തലയില്‍ കൈവച്ചുപോയി... ശിവശങ്കറിനെ പലപ്രാവശ്യം ചോദ്യം ചെയ്തിട്ടും അണുവിട മാറാതെ സാറിനെ സംരക്ഷിച്ച സ്വപ്ന സുരേഷ് മന്ത്രി പുത്രന്റെ കാര്യത്തില്‍ ഉള്ള സത്യമങ്ങ് പറഞ്ഞു; മന്ത്രി പുത്രനൊപ്പമുള്ള ഫോട്ടോ മോര്‍ഫിങ്ങല്ല; ചിത്രമെടുത്തത് ദുബായ് ഹോട്ടലില്‍

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനൊപ്പം ദേശീയ അന്വേഷണ ഏജന്‍സി കഴിഞ്ഞദിവസം ചോദ്യം ചെയ്തപ്പോഴാണ് ഈ വെളിപ്പെടുത്തല്‍. രാഷ്ട്രീയ വിവാദമുണ്ടാക്കാന്‍ ചിത്രം മോര്‍ഫ് ചെയ്തതാണെന്ന ആരോപണം തള്ളുന്നതാണു മൊഴി. ചിത്രം കൃത്രിമമാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞദിവസം സൂചിപ്പിച്ചിരുന്നു.
ദൃശ്യം പകര്‍ത്തുമ്പോള്‍ സ്വര്‍ണക്കടത്തു കേസിലെ കൂട്ടുപ്രതികളായ പി.എസ്. സരിത്തും സന്ദീപ് നായരും മന്ത്രിപുത്രനൊപ്പം കുടുംബാംഗങ്ങളും ഉണ്ടായിരുന്നതായും സ്വപ്ന മൊഴി നല്‍കി. കൂടിക്കാഴ്ച യാദൃച്ഛികമായി സംഭവിച്ചതാണ്. സരിത്തിനും സന്ദീപ് നായര്‍ക്കുമൊപ്പം ഹോട്ടലിലെത്തിയപ്പോള്‍ മന്ത്രി പുത്രനടക്കമുള്ളവര്‍ അവിടെയുണ്ടെന്നറിഞ്ഞ് ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചതാണ്.
സിബിഐ അന്വേഷണം ഏറ്റെടുത്ത വടക്കാഞ്ചേരിയിലെ ലൈഫ് ഫ്ലാറ്റ് കേസില്‍ സ്വപ്ന, സരിത്, സന്ദീപ് എന്നിവര്‍ കൈപ്പറ്റിയ കമ്മിഷന്‍ തുകയില്‍ ഒരുഭാഗം മന്ത്രി പുത്രനു കൈമാറിയെന്ന ആക്ഷേപത്തെക്കുറിച്ചും എന്‍ഐഎ ആരാഞ്ഞു. ഇതില്‍ മന്ത്രിയുടെ മകനുമായി കമ്മിഷന്‍ ഇടപാടു നടന്നിട്ടില്ലെന്നും രാഷ്ട്രീയ നേതൃത്വത്തിലെ ആര്‍ക്കും പങ്കില്ലെന്നും സ്വപ്ന മൊഴി നല്‍കി. കമ്മിഷന്‍ ഇടപാടില്‍ ബന്ധമില്ലെന്ന മുന്‍നിലപാടില്‍ ശിവശങ്കറും ഉറച്ചു നിന്നു.
അതേസമയം ലൈഫില്‍ തട്ടി സിബിഐ വന്നത് മന്ത്രിയേയും മന്ത്രി പുത്രനേയും വല്ലാതെ അലട്ടുന്നുണ്ട്. ഈ മന്ത്രി പുത്രന്‍ ലൈഫില്‍ കോഴ വാങ്ങിയെന്ന ശക്തമായ ആരോപണമാണ് ബിജെപി ഉന്നയിക്കുന്നത്. അന്വേഷണം കറങ്ങിത്തിരിഞ്ഞ് വരുമ്പോള്‍ ഏറ്റവുമധികം ചങ്കിടിക്കുന്നത് ഈ മന്ത്രി പുത്രന്‍ തന്നെയാണ്.
അതേസമയം സ്വപ്നയുടെ ലോക്കര്‍ സ്വത്ത് സംബന്ധിച്ചു. ശിവശങ്കര്‍ എന്‍ഐഎ മുന്‍പാകെ കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തലുകളുടെ വിശദാംശങ്ങള്‍ സിബിഐ ശേഖരിച്ചു. ലൈഫ് മിഷന്‍ പദ്ധതിയിലെ വിദേശപണമിടപാടിനെക്കുറിച്ചു ശിവശങ്കര്‍ എന്‍ഐഎക്കും എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റിനും നല്‍കിയ മൊഴികള്‍ സിബിഐ പരിശോധിച്ചിരുന്നു.
പ്രളയദുരിതാശ്വാസത്തിനു വിദേശസഹായം തേടി സംസ്ഥാന സര്‍ക്കാരിനു വേണ്ടി ശിവശങ്കറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം യുഎഇയില്‍ നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ സ്വപ്നയ്ക്കും അറിയാമായിരുന്നു. ഉദ്യോഗസ്ഥര്‍ മടങ്ങിയതിനു ശേഷം യുഎഇ കോണ്‍സുലേറ്റിലെ ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തി സ്വപ്ന നടത്തിയ സമാന്തരചര്‍ച്ചകളെ തുടര്‍ന്നാണു പദ്ധതിയുടെ മറവില്‍ നടത്തിയ കമ്മിഷന്‍ ഇടപാടുകളുടെ തുടക്കം. ഇതേക്കുറിച്ചു ശിവശങ്കറിനും അറിവുണ്ടായിരുന്നതായാണ് അന്വേഷണസംഘങ്ങളുടെ നിഗമനം. എന്നാല്‍ വിദേശത്തു നിന്നു സാമ്പത്തിക സഹായം സ്വരൂപിക്കുന്ന ഇടനിലക്കാര്‍ക്കു കമ്മിഷന്‍ ലഭിക്കുന്നതിനെ തെറ്റായി കാണേണ്ടതില്ലെന്ന ഉപദേശമാണു തനിക്കു ലഭിച്ചതെന്നാണു ശിവശങ്കറിന്റെ മൊഴി.
കമ്മിഷന്‍ തുകയില്‍ ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ലെന്നും സ്വപ്നയുടെ ലോക്കറില്‍ കണ്ടെത്തിയ പണവും സ്വര്‍ണവും അവരുടേതു മാത്രമാണെന്നും ശിവശങ്കര്‍ മൊഴി നല്‍കി. ലോക്കര്‍ തുറക്കാന്‍ സഹായിച്ച ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പരിചയക്കാരനാണ്. യുഎഇ കോണ്‍സുലേറ്റിന്റെ സാമ്പത്തിക ഇടപാടുകള്‍ക്കു നിയമോപദേശം നല്‍കാന്‍ കഴിയുന്ന വിശ്വസിക്കാവുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ പരിചയപ്പെടുത്തണമെന്നാവശ്യപ്പെട്ടതു സ്വപ്നയാണ്. അങ്ങനെയാണു നേരിട്ടറിയാവുന്ന ഒരാളെ പരിചയപ്പെടുത്തിയത്. ഇതിനിടെയാണ് മന്ത്രി പുത്രന്റെ ഫോട്ടോ പ്രചരിക്കുന്നതും സ്വപന സാക്ഷ്യപ്പെടുത്തുന്നതും.
"
https://www.facebook.com/Malayalivartha


























