മദ്യപിക്കാന്‍ വിളിച്ചില്ല.... വിരോധത്തില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി

മദ്യപിക്കാന്‍ വിളിക്കാത്തതിലുള്ള വിരോധത്തില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി . തൈക്കാട്ടുശ്ശേരി കൈതാരന്‍ വീട്ടില്‍ വര്‍ക്കി മകന്‍ വിജീഷ് (30)ആണ് കൊല്ലപ്പെട്ടത് . ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി പാറക്കോവില്‍ ലക്ഷം വീട് കോളനിക്ക് സമീപത്ത് വച്ചായിരുന്നു വിജീഷിന് കത്തിക്കുത്തേറ്റത് . ഓട്ടോ ഡ്രൈവറായ ജയദേവനും മരിച്ച വിജീഷും കൂടി പാറക്കോവില്‍ ലക്ഷം വീട് കോളനിയിലെ സുഹൃത്തായ പ്രിയന്റെ വീട്ടില്‍ രാത്രി എത്തിയതായിരുന്നു.
തുടര്‍ന്ന് കോളനിയിലെ പൊതു സ്ഥലത്തുള്ള പറമ്പിലിരുന്ന് മദ്യപിച്ച ശേഷം ജയദേവന്റെ ഓട്ടോയില്‍ മടങ്ങുമ്പോള്‍ അയല്‍വാസിയായ നാഥ് എന്നു വിളിക്കുന്ന അജയന്‍ വന്ന് ഓട്ടോ തടയുകയും തുടര്‍ന്ന് മദ്യപിക്കാന്‍ അജയനെ വിളിക്കാത്തതില്‍ വാക്കുതര്‍ക്കമാകുകയും തുടര്‍ന്ന് വിജീഷിന് കുത്തേല്‍ക്കുകയുമായിരുന്നു .
തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ മരണം സംഭവിച്ചു . ചേര്‍പ്പ് പൊലീസ് സ്ഥലത്തെത്തി പ്രതികളായ പാറക്കോവില്‍ തിരുത്തിക്കാട്ടില്‍ അജയന്‍ (29), രാഗേഷ് (28) എന്നിവരെ കസ്റ്റഡിയിലെടുത്തു .
https://www.facebook.com/Malayalivartha