Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

സുരേന്ദ്രന്റെ യോഗം... ശബരിമലയിലും പിന്നീട് സെക്രട്ടറിയേറ്റിലും പൊക്കി അകത്തിട്ട സുരേന്ദ്രനെ സംരക്ഷിക്കാനൊരുങ്ങി പോലീസ്; തന്റെ പിന്നാലെ ചുറ്റിക്കറങ്ങി തന്റെ നീക്കങ്ങള്‍ തിരിച്ചറിയാനാണ് പോലീസ് ബുദ്ധിയെന്ന് സുരേന്ദ്രന്‍; സുരേന്ദ്രന് എക്‌സ് കാറ്റഗറി സുരക്ഷ വേണ്ടേ വേണ്ട

27 SEPTEMBER 2020 07:52 AM IST
മലയാളി വാര്‍ത്ത

ഇരുമുടികെട്ടുമായി ശബരിമലയില്‍ പോയ സുരേന്ദ്രനെ പൊലീസുകാര്‍ പൊക്കി അകത്തിട്ടത് 21 ദിവസമാണ്. പോരാത്തതിന് അടുത്തകാലത്ത് തുറന്ന് കിടന്ന സെക്രട്ടറിയേറ്റില്‍ കയറിയതിന് അറസ്റ്റ് ചെയ്യുകയും ചെയ്തു. ആ പോലീസുകാര്‍ക്ക് സുരേന്ദ്രനോട് സ്‌നേഹം കൂടിയിരിക്കുകയാണ്. എന്തിന് ഇപ്പോള്‍ സല്യൂട്ടടിക്കാനും റെഡി. സിബിഐ വന്നതോടെയാണ് കേരളത്തില്‍ സുരേന്ദ്രന്റെ വിലയറിഞ്ഞത്.

സംസ്ഥാന ഇന്റലിജന്‍സിന്റെ നിര്‍ദേശ പ്രകാരം ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് എക്‌സ് കാറ്റഗറി സുരക്ഷ ഒരുക്കാന്‍ പൊലീസ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍, അത് ആവശ്യമില്ലെന്ന നിലപാടിലാണ് സുരേന്ദ്രന്‍.

ഇന്റലിജന്‍സ് എ.ഡി.ജി.പിയുടെ നിര്‍ദ്ദേശ പ്രകാരം കോഴിക്കോട് റൂറല്‍ പൊലീസ് ചീഫ് ഡോ. എ.ശ്രീനിവാസാണ് സുരക്ഷ ഒരുക്കാന്‍ തയ്യാറായത്. ലൈഫ് മിഷന്‍, സ്വര്‍ണ കള്ളക്കടത്ത് കേസുകളിലെ അന്വേഷണം മുറുകുമ്പോള്‍ സി.പി.എം അണികള്‍ പ്രകോപിതരായി ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കുമെന്ന് ആശങ്കയുണ്ട്. എന്നാല്‍, തനിക്ക് പൊലീസിനേക്കാള്‍ വിശ്വാസം ജനങ്ങളിലാണെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കി. 2019 മുതല്‍ കെ.സുരേന്ദ്രന് സുരക്ഷാ ഭീഷണി ഉണ്ടെന്നാണ് റൂറല്‍ പൊലീസ് മേധാവി പറയുന്നത്. അന്ന് ഗണ്‍മാനെ അനുവദിക്കാന്‍ തയ്യാറായെങ്കിലും സുരേന്ദ്രന്‍ സ്വീകരിച്ചില്ല.

അതേസമയം പോലീസുകാരെ ഞെട്ടിപ്പിച്ച തീരുമാനമാണ് സുരേന്ദ്രന്‍ എടുത്തത്. സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കില്ലാത്ത സുരക്ഷ തനിക്കാവശ്യമില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞു. തനിക്ക് സുരക്ഷ നല്‍കാനുള്ള പൊലീസ് നിര്‍ദ്ദേശത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒരുഭാഗത്ത് ഭീഷണിയും അത് കഴിഞ്ഞ് സുരക്ഷയും ആവശ്യമില്ലെന്ന് മുഖ്യമന്ത്രിയെ വ്യംഗ്യമായി പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. 2019 ആഗസ്റ്റ് 30ലെ ആഭ്യന്തര വകുപ്പ് ഉത്തരവ് പ്രകാരം എക്‌സ് കാറ്റഗറി സുരക്ഷയാണ് നല്‍കേണ്ടത്.

രണ്ടുസായുധ പൊലീസുകാരുടെ സംരക്ഷണമാണ് എക്‌സ് കാറ്റഗറിയില്‍ ഉണ്ടാവുക. ഇപ്പോഴത്തെ രാഷ്ട്രീയ സംഭവവികാസങ്ങളുടെ അടിസ്ഥാനത്തില്‍ സുരേന്ദ്രന് വ്യക്തിപരമായ സുരക്ഷ നല്‍കേണ്ടത് അത്യാവശ്യമാണെന്നാണ് എ.ഡി.ജി.പി (ഇന്റലിജന്‍സ്) കോഴിക്കോട് റൂറല്‍ എസ്.പിക്ക് നിര്‍ദ്ദേശം നല്‍കിയത്. വിവാദമായ സ്വര്‍ണക്കള്ളക്കടത്ത് കേസ് ഉയര്‍ത്തിക്കൊണ്ടുവരികയും അതിനായി നിരവധി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തതോടെ രാഷ്ട്രീയ ശത്രുക്കളുടെ ആക്രമണ സാദ്ധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍.

അതേസമയം സിബിഐ വന്നതോടെ തന്റെ പിന്നാലെ ചുറ്റിത്തിരിഞ്ഞ് നീക്കം അറിയാനാണ് ശ്രമമെന്നാണ് സുരേന്ദ്രന്‍ കരുതുന്നത്. അതിനായി തല വച്ചുകൊടുക്കേണ്ട കാര്യമില്ല.

കേരള പൊലീസിന്റെ കോഴിക്കോട് റൂറല്‍ ജില്ലാ പരിധിയില്‍ വരുന്ന ഉള്ള്യേരി സ്വദേശിയാണ് കെ.സുരേന്ദ്രന്‍. നേരത്തെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റായിരിക്കേ കുമ്മനം രാജശേഖരനും സുരക്ഷ അനുവദിച്ചിരുന്നു.

സര്‍ക്കാരിനെതിരെ ശക്തമായ ആരോപണമാണ് സുരേന്ദ്രന്‍ ഉന്നയിക്കുന്നത്. ലൈഫ് പദ്ധതി തട്ടിപ്പ് വിജിലന്‍സ് അന്വേഷിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം അട്ടിമറിക്കാനാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. കേസില്‍ കേന്ദ്ര ഏജന്‍സികള്‍ വിശദമായ അന്വേഷണം നടത്തുമ്പോള്‍ വിജിലന്‍സിനെ ഇറക്കുന്നത് അഴിമതിക്കാരെ രക്ഷിക്കാനാണ്. ലൈഫ് പദ്ധതിയില്‍ കമ്മീഷന്‍ ലഭിച്ചത് മുഖ്യമന്ത്രിയുടെ കുടുംബത്തിനാണെന്ന ആരോപണം നിലനില്‍ക്കെ മുഖ്യമന്ത്രി നേരിട്ട് ഇടപ്പെട്ട് വിജിലന്‍സ് അന്വേഷണം നടത്തുന്നത് ദുരൂഹമാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (11 minutes ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (35 minutes ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (58 minutes ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (1 hour ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (2 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (2 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (3 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (3 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (3 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (3 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (3 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (3 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (4 hours ago)

എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു;  വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 4,14,290 വിദ്യാര്‍ത്ഥികള്‍; 4,14,290 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ  (4 hours ago)

Malayali Vartha Recommends