Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...


ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ, പിന്നിട്ട 24 മണിക്കൂറിനിടെ ​ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി...പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ​നിന്ന് കൂട്ടപ്പലായനം..നിരവധി ​ സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്​സ്..

19 MAY 2024 01:20 PM IST
മലയാളി വാര്‍ത്ത

More Stories...

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ പിന്നിട്ട 24 മണിക്കൂറിനിടെ ​ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി. ഇതോടെ ഗസ്സയിൽ ആകെ മരണ സംഖ്യ 35,386ൽ എത്തി. അതെ സമയം പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ​നിന്ന് കൂട്ടപ്പലായനം. 6.30 ല​ക്ഷം ഫലസ്തീനികൾ റഫ​യി​ലെ താൽക്കാലിക ടെന്റകൾ വിട്ട് പലായനം ചെയ്തു.റഫയിൽ ഇസ്രായേൽ സേനക്കെതിരെ ചെറുത്തുനിൽപ്പും ശക്​തമാണ്​. നിരവധി ​ സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്​സ്​ അറിയിച്ചു. ഗസ്സയിലെ യുദ്ധം ഏറെ സങ്കീർണമെന്ന്​ ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജ​ബാ​ലി​യ​യി​ലെ ക​മാ​ൽ അ​ദ്‍വാ​ൻ ആ​ശു​പ​ത്രി​ക്ക് സ​മീ​പം വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 14 പേ​ർ​കൂ​ടി കൊ​ല്ല​പ്പെ​ട്ടു.​ഇ​​സ്രാ​യേ​ലി​ന്റെ നിരവധി മെ​ർ​കാ​വ ടാ​ങ്കുകൾ അ​ൽ യാ​സീ​ൻ മി​സൈ​ൽ ഉ​പ​യോ​ഗി​ച്ച് തകർത്തു.

 

ജ​ബാ​ലി​യ ക്യാ​മ്പി​ൽ ഇ​സ്രാ​യേ​ലി​ന്റെ അ​പാ​ചെ ഹെ​ലി​കോ​പ്ട​ർ വെ​ടി​വെ​ച്ചി​ട്ട​താ​യും അ​ൽ ഖ​സ്സാം സേ​ന അ​റി​യി​ച്ചു. ഇ​സ്‍ലാ​മി​ക് ജി​ഹാ​ദ് മൂ​വ്മെ​ന്റി​ന്റെ സാ​യു​ധ വി​ഭാ​ഗ​മാ​യ അ​ൽ ഖു​ദ്സ് ബ്രി​ഗേ​ഡും കനത്ത ചെ​റു​ത്തു​നി​ൽ​പ്പ് ന​ട​ത്തു​ന്ന​തി​ന്റെ വി​ഡി​യോ പു​റ​ത്തു​വിട്ടു.ഗ​സ്സ​യി​ൽ വി​ദേ​ശ സൈ​നി​ക​സാ​ന്നി​ധ്യം അ​നു​വ​ദി​ക്കാ​നാ​വില്ലെന്ന്​ ഹ​മാ​സ് അമേരിക്കക്ക്​ മുന്നറിയിപ്പ്​ നൽകി. ഗസ്സ തീരത്ത്​ താൽക്കാലിക തുറമുഖം നിർമിച്ചതിൽ എതിർപ്പില്ലെങ്കിലും കരമാർഗം തന്നെയാണ്​ സഹായം കാര്യക്ഷമായി എത്തിക്കാൻ സാധിക്കുകയെന്നും ഹമാസ്​ വ്യക്​തമാക്കി.വെ​സ്റ്റ്ബാ​ങ്കി​ൽ ഇ​സ്രാ​യേ​ൽ സൈ​ന്യം തു​ട​രു​ന്ന പ​രി​ശോ​ധ​ന​യി​ൽ 20ഓ​ളം പേ​രെ അ​റ​സ്റ്റ് ചെ​യ്​തു. വെസ്​റ്റ്​ ബാങ്കിലെ വിവിധ കേന്ദ്രങ്ങളിൽ ഇന്ന്​ സൈനികാഭ്യാസം നടത്താനും ഇസ്രായൽ സേന തീരുമാനിച്ചതായി റിപ്പോർട്ടുണ്ട്​.

യു.എസ്​ ദേശീയ സുരക്ഷാ ഉപദേഷ്​ടാവ്​ ജെയ്​ക്​ സള്ളിവൻ ഇന്ന്​ ഇസ്രായേൽ നേതാക്കളുമായി ഏറ്റവും പുതിയ സ്​ഥിതിഗതികൾ ചർച്ച ചെയ്യും. കരമാർഗം ഗസ്സയിലേക്ക്​ കൂടുതൽ സഹായം എത്തിക്കുന്നതും ചർച്ചയാകുമെന്ന്​ അമേരിക്ക അറിയിച്ചു.റ​ഫ ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്നു​ള്ള സ്ഥി​തി​ഗ​തി​ക​ൾ ച​ർ​ച്ച ചെ​യ്യാ​ൻ യു.​എ​ൻ ര​ക്ഷാ​സ​മി​തി യോ​ഗം വി​ളി​ക്ക​ണ​മെ​ന്ന് അ​ൽ​ജീ​രി​യ​യും ​സ്ലൊ​വീ​നി​യ​യും ആ​വ​ശ്യ​പ്പെ​ട്ടു. അതിനിടെ, ഇസ്രായേൽ യുദ്ധകാര്യ മന്ത്രിസഭാംഗങ്ങൾക്കിടയിലെ അഭിപ്രായ ഭിന്നത കൂടുതൽ രൂക്ഷമായി. യുദ്ധലക്ഷ്യങ്ങൾ നിർണിക്കണമെന്നും യുദ്ധാനന്തര ഗസ്സയുടെ ഭാവിയെ കുറിച്ച്​ കൃത്യമായ പദ്ധതി വേണമെന്നും മന്ത്രിസഭാംഗം ബെന്നി ഗാൻറ്​സ്​ ആവശ്യപ്പെട്ടു.ജൂൺ പത്തിനകം വ്യക്​തത വരുത്തിയില്ലെങ്കിൽ സർക്കാർ വിടുമെന്നും ഗാൻറ്​സി​െൻറ മുന്നറിയിപ്പ്​. എന്നാൽ ഹമാസിനെയും ഫലസ്​തീനെയും പിന്തുണക്കുന്നതാണ്​ ഇത്തരം പ്രതികരണങ്ങളെന്ന്​ നെതന്യാഹു തിരിച്ചടിച്ചു.

 

ഗാൻറ്​സ്​ ഇ​ല്ലാതെ തന്നെ യുദ്ധം ജയിക്കുമെന്ന്​ മന്ത്രി സ്​മോട്രിക്​. ഗാൻറ്​സും ഈസൻകോട്ടും നെതന്യാഹു സർക്കാറിൽ നിന്ന്​ രാജിവെക്കണമെന്ന്​ പ്രതിപക്ഷ നേതാവ്​ യായിർ ലാപിഡ്​. നെതന്യാഹു സർക്കാർ തുടർന്നാൽ ഇസ്രായേലി​െൻറ തകർച്ച പൂർണമാകുമെന്നും ലാപിഡി​െൻറ മുന്നറിയിപ്പ്​.കൂടുതൽ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ലബനാനിലെ ഹിസ്ബുല്ല.കൂടാതെ ഇസ്രായേലിന്റെ യുദ്ധകാല മന്ത്രിസഭയിൽ ഭിന്നത. യുദ്ധാനന്തര ഗസ്സക്കായി പദ്ധതി അവതരിപ്പിച്ചില്ലെങ്കിൽ മ​​ന്ത്രിസഭ വിടുമെന്ന് ഇസ്രായേൽ മന്ത്രി ബെന്നി ഗാന്റ്സ് പറഞ്ഞു. ജൂൺ എട്ടിനകം ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു യുദ്ധാനന്തര ഗസ്സക്കുള്ള പദ്ധതി അവതരിപ്പിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. അല്ലെങ്കിൽ മന്ത്രിസഭ വിടുമെന്നും ഗാന്റ്സ് ഭീഷണി മുഴക്കി.

 

ശനിയാഴ്ച വാർത്താസമ്മേളനത്തിൽ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഗസ്സയുടെ ഭരണത്തിനായി ആറ് പോയിന്റുകളുള്ള പദ്ധതിയാണ് ഗാന്റ്സ് മുന്നോട്ടുവെക്കുന്നത്. ബന്ദികളെ പൂർണമായും മോചിപ്പിക്കുക, ഗസ്സയെ നിരായുധവൽക്കരിക്കുക, ഗസ്സയുടെ ഭരണത്തിനായി അന്താരാഷ്ട്രതലത്തിൽ സഖ്യം രൂപീകരിക്കുക തുടങ്ങിയ നിർദേശങ്ങൾ അടങ്ങുന്ന പദ്ധതിയാണ് യുദ്ധാനന്തര ഗസ്സക്കായി ഗാന്റ്സ് അവതരിപ്പിക്കുന്നത്.ബിന്യമിൻ നെതന്യാഹു പദ്ധതി അംഗീകരിച്ചില്ലെങ്കിൽ യുദ്ധകാല കാബിനറ്റിൽ നിന്നും പുറത്ത് പോകുമെന്നാണ് മുൻ പ്രതിരോധമന്ത്രി കൂടിയായ ഗാന്റ്സിന്റെ ഭീഷണി. നെതന്യാഹുവിന്റെ രാഷ്ട്രീയ എതിരാളിയാണ് ഗാന്റ്സ്. ഇസ്രായേലിലെ പ്രതിപക്ഷത്തെ നയിക്കുന്നത് അദ്ദേഹമാണ്.

 

കഴിഞ്ഞ വർഷം ഗസ്സയിൽ യുദ്ധം തുടങ്ങിയതിനെ തുടർന്നാണ് പ്രതിപക്ഷത്തേയും ചേർത്ത് നെതന്യാഹു യുദ്ധകാല കാബിനറ്റിന് രൂപം നൽകിയത്.അന്താരാഷ്​ട്രതലത്തിൽ ഗസ്സയിലെ നെതന്യാഹുവിന്റെ നടപടികൾക്കെതിരെ വലിയ വിമർശനം ഉയരുന്നുണ്ട്. ഇതിനിടെ മന്ത്രിസഭയിലുണ്ടാവുന്ന അഭിപ്രായവ്യത്യാസങ്ങൾ നെതന്യാഹുവിന് വലിയ തിരിച്ചടിയുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. ഗസ്സയിലെ അധി​നിവേശം 225 ദിവസം പിന്നിട്ടിട്ടും ലക്ഷ്യം പൂർത്തീകരിക്കാൻ ഇതുവരെ നെതന്യാഹുവിന് സാധിച്ചിട്ടില്ല. ഇസ്രായേൽ ആക്രമണങ്ങളിൽ 35,000ത്തോളം ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഘർഷം ഒഴിവാക്കി സമ്പൂർണ്ണമായ വെടിനിർത്തൽ ഗസ്സയിൽ നടപ്പിലാക്കാൻ ചർച്ചകൾ നടന്നുവെങ്കിലും ഇതൊന്നും പൂർണമായി ഫലപ്രാപ്തിയിലെത്തിയിട്ടില്ല.പശ്ചിമേഷ്യന്‍ മേഖലയില്‍ സംഘര്‍ഷങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുമ്പോഴും രാജ്യത്തേക്ക് വിനോദസഞ്ചാരികളെ ക്ഷണിച്ചിരിക്കുകയാണ് ഇസ്രയേല്‍.

സംഘര്‍ഷങ്ങള്‍ ആരംഭിച്ചതുമുതല്‍ രാജ്യത്തെ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങളെല്ലാം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ഇസ്രയേലിന്റെ സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായാണ് രാജ്യം വീണ്ടും സഞ്ചാരികളെ സ്വാഗതം ചെയ്തിരിക്കുന്നത്. സുരക്ഷിതമായ വിനോദസഞ്ചാരത്തിനായി സഞ്ചാരികള്‍ക്ക് മുന്‍പില്‍ വാതായനങ്ങള്‍ തുറന്നിരിക്കുകയാണെന്ന് ഇസ്രയേല്‍ വ്യക്തമാക്കി.ഇതോടെ ലോകത്തെ പ്രധാനപ്പെട്ട വിമാനക്കമ്പനികളില്‍ പലതും ഇസ്രയേലിലേക്ക് നേരിട്ടുള്ള സര്‍വീസ് പുനരാരംഭിച്ചു. സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഈ സര്‍വീസുകളെല്ലാം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.

 


ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇസ്രയേലിലേക്കുള്ള യാത്രാവിലക്ക് നേരത്തെ പിന്‍വലിച്ചിരുന്നു. ഇസ്രയേലിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് കൂടിയായിരുന്നു ഇന്ത്യ വിലക്ക് നീക്കിയത്.രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളമായ ബെന്‍ ഗുരിയോണ്‍ വിമാനത്താവളം പൂര്‍ണ സജ്ജമായതായി ഇസ്രയേല്‍ അധികൃതര്‍ വ്യക്തമാക്കി. ടെല്‍ അവീവ്, ജറുസലേം, ഗലീലി, ചാവുകടല്‍ തുടങ്ങിയ പ്രദേശങ്ങള്‍ പഴയ സാഹചര്യങ്ങളിലേക്ക് തിരിച്ചുവരികയാണ്. നിരവധി സഞ്ചാരികള്‍ ഐക്യദാര്‍ഢ്യം അറിയിക്കാനും പ്രാര്‍ഥനകള്‍ക്കും ടൂറിസത്തിനുമായി ഇപ്പോള്‍ രാജ്യത്തെത്തുന്നുണ്ടെന്നും ഇസ്രായേല്‍ വക്താവ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (41 minutes ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (52 minutes ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (1 hour ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (1 hour ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (1 hour ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (1 hour ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (2 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (2 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (2 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (2 hours ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (3 hours ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (3 hours ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (3 hours ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (4 hours ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (4 hours ago)

Malayali Vartha Recommends