മാസങ്ങളായി ചാത്തന്നൂര്‍ മേഖലയില്‍ ഭീതി പരത്തിയ ആ അജ്ഞാത രൂപം! കയ്യോടെ പൊക്കി വനം വകുപ്പ്; കുടുക്കിയത് ഇങ്ങനെ...

മാസങ്ങളായി ചാത്തന്നൂര്‍ മേഖലയില്‍ ഭീതി പരത്തിയ കരടി ഒടുവില്‍ കെണിയിലായി. തിരുവനന്തപുരം പള്ളിക്കുളം നാവായിക്കുളത്ത് വനം വകുപ്പു സ്ഥാപിച്ച കെണിയിലാണ് കരടി കുടുങ്ങിയത്.
ചാത്തന്നൂര്‍ മേഖലയില്‍ കരടി ഭീതി വിതച്ചതോടെ ഇതിനെ പിടികൂടാനായി റൂട്ട് മാപ്പ് ഉള്‍പ്പെടെയുള്ളവ തയ്യാറാക്കിയിരുന്നു. ചാത്തന്നൂര്‍ കാരംകോട് സ്പിന്നിങ് മില്‍ കോമ്ബൗണ്ടിലായിരുന്നു മുന്‍പ് കെണി സ്ഥാപിച്ചിരുന്നത്.
എന്നാല്‍ നാവായിക്കുളത്ത് കരടി വരാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് വ്യാഴാഴ്ച മൂന്നുമണിയോടെ കെണി ഇവിടേക്ക് മാറ്റുകയായിരുന്നു.
നാവായിക്കുളം ഭാഗത്ത് തേനീച്ചക്കൃഷി നടത്തുന്ന ഒരു വീട്ടിലെ റബര്‍ തോട്ടത്തില്‍ കഴിഞ്ഞ രണ്ട് ദിവസമായി കരടിയുടെ കാല്‍പാടുകള്‍ കണ്ടിരുന്നു. ഇതിനു പിന്നാലെയാണ് ചാത്തന്നൂരില്‍ നിന്ന് കെണി ഇവിടേക്ക് മാറ്റിവെച്ചത്.
ഇന്നു രാവിലെ കെണിയില്‍ വീണ കരടി അക്രമാസക്തനായിരുന്നെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കരടിയെ ഭരതന്നൂരിലേക്ക് മാറ്റി. ഇതിനെ കാട്ടിലേക്ക് തുറന്നുവിടണോ അതോ മൃഗശാലയ്ക്ക് കൈമാറണോ എന്ന കാര്യം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നിര്‍ദേശം അനുസരിച്ച് തീരുമാനിക്കും.
https://www.facebook.com/Malayalivartha


























