ദിനംപ്രതിയുള്ള രോഗികളുടെ എണ്ണം ആയിരം കടന്നു... കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണവും മറ്റ് ജില്ലകളെ അപേക്ഷിച്ച് ഏറെ തിരുവനന്തപുരത്ത്

കേരളത്തില്‍ കോവിഡ് പടരുന്നതിന്റെയും തലസ്ഥാനമായി തിരുവനന്തപുരം ജില്ല. നിയന്ത്രണത്തില്‍ ഇളവ് വന്നപ്പോള്‍ ആളുകള്‍ കൂട്ടംകൂടി. വരുന്നിടത്ത് വെച്ച് കാണാമെന്ന രീതിയില്‍ ജനങ്ങള്‍ നീങ്ങിയപ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി. പ്രതിരോധം ശക്തമാക്കണം. ആരും അത് വകവെച്ചില്ല. ഫലമോ, ആരോഗ്യപ്രവര്‍ത്തകരുടെ മുന്നറിയിപ്പ് സത്യമാകുന്നു.
ദിനംപ്രതിയുള്ള രോഗികളുടെ എണ്ണം ശനിയാഴ്ച ആയിരം കടന്നു. കെ രോഗികളുടെ എണ്ണം മുപ്പതിനായിരവും. അതായത് സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 167939 ആണ്. അതില്‍ 31221 പേരും തലസ്ഥാന ജില്ലയില്‍ നിന്നുമാണ്. അതുപോലെ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണവും മറ്റ് ജില്ലകളെ അപേക്ഷിച്ച് തിരുവനന്തപുരത്ത് ഏറെയാണ്. 208 പേരുടെ മരണമാണ് ഇതുവരെ ജില്ലയില്‍ സ്ഥിരീകരിച്ചത്.
"
https://www.facebook.com/Malayalivartha


























