Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

ഒട്ടും പ്രതീക്ഷിക്കാത്തത്... അശ്ലീലം പറഞ്ഞവന്റെ വീട്ടില്‍ കയറി തല്ലി വീഡിയോ പോസ്റ്റ് ചെയ്തപ്പോള്‍ ലൈക്കും കമന്റും കൊണ്ട് നിറഞ്ഞപ്പോള്‍ ഇങ്ങനെയൊരു വയ്യാവേലി ഓര്‍ത്തില്ല; വിജയ് പി നായരുടെ പരാതിയിന്‍മേല്‍ പോലീസ് ജാമ്യമില്ലാ കേസെടുത്തതോടെ എല്ലാം കൈവിട്ടു

27 SEPTEMBER 2020 09:29 AM IST
മലയാളി വാര്‍ത്ത

സ്ത്രീകള്‍ക്കെതിരെ അശ്ലീലവും അപകീര്‍ത്തികരവുമായ യൂട്യൂബ് വിഡിയോകള്‍ പോസ്റ്റ് ചെയ്തയാളെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തു. യൂട്യൂബ് ചാനല്‍ നടത്തുന്ന വെള്ളായണി സ്വദേശി വിജയ് പി.നായരുടെ പരാതിയിന്മേലാണ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്കെതിരെ കേസെടുത്തത്.

അതേസമയം ഇന്നലെ പാതിരാത്രി 10 മണി മുതല്‍ 11 മണിവരെ ട്വന്റി ഫോര്‍ ചാനലില്‍ നടത്തിയ ലൈവ് ചര്‍ച്ചയില്‍ ദിയ സന ഈ വിഷയത്തില്‍ പൊട്ടിക്കരഞ്ഞു. നിങ്ങള്‍ക്കെതിരെ വീട് ആക്രമിച്ചതിന് കേസ് കൊടുക്കുമെന്ന് വിജയ് പി നായര്‍ പറഞ്ഞതായി അവതാരകനായ അരുണിന്റെ കമന്റ് കേട്ടതോടെയാണ് ദിയ സന വീങ്ങിപ്പൊട്ടിയത്. എടുക്കട്ടെ. കേസെടുത്താല്‍ ധൈര്യ പൂര്‍വം ജയിലില്‍ കിടക്കും. അതിലും ഒരു അഭിമാനമുണ്ടല്ലോ. വീഡിയോക്ക് മുമ്പ് അയാളാണ് ആക്രമിച്ചത്. ഞങ്ങള്‍ ആരോടെല്ലാം പരാതി പറഞ്ഞു. എന്നിട്ടും... ദിയയുടെ ശബ്ദം ഇടറിയപ്പോള്‍ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ഭാഗ്യ ലക്ഷ്മിയുടേയും ശ്രീലക്ഷ്മി അറയ്ക്കലിന്റേയും കണ്ണു നിറഞ്ഞു.

അവര്‍ പ്രതീക്ഷിച്ച പോലെ തന്നെ സംഭവിച്ചിരിക്കുകയാണ്. വിജയിന്റെ പരാതിയിന്‍മേല്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് മൂവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. തമ്പാനൂര്‍ പോലീസാണ് കേസെടുത്തത്. അതിക്രമിച്ചു കടന്ന ഇരുവരും മര്‍ദ്ദിച്ചെന്ന് വിജയ് പി. നായര്‍ പരാതിയില്‍ പറയുന്നു. ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കള്‍ക്കും എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. അതിക്രമിച്ചു കടന്ന ഇരുവരും മര്‍ദ്ദിച്ചെന്ന് വിജയ് പി. നായര്‍ പരാതി നല്‍കി. വീടു കയറി അക്രമിച്ചു, മൊബൈല്‍, ലാപ്‌ടോപ്പ് എന്നിവ അപഹരിച്ചെന്നും പരാതിയില്‍ പറയുന്നു. ദേഹോദ്രപമേല്‍പ്പിക്കല്‍, അസഭ്യം പറയല്‍ എന്നീ വകുപ്പുകളും ചുമത്തും

ശനിയാഴ്ചയാണു സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാര്‍ശം നടത്തിയ വിജയ് പി.നായരെ ഇയാള്‍ താമസിക്കുന്ന സ്റ്റാച്യൂ ഗാന്ധാരിയമ്മന്‍ കോവില്‍ റോഡിനു സമീപത്തെ ലോഡ്ജ് മുറിയിലെത്തി സംഘം നേരിട്ടത്. ഫെയ്‌സ്ബുക്കിലൂടെ ലൈവായി വിഡിയോ കാണിച്ചു കൊണ്ടായിരുന്നു പ്രതിഷേധം.

വിജയിനെക്കൊണ്ടു പരസ്യമായി മാപ്പു പറയിപ്പിച്ച ശേഷമാണു സംഘം മടങ്ങിയത്. ഇയാള്‍ക്കെതിരെ സിറ്റി പൊലീസ് കകമ്മിഷണര്‍ക്കടക്കം പല തവണ പരാതി നല്‍കിയിട്ടും നടപടി ഉണ്ടാവാത്ത സാഹചര്യത്തിലാണ് നേരിട്ട് ഇറങ്ങിയതെന്നും നിയമസംവിധാനത്തിന്റെ പരാജയമാണ് ഇതെന്നും മൂവരും വ്യക്തമാക്കിയിരുന്നു.

വിജയിനെക്കൊണ്ടു പരസ്യമായി മാപ്പു പറയിപ്പിച്ച ശേഷമാണു സംഘം മടങ്ങിയത്. ഇയാള്‍ക്കെതിരെ സിറ്റി പൊലീസ് കമ്മിഷണര്‍ക്കടക്കം പല തവണ പരാതി നല്‍കിയിട്ടും നടപടി ഉണ്ടാവാത്ത സാഹചര്യത്തിലാണ് നേരിട്ട് ഇറങ്ങിയതെന്നും നിയമസംവിധാനത്തിന്റെ പരാജയമാണ് ഇതെന്നും മൂവരും വ്യക്തമാക്കി. പരാതിപ്പെടണമെന്ന് സംഘം വിജയിനോട് ആവശ്യപ്പെട്ടെങ്കിലും പരാതിയൊന്നും ഇല്ലെന്നായിരുന്നു പ്രതികരണം. പറഞ്ഞ കാര്യങ്ങളില്‍ അല്‍പം മസാല ചേര്‍ത്തതു തെറ്റായിപ്പോയെന്നും സ്ത്രീകളുടെ വികാരം മനസ്സിലാക്കുന്നെന്നും ഇയാള്‍ പിന്നീടു പറഞ്ഞു.

വിജയിന്റെ ലാപ്‌ടോപ്പും ഫോണും അടക്കം കൈവശപ്പെടുത്തിയ സംഘം അതുമായി പൊലീസ് കമ്മിഷണര്‍ ഓഫിസില്‍ നേരിട്ടെത്തി. പിന്നീട് തമ്പാനൂര്‍ സ്‌റ്റേഷനിലെത്തി പരാതി നല്‍കി. വനിത കമ്മിഷന്‍, സൈബര്‍ സെല്‍, വനിത ശിശുക്ഷേമ വകുപ്പ് തുടങ്ങിയവര്‍ക്കും പരാതി അയച്ചു.

സോഷ്യല്‍ മീഡിയയില്‍ രണ്ടു കൂട്ടരേയും അനുകൂലിച്ചും പ്രതികൂലിച്ചും വലിയ പ്രതിഷേധമാണ് ഉയരുന്നത്. സൈക്കോളജിസ്റ്റായ വിജയ് പി നായരെ ഒരു കൂട്ടര്‍ വലിച്ച് കീറുമ്പോള്‍ തന്നെ ഭാഗ്യലക്ഷ്മിയും കൂട്ടരും നിയമത്തെ വെല്ലുവിളിക്കാന്‍ പാടില്ലായിരുന്നു എന്നാണ് പലരുടേയും കമന്റ്. ആ ഒരു ആക്ഷേപം ഉള്ളതിനാലാണ് വിജയിന്റെ പരാതിയിന്‍മേലും ജാമ്യമില്ലാ വകുപ്പ് ചുമത്തിയിരിക്കുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (11 minutes ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (35 minutes ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (58 minutes ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (1 hour ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (2 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (2 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (3 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (3 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (3 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (3 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (3 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (3 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (4 hours ago)

എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു;  വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 4,14,290 വിദ്യാര്‍ത്ഥികള്‍; 4,14,290 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ  (4 hours ago)

Malayali Vartha Recommends