Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

മുഖ്യമന്ത്രിയുടെ പങ്ക് സി.പി.എം അറിയാം; അതുകൊണ്ടാണ് സി.പി.എം സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കുന്നതെന്ന് കെ. സുരേന്ദ്രന്‍; ലൈഫ് മിഷന്‍ അഴിമതി ധനമന്ത്രി തോമസ് ഐസക് ശരിവച്ചത്; കോണ്‍ഗ്രസ് -ബി.ജെ.പി ബന്ധം ആരോപണം സി.പി.എമ്മിന്റെ തടിതപ്പാനുള്ള ശ്രമം

27 SEPTEMBER 2020 02:27 PM IST
മലയാളി വാര്‍ത്ത

ലൈഫ് മിഷന്‍ അഴിമതിയില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന കാര്യത്തില്‍ സി.പി.എമ്മിന് അറിവുണ്ട്. അതുകൊണ്ടു തന്നെ സി.ബി.ഐ അന്വേ,ണം മുഖ്യമന്ത്രിയിലേക്ക് എത്തുമെന്ന കാര്യത്തില്‍ സി.പി.എമ്മിന് വ്യക്തമായി അറിയാമെന്നും ബി.ജെ.പി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. ഈ സാഹചര്യത്തിലാണ് സി.പി.എം സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്ന് എല്‍ഡിഎഫ് ഭരണത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്ന സിപിഎം വാദം തടിതപ്പാനുള്ള ശ്രമം മാത്രമാണ്. സിപിഎം വാദം നിലനില്‍ക്കില്ല. ലൈഫ് മിഷന്‍ അഴിമതി നീളുന്നത് മുഖ്യമന്ത്രിയിലേക്കാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നതരും കുടുങ്ങും എന്നുറപ്പ് ഉള്ളത് കൊണ്ടാണ് അന്വേഷണത്തെ സിപിഎം എതിര്‍ക്കുന്നത്. ഇത് തടയാനാണ് കോണ്‍ഗ്രസ്സ് ബിജെപി ബന്ധം ആരോപിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ലൈഫ് മിഷനിലെ സിബിഐ അന്വേഷണം സംബന്ധിച്ചുള്ള സിപിഎമ്മിന്റെ പ്രതികരണം എല്ലാ ജനാധിപത്യ മര്യാദകളും ലംഘിക്കുന്നതാണ്. സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം മാത്രമാണ് താന്‍ ഇത് സംബന്ധിച്ചു പരസ്യ പ്രതികരണം നടത്തുന്നത്. 24ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു, 25നാണ് താന്‍ ഇതിനെ പറ്റി പറയുന്നത്. മധ്യമപ്രവര്‍ത്തകരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു തന്റെ പ്രതികരണം. മന്ത്രിമാര്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ ഒരു പങ്കും ഇല്ലെന്ന് സര്‍ക്കാര്‍ പറയുന്ന കേസ് വിജിലന്‍സ് അന്വേഷിക്കുന്നതിന് എന്തിനാണ്. ലൈഫ് മിഷനിലെ അഴിമതി മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും ധനമന്ത്രിയും തന്നെ അംഗീകരിച്ചതാണ്. സര്‍ക്കാര്‍ തന്നെ അംഗീകരിച്ച അഴിമതി കേസാണ് ഇത്. സിബിഐ അന്വേഷണം അട്ടിമറിക്കാന്‍ ആണ് വിജിലന്‍സ് അന്വേഷണം. സിബിഐ വരുമെന്ന് ഉറപ്പായപ്പോള്‍ ആണ് വിജിലന്‍സ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുന്നത്. അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ ഒരിക്കലും സെക്രട്ടേറിയറ്റില്‍ നിന്ന് ഫയലുകള്‍ വിജിലസിന് ശേഖരിക്കാനാവില്ല. സര്‍ക്കാര്‍ പച്ചക്കള്ളം പറയുന്നു, പാര്‍ട്ടി അതിനെ ന്യായീകരിക്കുന്നു.

ശിവശങ്കരനും സ്വപ്‌നയും വിദേശ യാത്ര നടത്തിയതിന് ശേഷം കേരളത്തിലേക്ക് പണം ഒഴുകിയിട്ടുണ്ട്. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിക്ക് വേണ്ടി പണം വന്ന ബാങ്ക് അക്കൗണ്ടിലേക്ക് വേറെ പണവും വന്നിട്ടുണ്ട്. ഇക്കാര്യങ്ങള്‍ എല്ലാം അന്വേഷിക്കേണ്ടി വരും. അഴിമതി പണത്തിന്റെ ഒരു പങ്ക് സിപിഎമ്മിനും ലഭിച്ചെന്ന് സംശയിക്കുന്നു. മകന് എതിരായ കേസില്‍ മറുപടി പറയാന്‍ കോടിയേരി ബാലകൃഷ്ണന് ധാര്‍മിക ഉത്തരവാദിത്തം ഉണ്ട്. മാസങ്ങള്‍ മാത്രം ആയുസ്സ് ഉള്ള പിണറായി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഒരു ശ്രമവും ഇല്ല. പക്ഷേ യു വി ജോസിനെ സംരക്ഷിക്കാനുള്ള നീക്കങ്ങള്‍ പാടില്ല. രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ ചട്ടുകം ആകരുത്. കോണ്‍ഗ്രസിന് ഈ കേസില്‍ ഉള്ള താത്പര്യം വരും ദിവസങ്ങളില്‍ കുറയും. വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചതിന് നേരത്തെ സംസ്ഥാനത്ത് സമാന നടപടി ഉണ്ടായിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തായിരുന്നു പരാതിക്കാസ്പദമായ സംഭവം. വുഡ് ആന്‍ഡ് ആഡ് എന്ന സ്ഥാപനവുമായി ബന്ധപ്പെട്ടായിരുന്നു പരാതി. ഈ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം പര്യാപ്തമല്ലെന്നും സിബിഐ അന്വേഷണമാകാമെന്നും നിലപാടെടുത്തത് പിണറായി സര്‍ക്കാരാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (7 minutes ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (31 minutes ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (54 minutes ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (1 hour ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (2 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (2 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (2 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (3 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (3 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (3 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (3 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (3 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (4 hours ago)

എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു;  വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 4,14,290 വിദ്യാര്‍ത്ഥികള്‍; 4,14,290 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ  (4 hours ago)

Malayali Vartha Recommends