പിഎസ്‌സി പരീക്ഷകളിൽ ഇ ഡബ്ള്യു എസ് സംവരണത്തിനു നിയമം ഭേദഗതി ചെയ്യണമെന്ന് ഡിഎസ്‌ജെപി

ഈ വർഷം നടക്കുന്ന പിഎസ്‌സി പരീക്ഷകളിൽ ഇ ഡബ്ള്യു എസ് സംവരണത്തിനു കേരള സംസ്ഥാന സബോർഡിനേറ്റ് സേവന നിയമങ്ങൾ (കെഎസ്, എസ്‌എസ്‌ആർ) അടിയന്തിരമായി ഭേദഗതി ചെയ്യണമെന്ന് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി (ഡിഎസ്‌ജെപി) മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യർത്ഥിച്ചു.
“നിലവില്‍ പിഎസ്‌സി റിക്രൂട്ട്‌മെന്റിന്റെ പരിധിയിൽ മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്കുന്നവര്‍ക്ക് ഉള്ള 10% ഇ ഡബ്ള്യു എസ് സംവരണം ലഭ്യമല്ലാത്തതിനാല്‍, ഇക്കാര്യത്തില്‍ മുഖ്യമന്ത്രി സത്വരം ഇടപെടണം.”
“പൊതു വിഭാഗത്തിൽ 10% ഇ ഡബ്ള്യു എസ് ക്വാട്ട നടപ്പിലാക്കാനും, കെഎസ്, എസ്എസ്ആർ നിയമങ്ങളിൽ ഭേദഗതി വരുത്താനും, ഉള്ള സംസ്ഥാന സർക്കാരിന്റെ നിർദ്ദേശത്തിന് പിഎസ്‌സി ഓഗസ്റ്റിൽ അംഗീകാരം നൽകിയിരുന്നു. ഇനി ഉടനടി അത് നടപ്പിലാക്കേണ്ടത് സര്‍ക്കാരാണ്.”
ഈ വർഷാവസാനം പിഎസ്‌സി പരീക്ഷകൾ നടക്കാനിരിക്കുന്നതിനാൽ, ഇക്കാര്യത്തില്‍ അലംഭാവം പാടില്ല, ഡിഎസ്‌ജെപി പ്രസിഡന്റ് കെഎസ്‌ആർ മേനോൻ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പറഞ്ഞു. ഈ വിഷയത്തില്‍ എട്ടു അപേക്ഷകര്‍ എഴുതിയ പരാതിയുടെ കോപ്പിയും ഡിഎസ്‌ജെപി അയച്ചു.
ദുർബല വിഭാഗങ്ങളുടെ അവകാശങ്ങൾക്കായി നിലകൊള്ളുന്ന ഒരു മുന്നണിയുടെ നേതാവെന്ന നിലയിൽ മുഖ്യമന്ത്രി ഉടനടി നടപടിയെടുക്കുമെന്നു പാര്‍ട്ടി പ്രത്യാശ പ്രകടിപ്പിച്ചു. “സര്‍ക്കാരിന്റെ സമയബന്ധിതമായ നടപടി അപേക്ഷകരുടെ ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കും,” മേനോൻ കത്തിൽ പറഞ്ഞു.
https://www.facebook.com/Malayalivartha


























