Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

സി.ബി.ഐ അന്വേഷണം ആരംഭിച്ചതിന്‌ പിന്നാലെ ലൈഫ്‌ മിഷനുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ സെക്രട്ടേറിയറ്റില്‍ നിന്നും വിജിലന്‍സ്‌ പിടിച്ചെടുത്തു ; ഇതിൽ ദുരൂഹതയുണ്ടെന്ന്‌ കെ.പി.സി.സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍

26 SEPTEMBER 2020 03:12 PM IST
മലയാളി വാര്‍ത്ത

സി.ബി.ഐ അന്വേഷണം ആരംഭിച്ചതിന്‌ പിന്നാലെ ലൈഫ്‌ മിഷനുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ സെക്രട്ടേറിയറ്റില്‍ നിന്നും വിജിലന്‍സ്‌ പിടിച്ചെടുത്തതില്‍ ദുരൂഹതയുണ്ടെന്ന്‌ കെ.പി.സി.സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍.കെ.പി.സി.സി ആസ്ഥാനത്ത്‌ മാധ്യമങ്ങളോട്‌ സംസാരിക്കുക ആയിരുന്നു അദ്ദേഹം. തെളിവ്‌ നശിപ്പിക്കുന്നതിന്റെ ഭാഗമാണോ വിജിലന്‍സിന്റെ ഈ നടപടിയെന്ന്‌ സംശയിക്കേണ്ടിരിക്കുന്നു.സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയിലേക്കും മന്ത്രിമാരിലേക്കുമാണ്‌ നീളുന്നത്‌. അതു മുന്‍കൂട്ടിക്കണ്ടാണ്‌ ഫയലുകള്‍ ആരുമറിയാതെ കടത്താനുള്ള ശ്രമം വിജിലന്‍സ്‌ നടത്തിയതെന്നും മുല്ലപ്പള്ളി ആരോപിച്ചു.

സ്വര്‍ണ്ണക്കടത്ത്‌ കേസില്‍ എന്‍.ഐഎ അടക്കമുള്ള ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചത്‌ തന്റെ ആവശ്യപ്രകാരം എന്നാണ്‌ മുഖ്യമന്ത്രി തുടക്കം മുതല്‍ പറഞ്ഞത്‌. രണ്ടുദിവസം മുന്‍പ്‌ വരെ കേന്ദ്ര ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിക്കുകയും അന്വേഷണം ശരിയായ ദിശയിലാണെന്നും പറഞ്ഞ വ്യക്തിയാണ്‌ മുഖ്യമന്ത്രി. തുടര്‍ന്ന്‌ ലൈഫ്‌ മിഷനുമായി ബന്ധപ്പെട്ട്‌ ഏജന്‍സികളുടെ സംശയത്തിന്റെ സൂചിമുന മുഖ്യമന്ത്രിയിലേക്കാണ്‌ നീളുന്നത്‌.ഇപ്പോള്‍ മുഖ്യമന്ത്രിക്ക്‌ എന്താണ്‌്‌ പറയാനുള്ളതെന്നും മുല്ലപ്പള്ളി ചോദിച്ചു.


മുഖ്യമന്ത്രിക്ക്‌ അധികാരത്തില്‍ തുടരാന്‍ യോഗ്യത നഷ്ടമായി.ജനങ്ങളെ വെല്ലുവിളിച്ച്‌ അധികാരത്തില്‍ കടിച്ചുതൂങ്ങുന്നതിന്‌ പകരം എത്രയും വേഗം രാജിവച്ച്‌ ഒഴിയണം.കേരളം ഭരിക്കുന്നത്‌ കൊള്ളസംഘമാണ്‌.കുറ്റവാളികളുടെ തലസ്ഥാനമായി കേരളം മാറി. സി.പി.എം നേതാക്കള്‍ മുഖ്യമന്ത്രിയുടെ തടവറയിലാണ്‌. അവര്‍ക്ക്‌ അദ്ദേഹത്തെ ഭയമാണ്‌.യഥാര്‍ത്ഥ കമ്യൂണിസ്റ്റുകാര്‍ ഇനിയെങ്കിലും പ്രതികരിക്കാന്‍ തയ്യാറാകണം.അല്ലെങ്കില്‍ സി.പി.എം അണികള്‍ ജീവന്‍ കൊടുത്തു പടുത്തുയര്‍ത്തിയ പ്രസ്ഥാനത്തെ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ചേര്‍ന്ന്‌ ആറടി മണ്ണില്‍ കുഴിച്ചുമൂടുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

മുഖ്യമന്ത്രിയും മന്ത്രിമാരും അഴിമതിയുടെ ജീര്‍ണ്ണതയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണ്‌. കേന്ദ്ര ഏജന്‍സികളുടെ താവളമായി തിരുവനന്തപുരം മാറി.സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മകനെതിരെ അവിഹിത സമ്പാദ്യവുമായി ബന്ധപ്പെട്ട്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌തിരിക്കുകയാണ്‌.ഇത്‌ അതീവ ഗൗരവമുള്ള വിഷയമാണ്‌. പുത്ര സ്‌നേഹത്താല്‍ അന്ധനായിരിക്കുകയാണ്‌ സി.പി.എം സംസ്ഥാന സെക്രട്ടറി. മക്കള്‍ നടത്തുന്ന ക്രമക്കേടുകള്‍ മൂടിവയ്‌ക്കാനും അവരെ സംരക്ഷിക്കാനുമാണ്‌ ശ്രമമെന്നും മുല്ലപ്പള്ളി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (59 minutes ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (1 hour ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (1 hour ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (2 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (3 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (3 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (3 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (3 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (4 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (4 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (4 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (4 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (4 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (5 hours ago)

എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു;  വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 4,14,290 വിദ്യാര്‍ത്ഥികള്‍; 4,14,290 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ  (5 hours ago)

Malayali Vartha Recommends