ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ (ഐഎസ്) ചേര്‍ന്ന് ഇന്ത്യക്കും ഇറാഖിനുമെതിരായി യുദ്ധം ചെയ്ത കേസില്‍ സുബഹാനി ഹാജാ മൊയ്തീന്‍; തിങ്കളാഴ്ച ശിക്ഷ വിധിക്കും

ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ (ഐഎസ്) ചേര്‍ന്ന് ഇന്ത്യക്കും ഇറാഖിനുമെതിരായി യുദ്ധം ചെയ്ത കേസില്‍ സുബഹാനി ഹാജാ മൊയ്തീന്‍ എന്ന മലയാളി കുറ്റക്കാരനെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു . എന്നാൽ അവർക്ക് പ്രത്യേക എന്‍ഐഎ കോടതി തിങ്കളാഴ്ച ശിക്ഷ വിധിക്കുവാൻ ഒരുങ്ങുകയാണ് . 2016 ഒക്ടോബര്‍ അഞ്ചിനാണ് പെരുമ്ബാവൂര്‍ സ്വദേശിയായ ഇയാള്‍ എന്‍ഐഎയുടെ അറസ്റ്റിലായത്.ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം എന്‍ഐഎ ചുമത്തിയ യുഎപിഎ (രാജദ്രോഹ പ്രവര്‍ത്തനം, കുറ്റകൃത്യത്തില്‍ ഗൂഢാലോചന, ഭീകര പ്രവര്‍ത്തന സംഘത്തില്‍ അംഗത്വമെടുക്കല്‍, ഭീകര സംഘടനയ്ക്ക് സഹായം ചെയ്യല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായി 124 പേജുള്ള കോടതിവിധിയില്‍ വിശദമാക്കിയിട്ടുണ്ട്
കേന്ദ്ര സര്‍ക്കാരിനെതിരേ യുദ്ധം നയിക്കാന്‍ ആയുധ സംഭരണം നടത്തിയെന്ന കുറ്റത്തിന് ചുമത്തിയ ഐപിസി 122ആം വകുപ്പ് ഈ കേസില്‍ തെളിയിക്കാനായില്ലെന്ന് കോടതി നിരീക്ഷിച്ചു.ഐപിസി 120 (ബി) യുഎപിഎ വകുപ്പ് 20/38/39 എന്നിവ പ്രകാരം ശിക്ഷാര്‍ഹനാണ് സുബഹാനിയെന്നാണ് പ്രത്യേക എന്‍ഐഎ ജഡ്ജ് പി. കൃഷ്ണകുമാറിന്റെ വിധി ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത് . ഐപിസി 125ആം വകുപ്പ് പ്രകാരം ഒരു ഏഷ്യന്‍ രാജ്യത്തിനെതിരേ യുദ്ധം ചെയ്തുവെന്ന് തെളിഞ്ഞതായും വിധിയില്‍ എടുത്തു പറയുന്നുണ്ട് . ഇറാഖിലായിരിക്കെ സുബഹാനി ഐഎസിലായിരുന്നു. ഈ കാലത്ത് സ്ഫോടക വസ്തുക്കളുമായി അടുത്ത സമ്ബര്‍ക്കത്തിലായിരുന്നുവെന്നും കോടതി വിധിയില്‍ പരാമര്‍ശിക്കുന്നുണ്ട് .
https://www.facebook.com/Malayalivartha


























