അതി ശക്തമായ മഴയില്‍ തമിഴ്നാട്ടിലെ തിരുപ്പുരില്‍ നാലു പേരെ ഒഴുക്കില്‍പ്പെട്ടു കാണാതായി...

അതി ശക്തമായ മഴയില്‍ തമിഴ്നാട്ടിലെ തിരുപ്പുരില്‍ നാലു പേരെ ഒഴുക്കില്‍പ്പെട്ടു കാണാതായി. പാലം മുറിച്ചുകടക്കാനായി ശ്രമിച്ച ബൈക്ക് യാത്രക്കാരനും, രക്ഷിക്കാനെത്തിയ മൂന്നു പേരുമാണ് ഒഴുക്കില്‍പ്പെട്ടത്. തിരുപ്പുരില്‍ മഴ കൂടുതല്‍ ശക്തമാകുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം.
കോയമ്പത്തൂരിലും കന്യാകുമാരിയിലും അടക്കം എട്ടു ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറിയതായും റിപ്പോര്‍ട്ടുകളുണ്ട്.
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതോടൊപ്പം അയാള്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലും മഴ ദുരിതം വിതക്കുന്നതായാണ് റിപ്പോര്‍ട്ടുകളുള്ളത്. കന്യാകുമാരി, തേനി, തിരുനെല്‍വേലി, തെങ്കാശി ജില്ലകളിലായി അതിതീവ്രമായ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. കൂടാതെ വിരുദുനഗര്‍, തിരുപ്പുര്‍, കോയമ്പത്തൂര്‍, നീലഗിരി, ഡിണ്ടിഗല്‍ ജില്ലകളിലും ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.
https://www.facebook.com/Malayalivartha
























