുമാർ....
സോളര്‍ കേസില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് 2013 ല്‍ എല്‍ഡിഎഫ് പ്രഖ്യാപിച്ച അനിശ്ചിതകാല സെക്രട്ടേറിയറ്റ് ഉപരോധ സമരം രണ്ടാം ദിവസം അവസാനിപ്പിച്ചത് സിപിഎം മുന്‍കൈ എടുത്തിട്ടാണെന്ന മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍ വീണ്ടും കേരളം ചർച്ച ചെയ്യുകയാണ്. കൈരളി ടിവി എംഡിയും ഇപ്പോള്‍ രാജ്യസഭാംഗവുമായ ജോണ്‍ ബ്രിട്ടാസ് സമരം തീര്‍ക്കണമെന്ന ആവശ്യവുമായി രംഗത്തിറങ്ങിയെന്ന വെളിപ്പെടുത്തലാണ് ചര്‍ച്ചയ്ക്കു തിരികൊളുത്തിയത്.വിദേശ യാത്ര കഴിഞ്ഞു മടങ്ങിയെത്തിയ മുഖ്യമന്ത്രി ഇതുവരെയായിട്ടും ഇതിനോട് പ്രതികരിച്ചിട്ടില്ല. എന്നാൽ ഇപ്പോൾ മുൻ ഡിജിപി ടി.പി.സെൻകുമാർ ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് .
ഇടതുമുന്നണിയുടെ സമരകേന്ദ്രങ്ങളിൽ കേന്ദ്ര സേനയെ നിയോഗിച്ചതിനാലാണ് സോളർ സമരം എത്രയും വേഗം തീർക്കാൻ സിപിഎം നിർബന്ധിതരായതെന്ന് മുൻ ഡിജിപി ടി.പി.സെൻകുമാർ. യൂണിവേഴ്സിറ്റി കോളജ്, സംസ്‌കൃത കോളജ്, ആർട്സ് കോളജ്, മോഡൽ സ്കൂൾ തുടങ്ങിയ സിപിഎമ്മിന്റെ സ്ഥിരം സമരകേന്ദ്രങ്ങളിൽ തന്നെയാണ് സമരക്കാർക്കു വിശ്രമവും ശുചിമുറിയും ഒരുക്കുക. എന്നാൽ, സോളർ സമരം തുടങ്ങുന്നതിനു മുൻപായി സമരകേന്ദ്രങ്ങൾ അടയ്ക്കുകയും കേന്ദ്ര സേനകളെ നിയോഗിക്കുകയും ചെയ്തു. കേരള പൊലീസിന്റെ നെഞ്ചത്തു കയറാൻ വരുന്ന സിപിഎമ്മുകാർ കേന്ദ്ര സേനയെ കണ്ടാൽ ഓടും.ആദ്യദിവസത്തെ സമരം കഴിഞ്ഞു പിറ്റേന്ന് രാവിലെ ഉപയോഗിക്കാൻ ശുചിമുറികൾ ഇല്ലാതെ വന്നു. കോളജുകൾ ഉണ്ടായിരുന്നെങ്കിൽ ഇതു പ്രശ്നമല്ലായിരുന്നു. പൊതുവഴികൾ ശുചിമുറികളാക്കിയപ്പോൾ ജനം സംഘടിച്ച് എതിർത്തു. അപ്പോഴാണ് ജുഡീഷ്യൽ കമ്മിഷൻ ആകാമെന്നു പിടിവള്ളി കിട്ടിയത്.
അങ്ങനെയാണ് സമരം തീർന്നത് എന്നും സെൻകുമാർ ഫെയ്സ്ബുക്കിൽ കുറിച്ചു. സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തു നിന്നും പ്രവര്‍ത്തകരെ തലസ്ഥാനത്ത് എത്തിച്ചു വീറോടെ സിപിഎം തുടങ്ങിയ സമരം പിറ്റേന്നു പിന്‍വലിച്ചത് ഒത്തുതീര്‍പ്പിന്റെ ഭാഗമാണെന്ന ആക്ഷേപം പാര്‍ട്ടിയിലും എല്‍ഡിഎഫിലും ഉയര്‍ന്നിരുന്നു. പാര്‍ട്ടിയെ വെട്ടിലാക്കുന്ന പുതിയ വെളിപ്പെടുത്തലിനോടു നേതൃത്വം പ്രതികരിച്ചില്ല. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം സാധാരണ മാധ്യമങ്ങളെ കാണാറുള്ള സിപിഎം സെക്രട്ടറി എം.വി.ഗോവിന്ദന്‍ അതിനു തുനിഞ്ഞില്ല. സമരം അവസാനിപ്പിക്കണമെന്ന് സിപിഎം അങ്ങോട്ടല്ല, യുഡിഎഫ് ഇങ്ങോട്ടാണ് ആവശ്യപ്പെട്ടതെന്ന് ആരോപണങ്ങളോട് ബ്രിട്ടാസ് പ്രതികരിച്ചു.ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആ സമയത്ത് കൈരളി ഓഫിസില്‍ ഉണ്ടായിരുന്ന ചെറിയാന്‍ ഫിലിപ്പിന്റെ ഫോണിലേക്ക് വിളിക്കുകയായിരുന്നു. ഒത്തുതീര്‍പ്പിന് തയാറാകണമെന്ന അദ്ദേഹത്തിന്റെ അഭ്യര്‍ഥന സിപിഎം നേതൃത്വത്തിനു കൈമാറി.
തുടര്‍ന്നു പാര്‍ട്ടിയുടെ അറിവോടെ ഉമ്മന്‍ചാണ്ടിയെ കണ്ടപ്പോള്‍ തിരുവഞ്ചൂരും പി.കെ.കുഞ്ഞാലിക്കുട്ടിയും ചെറിയാന്‍ ഫിലിപ്പും ഉണ്ടായിരുന്നുവെന്നും ബ്രിട്ടാസ് പറഞ്ഞു.ചെറിയാന്‍ ഫിലിപ്പിന്റെ ഫോണില്‍ നിന്നു ബ്രിട്ടാസ് തന്നെ ഇങ്ങോട്ടു വിളിക്കുകയാണ് ചെയ്തതെന്ന് തിരുവഞ്ചൂര്‍ പ്രതികരിച്ചു. പ്രശ്‌നം പരിഹരിക്കാന്‍ എല്ലാവരുമായും ചര്‍ച്ച നടത്തി. ഒരു വ്യാഴവട്ടത്തിനുശേഷം അതു പറഞ്ഞ് ആരെയും തേജോവധം ചെയ്യാന്‍ താനില്ല തിരുവഞ്ചൂര്‍ വ്യക്തമാക്കി.ഇരു വിഭാഗത്തിനും സമരം തീര്‍ക്കാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നും ആരാണ് മുന്‍കൈ എടുത്തത് എന്നതിനു പ്രസക്തിയില്ലെന്നും അന്ന് ഇടതുപക്ഷത്തായിരുന്ന കെപിസിസി മാധ്യമസമിതി ചെയര്‍മാന്‍ ചെറിയാന്‍ ഫിലിപ് പറഞ്ഞു.
https://www.facebook.com/Malayalivartha