Widgets Magazine
28
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നു തരിപ്പണമായി...ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു..?? ആരും ജീവനോടെ ഉണ്ടാകാൻ സാധ്യതയില്ലെന്ന് രക്ഷാപ്രവർത്തന സംഘം...മണിക്കൂറുകൾ കഴിഞ്ഞിട്ടും ആരെയും കണ്ടെത്താനായില്ല...രാജ്യം മുഴുവൻ പ്രാർത്ഥനയിൽ...

20 MAY 2024 09:05 AM IST
മലയാളി വാര്‍ത്ത

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയെ ഇനിയും കണ്ടെത്താനായില്ല. ഇറാൻ പ്രസിഡന്റ് സഞ്ചരിച്ചിരുന്ന ഹെലിക്കോപ്റ്റർ തകർന്ന് വീണിരുന്നു. ഇതിന് ശേഷം പ്രസിഡന്റിനെ കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോർട്ട്. അയൽരാജ്യമായ അസർബൈജാനിൽ നിന്ന് മടങ്ങവേ അതിർത്തിയോടു ചേർന്നുള്ള ജോൽഫ നഗരത്തിലായിരുന്നു അപകടം. മോശം കാലാവസ്ഥയെ തുടർന്ന് പ്രസിഡന്റിന്റെ വിമാനം ഇടിച്ചിറക്കിയെന്ന റിപ്പോർട്ടുകളാണ് ആദ്യം പുറത്തുവന്നത്. സംഭവത്തിന് പിന്നിൽ അട്ടിമറി സംശയവും ഉയരുന്നുണ്ട്. ഹെലികോപ്ടറിന്റെ അടുത്ത് ആർക്കും എത്താനായിട്ടില്ല. ഇതാണ് രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നത്.അസർബൈജാനും ഇറാനും ചേർന്ന് അരാസ് നദിയിൽ നിർമ്മിച്ച മൂന്നാമത്തെ അണക്കെട്ടിന്റെ ഉദ്ഘാടമായിരുന്നു ഞായറാഴ്ച. ഈ ചടങ്ങിൽ അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അൽയേവിനൊപ്പം ഇബ്രാഹിം റൈസി പങ്കെടുത്തിരുന്നു. അതിന് ശേഷമുള്ള മടക്കത്തിലാണ് അപകടം.

 

മോശം കാലാവസ്ഥ മൂലം രക്ഷാപ്രവർത്തകർക്ക് സ്ഥലത്തേക്കെത്താൻ ബുദ്ധിമുട്ടുണ്ട്. കാറ്റിനൊപ്പം ശക്തമായ മഴയും തുടരുകയാണ്. ഇറാന്റെ പരമോന്നതനേതാവ് അയത്തൊള്ള അലി ഖമീനിയുടെ മാനസപുത്രനായാണ് റൈസിയെ അറിയപ്പെടുന്നത്.ഏറ്റവും ഒടുവിലായി ലഭിക്കുന്ന സൂചനകൾ പ്രകാരം ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതായി സംശയിക്കുന്ന സ്ഥലം കണ്ടെത്തിയതായി അഭ്യൂഹം.രക്ഷാപ്രവർത്തനത്തിന് സഹായിക്കാനെത്തിയ തുർക്കി സൈന്യത്തിന്റെ ആളില്ലാ വിമാനമാണ് അപകടസ്ഥലം കണ്ടെത്തിയതെന്നാണ് വിവരം. അകിൻസി യുഎവി എന്ന ആളില്ലാ വിമാനമാണ്, അപകടസ്ഥലം കണ്ടെത്തിയതെന്ന് വിവിധ രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇവർ നൽകിയ വിവരങ്ങൾ ഇറാൻ അധികൃതർ പരിശോധിച്ചു വരികയാണ്. രക്ഷാപ്രവർത്തകർ ഇവിടേക്കു പുറപ്പെട്ടതായും റിപ്പോർട്ടുണ്ട്.

പ്രതികൂല കാലാവസ്ഥ ഉൾപ്പെടെ കടുത്ത വെല്ലുവിളികൾ അതിജീവിച്ചാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.രക്ഷാപ്രവർത്തനത്തിനിടെ ഒരു പ്രത്യേക പ്രദേശത്തുനിന്ന് വൻതോതിൽ ചൂട് പ്രവഹിക്കുന്നത് കണ്ടെത്തിയതോടെയാണ് അത് അപകടം സംഭവിച്ച സ്ഥലമാണെന്ന അനുമാനത്തിലെത്തിയത്. അതേസമയം, ഈ റിപ്പോർട്ടിന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. അപകട സ്ഥലം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് ഇറാന്റെ ഔദ്യോഗിക നിലപാട്. മോശം കാലാവസ്ഥ നിമിത്തം ഇതുവരെ രക്ഷാപ്രവർത്തകർക്ക് അപകട സ്ഥലത്ത് എത്താൻ പോലുമായിട്ടില്ലെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.ചില റിപ്പോർട്ടുകളിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി (63) സഞ്ചരിച്ച ഹെലികോപ്‌റ്റർ മോശം കാലാവസ്ഥയിൽ വനപ്രദേശത്ത് തകർന്നുവീണു. വിദേശകാര്യ മന്ത്രി ഹുസൈൻ അമീറാബ്ദുള്ളാഹിയാനും ഉദ്യോഗസ്ഥരും അംഗരക്ഷകരും ഈസ്റ്റ് അസർബൈജാൻ ഗവർണറും ഒപ്പമുണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്.

 

ഇവർ സുരക്ഷിതരാണോ എന്ന് അറിവായിട്ടില്ല. ഇറാൻ വാർത്ത ഏജൻസിയോ (ഇർന) ദേശീയ ടെലിവിഷനോ ഇവരുടെ സ്ഥിതിയെപ്പറ്റി മിണ്ടിയിട്ടില്ല. അതേസമയം, രാജ്യത്തെ തീവ്രഗ്രൂപ്പുകൾ പ്രസിഡന്റിനായി പ്രാർത്ഥിക്കണമെന്ന് ആഹ്വാനംചെയ്തു.ഇതിനിടെ സഹായത്തിനായി റഷ്യ 47 റെസ്‌ക്യൂ സ്പെഷ്യലിസ്റ്റുകളെയും ഒരു ഹെലിക്കോപ്റ്റും അയക്കുന്നുണ്ടെന്ന് റഷ്യൻ അടിയന്തര സാഹചര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു. പ്രസിഡന്റിനു വേണ്ടി പ്രാർത്ഥിക്കാൻ ഇറാനികളോട് അഭ്യർത്ഥിച്ചിരിക്കുകയാണ് വാർത്താ ഏജൻസിയായ ഫാർസ്. അപകടവിവരം ഇറാൻ ആഭ്യന്തര മന്ത്രി അഹ്‌മദ് വാഹിദി സ്ഥിരീകരിച്ചു. അതേസമയം അപകട സ്ഥലത്തു നിന്നു ലഭിക്കുന്ന വിവരങ്ങൾ ആശങ്കാജനകമാണെന്നാണ് സൂചനകൾ. അതീവ ജാഗ്രതയിലാണ് ഇറാൻ. ഇസ്രയേലുമായി ഇറാൻ സംഘർഷത്തിലാണ്. അതുകൊണ്ട് തന്നെ ഈ അപകടം പല തരത്തിലെ ചിന്തകൾക്ക് കാരണമാകുന്നുണ്ട്. പശ്ചിമേഷ്യയെ ആകെ പ്രതിസന്ധിയിലാക്കുന്നതാണ് ഈ ഹെലികോപ്ടർ അപകടം.ഹെലിക്കോപ്റ്ററിന്റെ സിഗ്‌നൽ ലഭിച്ചതായി റിപ്പോർട്ടുകൾ വന്നെങ്കിലും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. അപകടസ്ഥലം കണ്ടെത്തിയെന്നും ഉസി ഗ്രാമത്തിനടുത്താണ് ഹെലികോപ്റ്റർ ഇറക്കിയതെന്നും വിവരങ്ങളുണ്ട്.

 

കാൽനടയായി മാത്രമേ ഇവിടേക്ക് എത്താൻ സാധിക്കുകയുള്ളൂ. കനത്തമഴയിലാണ് രക്ഷാപ്രവർത്തകർ അങ്ങോട്ടേക്ക് സഞ്ചരിക്കുന്നത്. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇറാൻ പുറത്തുവിട്ടിട്ടില്ല.ഇറാൻ സൈന്യത്തിന്റെ പക്കലുള്ള പല വിമാനങ്ങളും ഹെലികോപ്റ്ററുകളും കാലഹരണപ്പെട്ടതാണ്. മധ്യപൂർവദേശ മേഖലയിൽ പ്രധാന ശക്തിയാണ് ഇറാൻ. ഇസ്രയേലിനെതിരെ പോരാടുന്ന ഗസ്സയിലെ ഹമാസിനും ലബനനിലെ ഹിസ്ബുല്ലയ്ക്കും ഇറാൻ ശക്തമായ പിന്തുണയാണു നൽകുന്നത്. ഇതെല്ലാം ഈ ഹെലികോപ്ടർ അപകടത്തിന് പല തലങ്ങൾ നൽകുന്നു.ഇറാൻ–അസർബൈജാൻ അതിർത്തിയിൽ അണക്കെട്ട് ഉദ്ഘാടനത്തിനുശേഷം ഹെലികോപ്റ്ററിൽ മടങ്ങുന്നതിനിടെയാണ് വിദൂര വനമേഖലയിൽപ്പെട്ട് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഉൾപ്പെടെയുള്ളവരെ കാണാതായത്. പ്രസിഡന്റ് റെയ്സിക്കൊപ്പം വിദേശകാര്യ മന്ത്രി അമീർ അബ്ദുല്ലാഹിയാനും അപകടത്തിൽപ്പെട്ടിട്ടുണ്ട്. രാജ്യമാകെ ഇബ്രാഹിം റെയ്സിക്കായി പ്രാർഥനയിലാണ്. 13 മണിക്കൂർ പിന്നിട്ടിട്ടും റെയ്സിയെ കണ്ടെത്താൻ കഴിയാത്തത് ആശങ്കയ്ക്ക് വഴിവച്ചിട്ടുണ്ട്.

ക്ഷാദൗത്യത്തിന് റഷ്യയുടെയും തുർക്കിയുടെയും സൗദിയുടെയും സഹായം ലഭിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി പ്രത്യേക പരിശീലനം ലഭിച്ച സംഘത്തെ അയച്ചതായി റഷ്യ വ്യക്തമാക്കി. വിവിധ പ്രദേശങ്ങളിലായി നാൽപതിലേറെ സംഘങ്ങളാണ് നിലവിൽ തിരച്ചിൽ നടത്തുന്നത്. ‌ഇറാനിലെ ഈസ്റ്റ് അസർബൈജാൻ പ്രവിശ്യയിൽ ജോൾഫയ്ക്കടുത്തു വനമേഖലയിൽ ഹെലികോപ്റ്റർ ഇടിച്ചിറക്കേണ്ടിവന്നുവെന്നും വിവരമുണ്ട്. ടെഹ്റാനിൽ നിന്ന് 600 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം.രാജ്യമാകെ ഇബ്രാഹിം റെയ്സിക്കായി പ്രാർഥനയിലാണ്. ഇതിന്റെ വിവിധ ദൃശ്യങ്ങൾ പുറത്തുവന്നു. 12 മണിക്കൂർ പിന്നിട്ടിട്ടും റെയ്സിയെ കണ്ടെത്താൻ കഴിയാത്തത് ആശങ്കയ്ക്ക് വഴിവച്ചിട്ടുണ്ട്. കനത്തമഴയിലാണ് രക്ഷാപ്രവർത്തകർ അങ്ങോട്ടേക്ക് സഞ്ചരിക്കുന്നത്. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇറാൻ പുറത്തുവിട്ടിട്ടില്ല.

 

ജുഡീഷ്യറിയുടെ തലവനായിരിക്കെ 2021ൽ ഇറാൻ പ്രസിഡന്റായ റെയ്സി, ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ വത്സലശിഷ്യനും അദ്ദേഹത്തിന്റെ പിൻഗാമിയാകുമെന്നുവരെ കരുതപ്പെടുന്ന കരുത്തുറ്റ നേതാവുമാണ്. ആണവ വിഷയത്തിൽ പാശ്ചാത്യ ഉപരോധങ്ങൾ നേരിടുന്ന ഇറാൻ ഹെലികോപ്റ്ററുകൾ ഉൾപ്പെടെ പുതിയവ വാങ്ങുന്നതിനും അവയുടെ അറ്റകുറ്റപ്പണിക്കുള്ള ഭാഗങ്ങൾ സംഘടിപ്പിക്കുന്നതിനും വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നു. ഇറാൻ സൈന്യത്തിന്റെ പക്കലുള്ള പല വിമാനങ്ങളും ഹെലികോപ്റ്ററുകളും കാലഹരണപ്പെട്ടതാണ്.ഗാസ യുദ്ധംമൂലം കലുഷിതമായ മധ്യപൂർവദേശ മേഖലയിൽ പ്രധാന ശക്തിയാണ് ഇറാൻ. ഇസ്രയേലിനെതിരെ പോരാടുന്ന ഗാസയിലെ ഹമാസിനും ലബനനിലെ ഹിസ്ബുല്ലയ്ക്കും ഇറാൻ ശക്തമായ പിന്തുണയാണു നൽകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദി അറേബ്യയിൽ നിന്ന് നാടുകടത്തി  (33 minutes ago)

തന്റെ കൊണവധിക്കാരം അങ്ങ് കേരളത്തിൽ മതി പിണറായിയുടെ കരണത്തിടിച്ച് D K..!തൊണ്ടി മുതൽ എവിടെടോ..!  (40 minutes ago)

സുഹാന്റെ മൃതദേഹം കണ്ടെത്തി  (46 minutes ago)

മുന്നറിയിപ്പ് നൽകി പുടിൻ  (57 minutes ago)

രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട് വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്ത്  (1 hour ago)

വഖഫ് ബോർഡിന് വീഴ്ച  (1 hour ago)

വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ മരിച്ചു  (1 hour ago)

മുന്‍ മേയർ 'ഇന്ന് ഇറങ്ങണം' MLA -യെ ഇറക്കി വിടും ശ്രീലേഖ ഫോണിൽ വിളിച്ച് വിരട്ടി പറ്റില്ലെന്ന് ..യുദ്ധം തുടങ്ങി  (1 hour ago)

അവസാനഘട്ട അന്വേഷണത്തില്‍  (1 hour ago)

രാഷ്ട്രീയ പോരാട്ടമായി ബെംഗളൂരു പൊളിക്കലുകൾ  (2 hours ago)

ആർ‌എസ്‌എസിനെ പ്രശംസിച്ച് ദിഗ്‌വിജയ് സിംഗ്  (2 hours ago)

ഇടിയപ്പം വിൽക്കാൻ ലൈസൻസ് നിർബന്ധം  (2 hours ago)

സുഹാൻ എവിടെ?  (2 hours ago)

തദ്ദേശചിത്രം വ്യക്തം, ഭരണം പിടിക്കാൻ  (3 hours ago)

ബംഗളൂരു യെലഹങ്കയില്‍ മുസ്ലിം ഭൂരിപക്ഷ മേഖലയില്‍ മുന്നൂറോളം വീടുകള്‍ തകര്‍ത്തു; സംഭവത്തില്‍ വിമര്‍ശനം ഉന്നയിച്ചതിന് കര്‍ണാടകയുടെ ആഭ്യന്തര കാര്യങ്ങളില്‍ കേരള മുഖ്യമന്ത്രി ഇടപെടരുതെന്ന് ഡികെ ശിവകുമാര്‍  (11 hours ago)

Malayali Vartha Recommends