Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

സഖാക്കളുടെ കണ്ണ് നിറയുന്നു... ചാനലുകളില്‍ നിന്നും സ്വപ്ന സുരേഷിനേയും വിവാദത്തിനേയും പടിയിറക്കാന്‍ സഖാക്കള്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടന്നില്ല; അവസാനം അശ്ലീല യൂട്യൂബര്‍ക്കെതിരെ ഭാഗ്യലക്ഷ്മിയും കൂട്ടരും രംഗത്തെത്തിയതോടെ എല്ലാം ഓക്കെ; ഒറ്റ രാത്രി കൊണ്ട് ചാനല്‍ ചര്‍ച്ചയില്‍ നിന്നും സ്വര്‍ണം ഒഴുകിപ്പോയപ്പോള്‍ സഖാക്കള്‍ക്ക് ആശ്വാസം

28 SEPTEMBER 2020 09:43 AM IST
മലയാളി വാര്‍ത്ത

എല്ലാം മായം മറിമായം എന്നല്ലാതെ എന്ത് പറയാന്‍. അല്ലെങ്കില്‍ നോക്കണെ ചാനലുകളായ ചാനലുകളെല്ലാം ഒന്നൊന്നര മാസമായി സ്വപ്ന സുരേഷിന്റേയും സ്വര്‍ണക്കടത്തിന്റേയും പുറകിലാണ്. എങ്കിലും ചാനലുകാരുടെ ലക്ഷ്യം സര്‍ക്കാരാണ്. വലിയ റേറ്റിംഗ് ഉള്ളതിനാല്‍ ചാനല്‍ ചര്‍ച്ചക്കാര്‍ സ്വപ്നയുടെ പുറകേ തന്നെ പോയി. ഇതിനിടെ കൊറോണ നമ്മളെ പേടിപ്പെടുത്തിയപ്പോഴും കര്‍ഷക ബില്ലില്‍ സംശയം ചോദിച്ചപ്പോഴും ങേ ഹാ... ചാനല്‍ ചര്‍ച്ച സ്വപ്ന സുരേഷിന് തന്നെ. സഖാക്കള്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ചാനല്‍ ചര്‍ച്ച വഴി മാറിയില്ല. കറങ്ങി തിരിഞ്ഞ് സ്വപ്നയില്‍ തന്നെ തട്ടി നിന്നു.

ബിനീഷ് കോടിയേരി, മന്ത്രി കെടി ജലീല്‍, മന്ത്രി പുത്രന്‍, മറ്റൊരു മന്ത്രി അങ്ങനെ എല്ലാം അവസാനിക്കുന്നത് സ്വപ്നയില്‍ തന്നെ. 7 ദേശീയ അന്വേഷണ ഏജന്‍സികള്‍ സെക്രട്ടറിയേറ്റിന് ചുറ്റും വട്ടമിട്ടതോടെ ചാനലുകാര്‍ക്കും ഉറക്കം പോയി. ഏത് നിമിഷവും ആരേയും ചോദ്യം ചെയ്യാം. മറ്റവന്‍മാര്‍ വിഷ്വലെടുത്ത് അവരുടെ ചാനലില്‍ കാണിച്ചാല്‍ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല. ഇങ്ങനെ മത്സര ബുദ്ധിയോടെ ചാനല്‍ ചര്‍ച്ച കൊഴുക്കുമ്പോഴാണ് സര്‍ക്കാരിന് വേണ്ടപ്പെട്ട ഭാഗ്യലക്ഷ്മിയുടെ രംഗപ്രവേശം.

ലൈവ് വീഡിയോയിലൂടെ ഒരിക്കലും കാണാത്ത ഭാഗ്യലക്ഷ്മിയുടെ മറ്റൊരു മുഖം മലയാളികള്‍ കണ്ടതോടെ എല്ലാവര്‍ക്കും ആകാംക്ഷയായി. ഭാഗ്യ ലക്ഷ്മിയും ദിയ സനയും ശ്രീലക്ഷ്മി അറയ്ക്കലും ചേര്‍ന്ന് ഒരാളെ കടന്ന് പിടിക്കുന്നു, തെറി വിളിക്കുന്നു, മുണ്ടിനകത്ത് എന്തോ ഇടുന്നു, ചെകിടത്തടിക്കുന്നു, കരിയോയിലൊഴിക്കുന്നു; മാപ്പ് പറയിപ്പിക്കുന്നു. പിന്നീടാണ് മനസിലായത് അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത യൂ ട്യൂബര്‍ വിജയ് പി നായരെയാണ് ഇവര്‍ നീതി കിട്ടാത്തതില്‍ പ്രതിഷേധിച്ച് ഇടപെട്ടതെന്ന്. പിസി ജോര്‍ജിന്റെ ഭാഷയില്‍ പറഞ്ഞാല്‍ പൊട്ടന് രണ്ട് കിട്ടിയത് നന്നായി.

പരാതി കൊടുത്തിട്ടും പോലീസ് അനങ്ങിയില്ലെന്നാണ് ഭാഗ്യലക്ഷ്മിയും കൂട്ടരും പറയുന്നത്. ഇത് കേള്‍ക്കുന്നവര്‍ക്കെല്ലാം ഒരു സംശയം. സ്വപ്നയില്‍ തട്ടി വിളറി വെളുത്ത സര്‍ക്കാരിനേറ്റ മറ്റൊരു അടിയായി ഇത് മാറില്ലേ. മുഖ്യമന്ത്രിയുടെ വകുപ്പാണ് ആഭ്യന്തരം. ആ വകുപ്പിന്റെ നിഷ്‌ക്രിയത്വമാണ് ചോദ്യം ചെയ്തത്. ചാനലുകാര്‍ ഒരു വിഷയം കിട്ടാന്‍ കാത്തിരിക്കുകയാണ്. പുറത്ത് സുരേന്ദ്രനും ചെന്നിത്തലയും എന്തെങ്കിലും കിട്ടാന്‍ കാത്ത് നില്‍പ്പാണ്. അതിനിടയ്ക്കാണ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന ഈ വെളിപ്പെടുത്തല്‍. സഖാക്കളെല്ലാം ഇതോടെ തലയില്‍ കൈവച്ചെങ്കിലും സംഭവം പെട്ടെന്ന് മാറി മറിയുകയായിരുന്നു.

ആദ്യം മാപ്പ് പറഞ്ഞ വിജയ് പി നായര്‍ പാതിരാത്രിയില്‍ പോലീസിന് പരാതി കൊടുത്തതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. ഭാഗ്യലക്ഷ്മിയ്ക്കും കൂട്ടര്‍ക്കുമെതിരെ ജാമ്യമില്ലാ കേസായി. അശ്ലീല വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വിജയ് പി. നായരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി ഉള്‍പ്പടെ മൂന്നു പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. അതേസമയം, വിജയ് പി. നായര്‍ക്കെതിരെ നിസാര വകുപ്പുകള്‍ ചുമത്തിയാണ് കേസ്. താമസസ്ഥലത്ത് അതിക്രമിച്ചു കയറി മര്‍ദ്ദിച്ച സംഭവം ഇന്ത്യന്‍ ശിക്ഷാ നിയമം 452 വകുപ്പ് പ്രകാരം ഏഴു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഇതോടെ ഭാഗ്യലക്ഷ്മിയും കൂട്ടരും വെട്ടിലാകുന്ന അവസ്ഥയുമായി. മാത്രമല്ല സോഷ്യല്‍ മീഡിയയില്‍ രണ്ട് കൂട്ടരേയും അനുകൂലിച്ച് വാദപ്രതിപാദം കനത്തു. അതോടെ ഈ വാര്‍ത്തയ്ക്ക് വന്‍ റേറ്റിങ്ങാണ് കിട്ടിയത്.

സിനിമാകഥയെക്കാളും വെല്ലുന്ന ട്വിസ്റ്ററിയാന്‍ മലയാളികള്‍ അതിവേഗം ചാനലുകള്‍ മാറ്റിയതോടെ ഒന്നര മാസമായി വിലസിയ സ്വപ്നയേയും കൂട്ടരേയും ചുരുട്ടിക്കൂട്ടിയെടുത്ത് പുറത്തെറിഞ്ഞു. പകരം എല്ലാ ചാനലുകളും ഭാഗ്യലക്ഷ്മിയ്ക്കും കൂട്ടര്‍ക്കും നീതിയ്ക്കായി ചാനല്‍ ചര്‍ച്ച മാറ്റി വച്ചു. എന്തിന് മാറിചിന്തിക്കുന്ന കൈരളി ചാനല്‍ പോലും ഈ വിഷയം തന്നെ ഏറ്റെടുത്തു. ട്വന്റി ഫോര്‍ കഴിഞ്ഞ ദിവസം പാതിരാത്രിയില്‍ ചര്‍ച്ച നടത്തി റേറ്റിംഗ് കിട്ടിയതിനാല്‍ അവര്‍ സ്വപ്നയിലേക്ക് തന്നെ പോയി.

സസ്‌പെന്‍സും കണ്ണീരും കൊണ്ട് നിറഞ്ഞ സിനിമ പോലെയായി ഓരോ ചാനല്‍ ചര്‍ച്ചയും. വില്ലനില്ലെങ്കില്‍ സിനിമയില്ല എന്നതുപോലെ പിസി ജോര്‍ജ് വില്ലനും നായകനുമായി പൊളിച്ചടുക്കിയപ്പോള്‍ ത്രില്ലടിച്ചു. ഇവരുടെ കണ്ണീര് കണ്ട് സഖാക്കളെ കണ്ടം വഴി ഓടിച്ച വിനു വി ജോണിന്റെ കണ്ണുപോലും നിറഞ്ഞു. പിന്നെയല്ലേ പാവങ്ങളായ നമ്മുടെ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (10 minutes ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (34 minutes ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (57 minutes ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (1 hour ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (2 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (2 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (3 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (3 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (3 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (3 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (3 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (3 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (4 hours ago)

എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു;  വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 4,14,290 വിദ്യാര്‍ത്ഥികള്‍; 4,14,290 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ  (4 hours ago)

Malayali Vartha Recommends