Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിക്ക് സുഖപ്രസവം..ആർപിഎഫിന്റെ 'ഓപ്പറേഷൻ മാതൃശക്തി' എന്ന ദൗത്യത്തിലൂടെ അമ്മയും കുഞ്ഞും സുരക്ഷിതരാണ്..


വിദേശത്തേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി.. മോദി യുഎഇ, സ്വീഡൻ, നെതർലാൻഡ്‌സ് സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങൾ സന്ദർശിക്കും... പിന്നീട് അദ്ദേഹം ഇറ്റലിയിലേക്ക്..


രമേശ് ചെന്നിത്തലയുടെ വീട്ടിൽ സംസ്ഥാന പോലീസ് സേനയിലെ ഉന്നത ഉദ്യോഗസ്ഥർ ക്യൂ നിൽക്കുന്നു... ചിലർ പഴയ പരിചയം പുതുക്കുന്നു..ചുരുക്കത്തിൽ രമേശ് ചെന്നിത്തലയുടെ ഗേറ്റ് തുറന്നിടാൻ കഴിയാത്ത തരത്തിലാണ് അദ്ദേഹത്തിന്റെ സ്റ്റാഫ് അംഗങ്ങൾ...


പിണറായി നേരെ വാടക വീട്ടിലേക്ക്..പലയിടത്തും വാടക വീട് നോക്കിയെങ്കിലും സൗകര്യങ്ങളില്ലാത്തതിനാല്‍ വേണ്ടെന്നു വച്ചു..ഫ്ലാറ്റ് അനുവദിച്ചിട്ടുണ്ടെങ്കിലും അവിടെ അറ്റകുറ്റപ്പണികൾ നടക്കുകയാണ്..


ആ യാത്ര അവസാന യാത്രയായി... കാറിന്റെ ചക്രം കേടായി, മാറ്റുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ കൺടെയ്നർ ലോറിയിടിച്ച് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

മാഞ്ചസ്റ്റര്‍ സിറ്റി തുടര്‍ച്ചയായി നാലാം തവണയും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം നേടി

20 MAY 2024 08:15 AM IST
മലയാളി വാര്‍ത്ത

മാഞ്ചസ്റ്റര്‍ സിറ്റി തുടര്‍ച്ചയായി നാലാം തവണയും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം നേടി. ലീഗിലെ അവസാന പോരാട്ടത്തില്‍ വെസ്റ്റ് ഹാം യുനൈറ്റഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കീഴടക്കി് ചാമ്പ്യന്‍പട്ടം സ്വന്തമാക്കി.


സിറ്റിയുടെ പത്താം പ്രീമിയര്‍ ലീഗ് കിരീടം കൂടിയാണിത്. നാല് തവണ തുടര്‍ച്ചയായി കിരീടം നേടുന്ന ആദ്യ ടീമായി മാറി ഇതോടെ സിറ്റി. നേരത്തെ മാഞ്ചസ്റ്റര്‍ യുനൈറ്റഡാണ് മൂന്ന് തവണ തുടര്‍ച്ചയായി ചാമ്പ്യന്മാരായിട്ടുള്ളത്. 38 മത്സരങ്ങളില്‍ നിന്ന് 91 പോയിന്റുമായി ഒന്നാം സ്ഥാനം നിലനിര്‍ത്തി.


പോയിന്റ് പട്ടികയില്‍ തൊട്ടുപിന്നിലുണ്ടായിരുന്ന ആഴ്‌സണല്‍ എവര്‍ട്ടനുമായുള്ള മത്സരത്തില്‍ (21) വിജയിച്ചെങ്കിലും 89 പോയിന്റുമായി രണ്ടാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. വൂള്‍വ്‌സിനെ എതിരില്ലാത്ത രണ്ടു ഗോളിന് കീഴടക്കിയ ലിവര്‍പൂള്‍ 82 പോയിന്റുമായി മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയായിരുന്നു.

ഇതിഹാദ് സ്റ്റേഡിയത്തില്‍ നടന്ന വെസ്റ്റ് ഹാമിനെതിരായ അവസാന പോരാട്ടത്തില്‍ ഇരട്ടഗോള്‍ നേടിയ ഫില്‍ ഫോഡനാണ് സിറ്റിയെ അനായാസ വിജയത്തിലെത്തിച്ചത്. കളി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ ലീഡെടുക്കുകയായിരുന്നു.


ബര്‍ണാഡോ സില്‍വ ബോക്‌സിന് മധ്യത്തിലേക്ക് നീട്ടിയ ക്രോസ് സ്വീകരിച്ച ഫില്‍ ഫോഡന്‍ ഇടങ്കാലന്‍ ഷോട്ടിലൂടെ വെസ്റ്റ് ഹാമിന്റെ വലകുലുക്കുകയായിരുന്നു. 18ാം മിനിറ്റില്‍ വലതുവിങ്ങില്‍ നിന്നും ജെറേമി ഡോകു നല്‍കി പന്ത് ഫോഡന്‍ അനായാസം വലയിലാക്കി. 42ാം മിനിറ്റിലാണ് വെസ്റ്റ് ഹാം സ്‌ട്രൈക്കര്‍ മുഹമ്മദ് കുദൂസിലൂടെ ആദ്യ മറുപടി ഗോള്‍ നേടുന്നത്.

തകര്‍പ്പന്‍ ബൈസൈക്ക്ള്‍ കിക്കിലൂടെയാണ് കുദൂസ് ഗോള്‍ കണ്ടെത്തുന്നത്. രണ്ടാം പകുതിയില്‍ 59ാം മിനിറ്റില്‍ റോഡ്രിയാണ് സിറ്റിക്കായി മൂന്നാം ഗോള്‍ നേടുന്നത്. 

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് എട്ട് വയസുകാരന് രക്ഷകനായി പതിനൊന്നുകാരന്‍  (3 hours ago)

നീറ്റ് ചോര്‍ച്ചയില്‍ ബിഎഎംഎസ് വിദ്യാര്‍ഥി അറസ്റ്റില്‍  (3 hours ago)

മങ്കടയില്‍ ഇടിമിന്നലേറ്റ് 4 വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം  (4 hours ago)

കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 13 വര്‍ഷത്തിന് ശേഷം പിടിയില്‍  (4 hours ago)

മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതില്‍ കടുത്ത അതൃപ്തി അറിയിച്ച് ടി വി ഇബ്രാഹിം  (7 hours ago)

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ച സംഘടിത അഴിമതിയെന്ന് രാഹുല്‍ ഗാന്ധി  (8 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്  (8 hours ago)

കേരളത്തില്‍ വ്യാഴാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത  (8 hours ago)

കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അടുത്ത ഏഴുദിവസം വൈദ്യുതി മുടങ്ങിയേക്കും  (9 hours ago)

പ്രതിശ്രുതവരന്റെ കുഴിമാടത്തിനരികില്‍ പ്രതിശ്രുത വധുവിനും അന്ത്യവിശ്രമം  (9 hours ago)

സര്‍ക്കാര്‍ രൂപീകരണം വൈകുന്നത് പല പ്രശ്‌നങ്ങളാണ് ഉദ്യോഗസ്ഥ തലത്തില്‍ ഉടലെടുക്കുന്നത്  (9 hours ago)

നീറ്റ് യുജി 2026 പരീക്ഷ റദ്ദാക്കി  (10 hours ago)

സിഎമ്മിനെ 24 മണിക്കൂറിനുള്ളില്‍ പ്രഖ്യാപിക്കുമെന്ന് കെ മുരളീധരന്‍  (10 hours ago)

ഹിന്ദുഫോബിയ വളർത്തുന്ന മൗദൂദിസ്റ്റ് അജണ്ട; കോൺഗ്രസ് തലയിൽ വെക്കുന്നത് ഭസ്മാസുരനെ! കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തിൽ ജമാഅത്തെ ഇസ്‌ലാമി നടപ്പിലാക്കുന്ന അപകടകരമായ ഒരു തന്ത്രമുണ്ട്; നിർണായകമായ ഫേസ്ബുക്ക് ക  (10 hours ago)

രാഹുൽ മാങ്കൂട്ടത്തെ ഒതുക്കിയ സതീശൻ മുഖ്യമന്ത്രി കസേരയിൽ വാഴണ്ട...! വിഡിയെ തോട്ടിലെറിഞ്ഞ് ഷാഫി; പിന്തുണ പാർട്ടിക്കുള്ളിൽ തന്നെ കുറയുന്നതിനുള്ള കാരണങ്ങൾ ഇതാ  (10 hours ago)

Malayali Vartha Recommends