ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി മരിച്ചെന്നു സ്ഥിരീകരിച്ച് ഇറാൻ മാധ്യമങ്ങൾ; ജീവനോടെ ആരും അവശേഷിക്കുന്നില്ലെന്നു രക്ഷപ്രവർത്തകർ; എല്ലാവരും കൊല്ലപ്പെട്ടെന്ന വിവരമറിയിച്ചത് ഇറാൻ റെഡ് ക്രെസന്‍റ് ചെയര്‍മാൻ കോലിവാന്‍ഡ്

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി മരിച്ചെന്നു സ്ഥിരീകരിച്ച് ഇറാൻ മാധ്യമങ്ങൾ. ഹെലികോപ്റ്റർ തകർന്ന സ്ഥലത്ത് രക്ഷപ്രവർത്തകർ എത്തിയിരുന്നു. ജീവനോടെ ആരും അവശേഷിക്കുന്നില്ലെന്നു രക്ഷപ്രവർത്തകർ അറിയിച്ചു. എല്ലാവരും കൊല്ലപ്പെട്ടെന്ന് ഇറാൻ റെഡ് ക്രെസന്‍റ് ചെയര്‍മാൻ കോലിവാന്‍ഡ് അറിയിച്ചു.
അസര്‍ബൈജാന്‍ അതിര്‍ത്തിക്ക് സമീപം ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെടുകയായിരുന്നു . അസര്‍ബൈജാന്‍ അതിര്‍ത്തിക്ക് സമീപം ജോല്‍ഫ നഗരത്തിലാണ് അപകടമുണ്ടായത്. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ നിന്ന് 600 കിലോ മീറ്റര്‍ അകലെയാണ് ഈ സ്ഥലം. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ തിരിച്ചിറക്കിയതാണെന്നാണ് ഇറാന്‍ വാര്‍ത്താ ഏജന്‍സി വിശദീകരിച്ചത്.
ഹെലികോപ്റ്ററിലുണ്ടായിരുന്നവരുമായി ആശയ വിനിമയം നടക്കുന്നുണ്ടെന്നും വാര്‍ത്താ ഏജന്‍സി അറിയിച്ചു. ഇറാന്‍ വിദേശകാര്യമന്ത്രിയടക്കം ഹെലികോപ്റ്ററില്‍ ഒപ്പമുണ്ടായിരുന്നു. മൂന്ന് ഹെലികോപ്റ്ററുകള്‍ ഉണ്ടായിരുന്നു, അതില്‍ രണ്ടെണ്ണത്തില്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും ആയിരുന്നു, അവര്‍ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തിയിരുന്നു.
ജുഡീഷ്യറിയുടെ തലവനായിരിക്കെ 2021ൽ ഇറാൻ പ്രസിഡന്റായ റെയ്സി, ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ വത്സലശിഷ്യനും അദ്ദേഹത്തിന്റെ പിൻഗാമിയാകുമെന്നുവരെ കരുതപ്പെടുന്ന കരുത്തുറ്റ നേതാവുമാണ്. ആണവ വിഷയത്തിൽ പാശ്ചാത്യ ഉപരോധങ്ങൾ നേരിടുന്ന ഇറാൻ ഹെലികോപ്റ്ററുകൾ ഉൾപ്പെടെ പുതിയവ വാങ്ങുന്നതിനും അവയുടെ അറ്റകുറ്റപ്പണിക്കുള്ള ഭാഗങ്ങൾ സംഘടിപ്പിക്കുന്നതിനും വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നു.
ഇറാൻ സൈന്യത്തിന്റെ പക്കലുള്ള പല വിമാനങ്ങളും ഹെലികോപ്റ്ററുകളും കാലഹരണപ്പെട്ടതാണ്.ഗാസ യുദ്ധംമൂലം കലുഷിതമായ മധ്യപൂർവദേശ മേഖലയിൽ പ്രധാന ശക്തിയാണ് ഇറാൻ. ഇസ്രയേലിനെതിരെ പോരാടുന്ന ഗാസയിലെ ഹമാസിനും ലബനനിലെ ഹിസ്ബുല്ലയ്ക്കും ഇറാൻ ശക്തമായ പിന്തുണയാണു നൽകുന്നത്.
https://www.facebook.com/Malayalivartha